x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇമ്രാൻ ഖാന്‍റെ പാർട്ടി ലോംഗ് മാർച്ച് ആരംഭിച്ചു

വേൾഡ് ഡെസ്ക്
Published: October 5, 2026 03:42 AM IST | Updated: October 5, 2026 03:42 AM IST

ലോംഗ് മാർച്ച്

ഇ​​സ്‌ലാ​​മ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​ൻ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ന്‍റെ തെ​​ഹ്‌​​രീ​​ക്-​​ഇ-​​ഇ​​ൻ​​സാ​​ഫ് (പി​​ടി​​ഐ) പാ​​ർ​​ട്ടി ലോം​​ഗ് മാ​​ർ​​ച്ച് ആ​​രം​​ഭി​​ച്ചു. ഖൈ​​ബ​​ർ പ​​ഖ്തു​​ൺ​​ഖ്വ​​യി​​ൽ​​നി​​ന്ന് ഇ​​സ്‌ലാമബാ​​ദി​​ലേ​​ക്കാ​​ണു മാ​​ർ​​ച്ച്.

സ​​ർ​​ക്കാ​​രു​​മാ​​യു​​ള്ള ച​​ർ​​ച്ച പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മാ​​ർ​​ച്ച് ആ​​രം​​ഭി​​ച്ച​​ത്. ഖൈ​​ബ​​ർ പ​​ഖ്തു​​ൺ​​ക്വ മു​​ഖ്യ​​മ​​ന്ത്രി സൊ​​ഹെ​​യ്ൻ അ​​ഫ്രി​​ദി മാ​​ർ​​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ഖൈ​​രാ​​ബാ​​ദി​​ലെ​​ത്തു​​ന്ന ഒ​​ക്ടോ​​ബ​​ർ എ​​ട്ടി​​ന് ഭാ​​വി ന​​ട​​പ​​ടി​​ക​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് അ​​ഫ്രി​​ദി പ​​റ​​ഞ്ഞു.

ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന രോ​​ഗി​​യാ​​യ ഇ​​മ്രാ​​ൻ ഖാ​​നെ കാ​​ണാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​നു മു​​ന്പ് ചി​​കി​​ത്സ ന​​ട​​ത്തി​​യി​​രു​​ന്ന ഡോ​​ക്ട​​ർ​​മാ​​രു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്നു​​മാ​​യി​​രു​​ന്നു പി​​ടി​​ഐ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്.

വെ​​ള്ളി​​യാ​​ഴ്ച ആ​​ദ്യ​​വ​​ട്ടം ച​​ർ​​ച്ച​​യും ശ​​നി​​യാ​​ഴ്ച ര​​ണ്ടാം വ​​ട്ട ച​​ർ​​ച്ച​​യും ന​​ട​​ന്നെ​​ങ്കി​​ലും തീ​​രു​​മാ​​ന​​മു​​ണ്ടാ​​യി​​ല്ല. സെ​​പ്റ്റം​​ബ​​ർ 27ന് ​​ആ​​രം​​ഭി​​ക്കാ​​നി​​രു​​ന്ന ലോം​​ഗ് മാ​​ർ​​ച്ച് ഒ​​ക്ടോ​​ബ​​ർ നാ​​ലി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. റാ​​വ​​ൽ​​പി​​ണ്ടി​​യി​​ലെ അ​​ദി​​യാ​​ല ജ​​യി​​ലി​​ലാ​​ണ് ഇ​​മ്രാ​​നു​​ള്ള​​ത്.

പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചി​​നു മു​​ന്പാ​​യി ഇ​​മ്രാ​​ൻ ഖാ​​ന്‍റെ മൂ​​ന്നു സ​​ഹോ​​ദ​​രി​​മാ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​വ​​രെ മോ​​ചി​​പ്പി​​ക്ക​​ണ​​മെ​​ന്ന് പി​​ടി​​ഐ നേ​​താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ല്ല.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Imran Khan's party has started

Recent News

Corehub Up