ഗുവാഹത്തി: അസമിലെ ഗുവാഹത്തി ഖാനാപ്പാറയിലുള്ള ബാറിൽ വച്ച് ജീവനക്കാർ ചേർന്ന് യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ബാർ മാനേജരും വനിതാ ബൗൺസർമാരും ഉൾപ്പെടെ ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ബാർ മാനേജർ ജസ്റ്റിൻ ഡി. അറെങ്, ഇവന്റ് മാനേജർ നെകിബുർ സമാൻ സർക്കാർ, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ് ജുമ്പാ സിൻഹ, ഉഷാ ദേവി, മഞ്ജു ദാസ്, ഗൗരവ് മഹന്ത, ഡിനോ സോന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബാറിനുള്ളിലുണ്ടായ തർക്കമാണ് പിന്നീട് താഴത്തെ നിലയിലേക്ക് വലിച്ചിഴച്ചുകൊണ്ടുള്ള മർദനത്തിൽ കലാശിച്ചത്. കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ വീണുകിടക്കുന്ന യുവതിയെ രണ്ട് സ്ത്രീകൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലിസ് സ്വമേധയാ കേസെടുത്ത് ബാർ മാനേജർ ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിൽ കഴിയുന്ന മറ്റു മൂന്ന് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. ക്ലബ് മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
Tags : young woman assault Seven people arrested bouncers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash