x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​ല​റ്റ് സ്മി​ത് മ​ച്ചാ​റി​ന് ആ​ദ​രം, ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഹം​ദാ​ൻ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: October 5, 2026 12:38 AM IST | Updated: October 5, 2026 12:38 AM IST

സ്മി​ത് മ​ച്ചാ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച് ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി

ദു​ബാ​യ്: ദു​ബാ​യി​ൽ നി​ന്നും ഇ​സ്ര​യേ​ലി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലെ 172 യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ഇ​ന്ത്യ​ൻ പൈ​ല​റ്റ് സ്മി​ത് മ​ച്ചാ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച് ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി. യാ​ത്ര​ക്കി​ടെ സ​ഹ​പൈ​ല​റ്റി​ന്‍റെ അ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് സ്മി​ത് മ​ച്ചാ​ർ.

ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റി​ട്ടും ത​ള​രാ​തെ കോ​ക്ക്പി​റ്റ് തു​റ​ന്ന് യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യം തേ​ടു​ക​യും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത സ്മി​ത് മ​ച്ചാ​റി​ന്‍റെ ധീ​ര​ത ലോ​ക​മെ​മ്പാ​ടും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഹം​ദാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ക്സി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up