x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളം ഭരിക്കുന്നത് യുഡിഎഫ്-ബിജെപി ടീം: എം.വി. ജയരാജൻ

വെബ്ഡെസ്ക്
Published: October 5, 2026 02:57 AM IST | Updated: October 5, 2026 02:57 AM IST

എം.വി. ജയരാജൻ

ക​​ണ്ണൂ​​ർ: കേ​​ര​​ളം ഭ​​രി​​ക്കു​​ന്ന​​ത് യു​​ഡി​​എ​​ഫ്-​​ബി​​ജെ​​പി ടീ​​മാ​​ണെ​​ന്നും ടീം ​​യു​​ഡി​​എ​​ഫ് ത​​ക​​ർ​​ന്നു​​വെ​​ന്ന യു​​ഡി​​എ​​ഫ് ക​​ൺ​​വീ​​ന​​റു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ തി​​ക​​ച്ചും ശ​​രി​​യാ​​ണെ​​ന്നും സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം എം.​​വി. ജ​​യ​​രാ​​ജ​​ൻ. യു​​ഡി​​എ​​ഫി​​ന്‍റെ ഓ​​രോ ദി​​വ​​സ​​ത്തെ​​യും കാ​​ര്യ​​ങ്ങ​​ൾ ക​​ൺ​​വീ​​ന​​ർ പ​​റ​​യു​​ന്ന​​ത് ശ​​രി​​യെ​​ന്ന് തെ​​ളി​​യി​​ക്കു​​ക​​യാ​​ണെ​​ന്നും എം.​​വി. ജ​​യ​​രാ​​ജ​​ൻ പ​​റ​​ഞ്ഞു. ത​​ന്‍റെ ഫേ​​സ്ബു​​ക്ക് കു​​റി​​പ്പി​​ലാ​​ണ് എം.​​വി. ജ​​യ​​രാ​​ജ​​ൻ യു​​ഡി​​എ​​ഫി​​നെ​​തി​​രേ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ച്ച​​ത്.

യു​​ഡി​​എ​​ഫ് യോ​​ഗം പോ​​ലും ചേ​​രു​​ന്നി​​ല്ല, മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണു പ​​ല കാ​​ര്യ​​ങ്ങ​​ളും അ​​റി​​യു​​ന്ന​​തെ​​ന്നു​​മാ​​ണ് ക​​ൺ​​വീ​​ന​​ർ പ​​റ​​ഞ്ഞ​​ത്. മു​​ൻ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ഭ​​ര​​ണ​​കാ​​ല​​ത്ത് അ​​വ​​സാ​​ന മാ​​സ​​ങ്ങ​​ളി​​ൽ ആ​​ണ് ത​​മ്മി​​ല​​ടി രൂ​​ക്ഷ​​മാ​​യ​​ത് എ​​ങ്കി​​ൽ ഇ​​പ്പോ​​ൾ തു​​ട​​ക്ക​​ത്തി​​ലേ ത​​മ്മി​​ല​​ടി ആ​​രം​​ഭി​​ച്ച​​താ​​യും ജ​​യ​​രാ​​ജ​​ൻ ആ​​രോ​​പി​​ക്കു​​ന്നു.
ക്രി​​മി​​ന​​ലു​​ക​​ളാ​​യ പൊ​​ലി​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന്മാ​​ർ അ​​ഴി​​ഞ്ഞാ​​ടു​​ക​​യാ​​ണ്.

ഞ​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ൽ പൊ​​ലി​​സു​​കാ​​ർ ത​​ല്ലി​​ക്കൊ​​ല്ലു​​മെ​​ന്നു പ്രാ​​ദേ​​ശി​​ക കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് പ്ര​​സം​​ഗി​​ച്ച​​ത് ന​​ട​​പ്പാ​​ക്കു​​ക​​യാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ന്‍റോ​​ൺ​​മെ​​ന്‍റ് എ​​സ്എ​​ച്ച്ഒ ചെ​​യ്യു​​ന്ന​​ത്. കേ​​ര​​ളം ഭ​​രി​​ക്കു​​ന്ന​​ത് യു​​ഡി​​എ​​ഫ്-​​ബി​​ജെ​​പി കൂ​​ട്ടു​​കെ​​ട്ടാ​​ണെ​​ന്നും എം.​​വി. ജ​​യ​​രാ​​ജ​​ൻ ഫേ​​സ്ബു​​ക്ക് കു​​റി​​പ്പി​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate UDF-BJP team ruling Kerala

Recent News

Corehub Up