x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയലാർ അവാർഡ് ആർ. രാജശ്രീക്ക്

വെബ് ഡെസ്ക്
Published: October 4, 2026 02:54 PM IST | Updated: October 4, 2026 02:54 PM IST

ആർ. രാജശ്രീ

തിരുവനന്തപുരം: അൻപതാമത് വയലാർ അവാർഡ് ആർ. രാജശ്രീക്ക്. ആത്രേയകം എന്ന നോവലിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27-ന് വൈകുന്നേരം 5:30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡ് സമ്മാനിക്കും.

കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ 1977 ജൂലൈ 22-ന് പി.എൻ. രാജപ്പൻ മാസ്റ്ററുടെയും ആർ. രാജമ്മയുടെയും മകളായാണ് ആർ. രാജശ്രീ ജനിച്ചത്. 'സ്ത്രീ സ്വത്വനിർമ്മിതി സ്ത്രീരചനകളിൽ' എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയിട്ടുണ്ട്.

2000 മുതൽ 2005 വരെ കോഴിക്കോട് സെന്‍റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസിലും തുടർന്ന് വിവിധ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളുകളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു.

കോഴിക്കോട് ഗവൺമെന്‍റ് ആർട്സ് കോളജ്, കണ്ണൂർ കെ.എം.എം. ഗവൺമെന്‍റ് വനിതാ കോളജ്, കാസർഗോഡ് ഗവൺമെന്‍റ് കോളജ് എന്നിവിടങ്ങളിലെ അധ്യാപനത്തിനു ശേഷം, നിലവിൽ തലശേരി ഗവ. ബ്രണ്ണൻ കോളജ് മലയാള പഠനവിഭാഗം ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്‍റ് പ്രഫസറായി പ്രവർത്തിച്ചു വരികയാണ്.

Tags : RRajasree VayalarAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up