x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ - യു​ക്രൈ​ൻ യു​ദ്ധം; സ​മാ​ധാ​ന​ത്തി​നാ​യി ഇ​ന്ത്യ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ർ

വെബ് ഡെസ്ക്
Published: October 5, 2026 04:32 AM IST | Updated: October 5, 2026 04:32 AM IST

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ - യു​ക്രൈ​ൻ യു​ദ്ധ​ത്തി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​ൻ ഇ​ന്ത്യ ഇ​പ്പോ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. റ​ഷ്യ​യും യു​ക്രൈ​നും ത​മ്മി​ൽ ചി​ല സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ എ​ത്താ​ൻ ഇ​ന്ത്യ മു​ൻ​കൈ എ​ടു​ക്കു​ന്നു​ണ്ടെ​ന്നും ജ​യ​ശ​ങ്ക​ർ വെ​ളി​പ്പെ​ടു​ത്തി. മ്യൂ​ണി​ക്ക് ലീ​ഡേ​ഴ്സ് മീ​റ്റിം​ഗി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

1950ക​ൾ മു​ത​ൽ ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ൽ വ​ള​രെ ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. ന​മ്മു​ടെ സു​ര​ക്ഷ​യ്ക്കും അ​ഖ​ണ്ഡ​ത​യ്ക്കും ഭീ​ഷ​ണി നേ​രി​ട്ട സ​മ​യ​ത്ത് സോ​വി​യ​റ്റ് യൂ​ണി​യ​ൻ ന​മു​ക്കൊ​പ്പം​നി​ന്നു. ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ല​തും ന​മ്മു​ടെ അ​യ​ൽ​പ​ക്ക​ത്തെ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ റ​ഷ്യ മാ​ത്ര​മാ​ണ് ന​മ്മ​ളോ​ട് ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യ​തെ​ന്നും ഇ​ന്ന് ഈ ​ബ​ന്ധം ഒ​രു​പാ​ട് വി​ക​സി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​നി​കം, ആ​ണ​വം, ബ​ഹി​രാ​കാ​ശം എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് പു​റ​മെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ തോ​തി​ൽ വ്യാ​പാ​ര​വും നി​ക്ഷേ​പ​വും ന​ട​ക്കു​ന്നു​ണ്ട്. ഊ​ർ​ജ്ജ മേ​ഖ​ല​യി​ലും ഈ ​സ​ഹ​ക​ര​ണം ശ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ദ്ധം അ​വ​സാ​നി​ക്ക​ണം എ​ന്ന​താ​ണ് ന​മ്മു​ടെ നി​ല​പാ​ട്. അ​തി​ന് ച​ർ​ച്ച​ക​ളും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളും ആ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ന​മ്മ​ൾ ഇ​ക്കാ​ര്യം പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്താ​യി ന​മ്മ​ൾ കു​റ​ച്ചു​കൂ​ടി സ​ജീ​വ​മാ​യി ഇ​തി​ൽ ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​യു​മാ​യും യു​ക്രൈ​നു​മാ​യും സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : Russia Ukraine War S. Jaishankar India peace Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up