പരാതിക്കാരിയുടെ വിവാഹ ചിത്രം
കൊല്ലം: സ്ത്രീധനത്തിന്‍റെ പേരിൽ നവവധുവിന് ഭർത്താവിന്‍റെ ക്രൂരമർദ്ദനം. കുക്കർ, ലാപ്ടോപ്പ്, മൊബൈൽ ചാർജർ എന്നിവ ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചതായി കൊല്ലം പുത്തൻതുറ സ്വദേശി അഞ്ജുവിന്‍റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗദമ്മ എന്നിവർക്കെതിരെ ചവറ പൊലിസ് കേസെടുത്തു.
ഇക്കഴിഞ്ഞ ജൂൺ 27 നായിരുന്നു കൊല്ലം പുത്തൻതുറ സ്വദേശിനി അഞ്ജുവിന്‍റെയും ചവറ സ്വദേശി നന്ദുവിന്‍റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപ് തന്നെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ നിന്നും ചോദ്യങ്ങളും മാനസിക പീഡനങ്ങളും ഉണ്ടായതായി യുവതി വ്യക്തമാക്കി.
പിന്നീട് കുടുംബാംഗങ്ങളുടെ ഇടപെടലിനെ തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കുകയും, സൗദി അറേബ്യയിലായിരുന്ന ഭർത്താവിന്‍റെ അടുത്തേക്ക് അഞ്ജു പോകുകയും ചെയ്തു. എന്നാൽ വിദേശത്തുവച്ചും ക്രൂരമായ മർദനമാണ് യുവതിക്ക് നേരിടേണ്ടിവന്നത്.
തുടർന്ന് സെപ്റ്റംബർ 30 ന് നാട്ടിൽ മടങ്ങിയെത്തിയ അഞ്ജു ചവറ പൊലിസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Beaten Police Husband Dowry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash