x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി വടിയെടുത്തു; കി​​​​ഫ്ബി വ​​​​ക​​​​മാ​​​​റ്റി​​​​യ 5.14 കോ​​​​ടി രൂ​​​​പ സി​​​​സി​​​​ആ​​​​ർ​​​​സിക്ക് തി​​​​രി​​​​കെ ല​​​​ഭി​​​​ച്ചു

വെബ്ഡെസ്ക്
Published: October 5, 2026 03:26 AM IST | Updated: October 5, 2026 03:26 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.ഡി. സതീശൻ

ആ​​​​ലു​​​​വ: കൊ​​​​ച്ചി​​​​ൻ കാ​​​​ൻ​​​​സ​​​​ർ റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്കു​​​​ള്ള റേ​​​​ഡി​​​​യോ​​​​തെ​​​​റാ​​​​പ്പി ഉ​​​​പ​​​​ക​​​​ര​​​​ണ ഫ​​​​ണ്ട് കി​​​​ഫ്ബി വ​​​​ക​​​​മാ​​​​റ്റി​​​​യ​​​​താ​​​​യി പ​​​​രാ​​​​തി. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫി​​​​സി​​​​ൽ​​​നി​​​​ന്ന് ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ 5.14 കോ​​​​ടി രൂ​​​​പ തി​​​​രി​​​​കെ അ​​​​ട​​​​ച്ച​​​​താ​​​​യും റേ​​​​ഡി​​​​യോ​​​​തെ​​​​റാ​​​​പ്പി ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് ഉ​​​​ട​​​​നെ​​​​ത​​​​ന്നെ ഉ​​​​ത്ത​​​​ര​​​​വ് കേ​​​​ര​​​​ള മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​വീ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന് (കെ​​​​എം​​​​എ​​​​സ്‌​​​​സി​​​​എ​​​​ൽ) കൊ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി സി​​​​സി​​​​ആ​​​​ർ​​​​സി ഡ​​​​യ​​​​റ​​​​ക്‌ടർ ഡോ. ​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ലെ കൊ​​​​ച്ചി​​​​ൻ കാ​​​​ൻ​​​​സ​​​​ർ റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്കു​​​​ള്ള സ്ഥി​​​​ര നി​​​​യ​​​​മ​​​​ന​​​​വും ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കും. ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സ്ഥി​​​​ര നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​ള്ള ത​​​​ട​​​​സ​​​​ങ്ങ​​​​ൾ മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്. ഹെ​​​​ൽ​​​​ത്ത് സെ​​​​ക്ര​​​​ട്ട​​​​റി ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ബോ​​​​ർ​​​​ഡാ​​​​യി​​​​രി​​​​ക്കും ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ എ​​​​ടു​​​​ക്കു​​​​ക.

സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് ക​​​​മ്മി​​​​റ്റി​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളും വി​​​​ഷ​​​​യ വി​​​​ദ​​​​ഗ്ധ​​​​രും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. കാ​​​​ൻ​​​​സ​​​​ർ സെ​​​​ന്‍റ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ക​​​​ൺ​​​​വീ​​​​ന​​​​ർ. സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി ഡോ. ​​​​രേ​​​​ണു രാ​​​​ജി​​​​നെ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മി​​​​ച്ചു. ടാ​​​​റ്റാ കാ​​​​ൻ​​​​സ​​​​ർ സെ​​​​ന്‍റ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​പ്ര​​​​മേ​​​​ഷ് , ബം​​​ഗ​​​ളൂ​​​രു ​കി​​​​ദ്വാ​​​​യ് കാ​​​​ൻ​​​​സ​​​​ർ സെ​​​​ന്‍റ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ലോ​​​​കേ​​​​ഷ്, ആ​​​​ർ​​​​സി​​​​സി അ​​​​ഡി​​​​ഷ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ബി​​​​ലാ സാ​​​​റാ മാ​​​​ത്യു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്.

നോ​​​​ൺ അ​​​​ക്കാ​​​​ദ​​​​മി​​​​ക് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സ്ഥി​​​​ര നി​​​​യ​​​​മ​​​​ത്തി​​​​നു​​​​ള്ള ക​​​​മ്മി​​​​റ്റി രൂ​​​​പി​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വും സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. അ​​​​ത്യാ​​​​വ​​​​ശ്യം മാ​​​​ത്ര​​​​മു​​​​ള്ള സ്ഥി​​​​ര ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​നം ഉ​​​​ട​​​​ൻ ന​​​​ട​​​​ന്നേ​​​​ക്കും. ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​രെ ക​​​​രാ​​​​റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മി​​​​ക്കും. ര​​​​ണ്ട് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ൾ കൂ​​​​ടി സ​​​​ജ്ജ​​​​മാ​​​​യി. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ 100 ദി​​​​ന ക​​​​ർ​​​​മ​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ൾ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പു​​​​തി​​​​യ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ൾ വ​​​​രു​​​​ന്ന​​​​തോ​​​​ടെ അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം 1000 മേ​​​​ജ​​​​ർ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യും. കാ​​​​ൻ​​​​സ​​​​ർ രോ​​​​ഗി​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ ക്ലി​​​​നി​​​​ക്കു​​​​ക​​​​ളും സ​​​​ജ്ജ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ പ​​​​റ​​​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Chief Minister intervenes

Recent News

Corehub Up