സാൻ മറൈനോയെ പരാജയപ്പെടുത്തിയ ബെലാറസ് താരങ്ങളുടെ ആഘോഷം
ബുഡാപെസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ബെലാറസിന് മിന്നും ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് ഐ മത്സരത്തിൽ സാൻ മറൈനോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ബെലാറസിന് വേണ്ടി അർട്ടെം കോൺട്ട്സെവോയ് രണ്ട് ഗോളുകൾ നേടി. ആർട്ടെം ഷുമാൻസ്കിയും മാക്സ് എബോംഗും ഓരോ ഗോൾ വീതവും സ്തോർ ചെയ്തു.
വിജയത്തോടെ ബെലാറസിന് നാല് പോയിന്റായി. ഗ്രൂപ്പ് ഐയിൽ നിലവിൽ മൂന്നാമതാണ് ബെലാറസ്.
Tags : UEFA Nations League Football Belarus beats San Marino