x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി; അ​നു​ന​യ നീ​ക്ക​വു​മാ​യി ബി​ജെ​പി, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ശ്രീ​ലേ​ഖ​യു​മാ​യി ച​ർ​ച്ച ന​ട​ത്തും

വെബ് ഡെസ്ക്
Published: October 4, 2026 07:43 AM IST | Updated: October 4, 2026 07:43 AM IST

തി​രു​വ​ന​ന്ത​പു​രം: ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി പി​ൻ​വ​ലി​പ്പി​ക്കാ​ൻ അ​നു​ന​യ നീ​ക്ക​വു​മാ​യി ബി​ജെ​പി നേ​തൃ​ത്വം. നാ​ളെ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ശ്രീ​ലേ​ഖ​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ശ്രീ​ലേ​ഖ ഇ​തു​വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ല. മേ​യ​ർ​ക്ക് രാ​ജി ക​ത്ത് ന​ൽ​കി​യ ശ്രീ​ലേ​ഖ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് രാ​ജി ന​ൽ​കി​യി​ട്ടി​ല്ല.

രാ​വി​ലെ 11.52ന് ​ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ന്‍റെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലി​ട്ട സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് രാ​ജി​ക്കാ​ര്യം ആ​ർ. ശ്രീ​ലേ​ഖ അ​റി​യി​ക്കു​ന്ന​ത്. രാ​ജി വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 30ന് ​മേ​യ​ർ​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച് കോ​പ്പി ക​ള​ക്ട​ർ​ക്കും ന​ൽ​കും. മേ​യ​ർ ക​ത്ത് ര​ഹ​സ്യ​മാ​ക്കി​വെ​ച്ച​തോ​ടെ​യാ​ണ് രാ​ജി​ക്കാ​ര്യം പ​ര​സ്യ​മാ​ക്കി​യു​ള്ള ശ്രീ​ലേ​ഖ​യു​ടെ നീ​ക്കം.

2024ൽ ​ആ​ണ് സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​താ ഡി​ജി​പി ബി​ജെ​പി​യി​ൽ ചേ​രു​ന്ന​ത്. തു​ട​ർ​ന്ന് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​ചാ​ര​ണം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​ല​സ്ഥാ​ന​ഭ​ര​ണം പി​ടി​ച്ചി​ട്ടും മേ​യ​ർ സ്ഥാ​ന​ത്തു​നി​ന്ന് ശ്രീ​ലേ​ഖ​യെ വെ​ട്ടി. അ​ന്ന് മു​ത​ൽ തു​ട​ങ്ങി​യ അ​തൃ​പ്തി​യു​ടെ തു​ട​ർ​ച്ച​യാ​ണ് രാ​ജി​ഭീ​ഷ​ണി. ഏ​റ്റ​വും ഒ​ടു​വി​ൽ ദേ​ശീ​യ​വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​ത്വം ല​ഭി​ക്കാ​ത്ത​തും കാ​ര​ണ​മാ​യി.

Tags : Sreelekha resignation BJP conciliation Rajeev Chandrasekhar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up