ലക്നോ: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാലുപേർ മരിച്ചു. പൂർവാഞ്ചൽ എക്സ്പ്രസ് വേയിലുണ്ടായ സംഭവത്തിൽ മരിച്ചവരിൽ സൈനികന്റെ മകനും സഹോദരനും അനന്തരവനും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടുന്നു. സുബേദാർ സത്യവാന്റെ മൃതദേഹം വഹിച്ച് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ സത്യവാന്റെ മകൻ ഗൗരവ് സിംഗ് (28), സഹോദരൻ രാജൻ ചൗധരി (35), അനന്തരവൻ റാം സമുജ് സിംഗ് (40) ആംബുലൻസ് ഡ്രൈവർ ജസ്പാൽ (30) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന് അയോധ്യ-സുൽത്താൻപുർ അതിർത്തിക്ക് സമീപമുള്ള ഹാലിയാപ്പുർ മേഖലയിലാണ് അപകടം നടന്നത്.
എക്സ്പ്രസ്വേയിലൂടെ സഞ്ചരിക്കവെ നിയന്ത്രണംവിട്ട ആംബുലൻസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടയിൽ ആംബുലൻസ് പൂർണമായും തകർന്നു. അപകടസ്ഥലത്തുവച്ചുതന്നെ ഗൗരവ് സിംഗും ഡ്രൈവർ ജസ്പാലും മരിച്ചു. രാജൻ ചൗധരി, റാം സമുജ് സിംഗ് എന്നിവർ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
Tags : Ambulance Accident Road Accident Expressway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash