Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ കൈ​യേ​റ്റം, മു​ട്ട​യേ​റ്; ക​ള്ള​ൻ എ​ന്ന് വി​ളി​ച്ചു

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ കൈ​യേ​റ്റ​ശ്ര​മ​വും മു​ട്ട​യേ​റും. ‌

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ഇ​ര​യാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ സ​ന്ദ​ർ​ശി​ക്കാ​ൻ സൗ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ സോ​നാ​ർ​പൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ്രാ​ദേ​ശി​ക​വാ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ഷേ​കി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ൻ കൂ​ടി​യാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ത​ട​ഞ്ഞ ജ​ന​ക്കൂ​ട്ടം, അ​ദ്ദേ​ഹ​ത്തെ ക​ള്ള​ൻ, ക​ള്ള​ൻ എ​ന്നു വി​ളി​ച്ചു. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ച് ന​ട​ന്നു നീ​ങ്ങി​യ അ​ഭി​ഷേ​കി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​ര​ക്ഷ​യൊ​രു​ക്കി പു​റ​ത്തെ​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ആ​ക്ര​മ​ണം ബി​ജെ​പി​യു​ടെ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലാ​ണെ​ന്ന് അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി ആ​രോ​പി​ച്ചു.

അ​ധി​കൃ​ത​രെ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​ട്ടും മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്നും അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി ആ​രോ​പി​ച്ചു.

National

തെ​രു​വു​നാ​യ​യെ കൊ​ന്നു; സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മൃ​ഗ​സ്‌​നേ​ഹി ചെ​രു​പ്പൂ​രി ത​ല്ലി

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ മൃ​ഗ​സ്‌​നേ​ഹി​യാ​യ യു​വ​തി ആ​ക്ര​മി​ച്ചു. ഡ​ൽ​ഹി കീ​ർ​ത്തി ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജ​സ്മീ​ത് കൗ​ർ എ​ന്ന മൃ​ഗ​സ്‌​നേ​ഹി​യാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ചെ​രു​പ്പൂ​രി മ​ർ​ദി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. പ്ര​ദേ​ശ​ത്തെ തെ​രു​വു​നാ​യ ച​ത്ത സം​ഭ​വ​ത്തി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

സ്റ്റേ​ഷ​ന് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ളെ യു​വ​തി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്ത് വെ​ച്ചാ​ണ് മ​ർ​ദ​നം ന​ട​ന്ന​തെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​രാ​തി ല​ഭി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും അന്വേഷണം ആരംഭിച്ചെന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Kerala

ര​ഞ്ജി​ത്തി​നെ​തി​രെ​യാ​യ ലൈം​ഗീ​ക അ​തി​ക്ര​മ കേ​സ്: അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യെ​ന്ന് എ​സ്ഐ​ടി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ​യാ​യ ലൈം​ഗീ​ക അ​തി​ക്ര​മ കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി). കു​റ്റ​പ​ത്രം ഉ​ട​ൻ ന​ല്‍​കും.

ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് തെ​ളി​വു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്തി. കേ​സി​ല്‍ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ല്ല. അ​തി​ജീ​വി​ത​യെ ര​ഞ്ജി​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​വ​ര​മി​ല്ല, കേ​സി​ന് മു​ൻ​പ് ചി​ല ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യി വി​വ​ര​മു​ണ്ട്.

അ​തി​നി​ടെ ര​ഞ്ജി​ത്ത് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജാ​മ്യം വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​ഞ്ജി​ത്ത് കോ​ട​തി​യെ സ​മീ​പി​ക്കു​ക. ജി​ല്ല വി​ട്ട് പു​റ​ത്ത് പോ​കാ​ൻ അ​നു​മ​തി അ​ട​ക്കം കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കും. ഹ​ർ​ജി നാ​ളെ ന​ൽ​കും.

ലൈം​ഗീ​കാ​തി​ക്ര​മ കേ​സി​ൽ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ച്ച​തോ​ടെ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ജ​യി​ൽ മോ​ചി​ത​നാ​യി​രു​ന്നു. 10 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഏ​ത് അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കാ​മെ​ന്നും ര​ഞ്ജി​ത്ത് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Kerala

യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി അ​ജി​ത് രാ​ജ് (44), കോ​വ​ളം സ്വ​ദേ​ശി അ​ശോ​ക​ൻ (54) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ഴി​ഞ്ഞം – വെ​ങ്ങാ​നൂ​ർ റോ​ഡി​ലെ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ത​മ്പാ​നൂ​രി​ലേ​ക്കു ബ​സ് കാ​ത്ത് സ്റ്റോ​പ്പി​ൽ‍ നി​ൽ​ക്കു​ക​യാ​യി​രു​ന്നു യു​വ​തി.

ഈ ​സ​മ​യം കാ​റി​ലെ​ത്തി​യ അ​ജി​ത് രാ​ജും അ​ശോ​ക​നും ഷെ​യ​ർ ടാ​ക്സി ആ​ണെ​ന്നു പ​റ​ഞ്ഞു യു​വ​തി​യെ ക്ഷ​ണി​ച്ചു. വ​രു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും 200 രൂ​പ ത​ന്നാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞു. യു​വ​തി​യെ കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ക​യ​റ്റി.

അ​ൽ‍​പ​ദൂ​രം മു​ന്നോ​ട്ടു പോ​യ​പ്പോ​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. യു​വ​തി ബ​ഹ​ളം വ​ച്ചെ​ങ്കി​ലും റോ​ഡി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​ഹാ​യം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് കാ​റി​ന്‍റെ വേ​ഗം കു​റ​ഞ്ഞ​പ്പോ​ൾ യു​വ​തി കാ​റി​ന്‍റെ ഡോ​ർ തു​റ​ന്നു പു​റ​ത്തേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ കാ​റു​മാ​യി അ​ജി​ത് രാ​ജും അ​ശോ​ക​നും ക​ട​ന്നെ​ങ്കി​ലും കാ​റി​ന്‍റെ ചി​ത്രം യു​വ​തി പ​ക​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ത​മ്പാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ക​ർ​ത്തി​യ ചി​ത്ര​ത്തി​ൽ​നി​ന്ന് കാ​റി​ന്‍റെ റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ ക​ണ്ടെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

National

ട്രാ​ഫി​ക് പോലീസിനെ മ​ർ​ദി​ച്ച 17 കാ​ര​ൻ ക​സ്റ്റ​ഡി​യി​ൽ

ചെ​ന്നൈ: വ്യാ​സ​ർ​പാ​ടി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ത​ട​ഞ്ഞ വ​നി​താ ട്രാ​ഫി​ക് കോ​ൺ​സ്റ്റ​ബി​ളി​നെ മ​ർ​ദി​ച്ച 17 കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​സ​ർ​പാ​ടി ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ കോ​ൺ​സ്റ്റ​ബി​ളാ​യ പൂ​മ ശ്രീ ​ആ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.

ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​തെ തെ​റ്റാ​യ ദി​ശ​യി​ൽ വ​ന്ന സ്കൂ​ട്ട​ർ പൂ​മ ത​ട​ഞ്ഞു. ഇ​തേ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ കൗ​മാ​ര​ക്കാ​ര​ൻ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ത്തി​നി​ടെ ത​ള്ളി​വി​ഴ്ത്തി​യ​തി​നെ​ത്തു‌​ട​ർ​ന്ന് പൂ​മ​യു​ടെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി പോ​വു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല്യാ​ൺ​പു​രം സ്വ​ദേ​ശി​യാ​യ കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി മു​മ്പും പ​ല കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച നാ​ല് പേ​ർ അ​റ​സ്റ്റി​ൽ; ഒ​രാ​ൾ ഒ​ളി​വി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വ​ല്ലൂ​രി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു, ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. മു​ത്ത​മി​ഴ്‌​സെ​ൽ​വ​ൻ (24), സി​ദ്ദി​ഖ് (19), ലോ​കേ​ഷ് (22), ദി​ല്ലി ബാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ത്രി 10 മ​ണി​ക്ക് വീ​ടി​ന്‍റെ ടെ​റ​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​നിയെ​യാ​ണ് അ​ഞ്ച് പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്.

മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ സം​ഘം വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ടെ​റ​സി​ലെ​ത്തി​യ ഇ​വ​രെ ക​ണ്ട പെ​ൺ​കു​ട്ടി ബ​ഹ​ളം വ​യ്ക്കാ​ൻ തു​ട​ങ്ങി. ഉ​ട​ൻ ത​ന്നെ മോ​ഷ്ടാ​ക്ക​ൾ കൈ​വ​ശ​മു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തി​നി​തെ ടെ​റ​സി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ദി​ല്ലി ബാ​ബു​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മ​റ്റ് നാ​ല് പേ​രെ കൂ​ടി ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

 

Kerala

ബ​സ് സ്റ്റാ​ൻ​ഡി​ൽ പീ​ഡ​ന​ശ്ര​മ​വും മ​ർ​ദന​വും: ഒ​ളി​വി​ൽ പോയ ര​ണ്ടാം​ പ്ര​തി​യും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ബ​ന്ധു​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടാം​ പ്ര​തി​യും പി​ടി​യി​ൽ.

ക​രി​പ്പൂ​ര് വാ​ണ്ട പ​ന​ങ്ങോ​ട്ടേ​ല മേ​ക്കി​ങ്ങ​ക​ര വീ​ട്ടി​ൽ ആ​ർ. രാ​ഹു​ൽ​രാ​ജാ​ണ് (27) നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ഒ​ന്നാം​പ്ര​തി വാ​ണ്ട കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ എ​സ്. ശ്രീ​ജി​ത്തി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 19ന് ​വൈ​കി​ട്ട് 4.30ഓ​ടെ കെ​എ​സ്ആ​ർ​ടി​സി നെ​ടു​മ​ങ്ങാ​ട് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ബ​സ് കാ​ത്തു​നി​ന്ന പെ​ൺ​കു​ട്ടി​യെ ശ്രീ​ജി​ത്ത് ക​ട​ന്നു​പി​ടി​ച്ചെന്നാണ് പരാതി. ഇ​യാ​ളി​ൽനിന്നു ര​ക്ഷ​പ്പെ​ട്ട കു​ട്ടി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നോ​ട് അ​തി​ക്ര​മം വി​വ​രി​ക്കു​മ്പോ​ൾ ശ്രീ​ജി​ത്തും രാ​ഹു​ൽ​രാ​ജ​യും ചേ​ർ​ന്ന്, ബ​ന്ധു​വി​നെ ബ​സ് സ്റ്റാ​ൻ​ഡി​ലെ ബാ​ത്റൂ​മി​ൽ കൊ​ണ്ടു പോ​യി മ​ർദി​ച്ച​വ​ശ​നാ​ക്കി ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു.

ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​രി​പ്പൂ​രി​ൽനി​ന്നാ​ണ് രാ​ഹു​ൽ രാ​ജ് പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട്, വ​ലി​യ​മ​ല സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, കൂ​ലി​ത്ത​ല്ല്, കൊ​ല​പാ​ത​ക ശ്ര​മം, നി​രോ​ധി​ത ല​ഹ​രി വി​ല്പ​ന, പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ എ​ന്നി​ങ്ങ​നെ 18 കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട രാ​ഹു​ൽ രാ​ജ് കാ​പ്പ പ്ര​തി​യു​മാ​ണ്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച്ഒ മോ​ഹി​ത് പി.​കെ, എ​സ്ഐ​മാ​രാ​യ അ​ഭി​ജി​ത്ത്, ജ്യോ​തി​ഷ്, എ​എ​സ്ഐ​മാ​രാ​യ വി​ജ​യ​ൻ, ആ​ർ.​ബി​ജു, രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ ബി​ജു, ശ്രീ​ലാ​ൽ, അ​ന​ന്തു,ജി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ല്‍, മ​റ്റൊ​രാ​ള്‍ ഒ​ളി​വി​ല്‍

കൊ​ച്ചി: ആ​ലു​വ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. കീ​ഴ്മാ​ട് സ്വ​ദേ​ശി അ​മീ​ര്‍ നൗ​ഷാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി ഒ​ളി​വി​ലാ​ണ്. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ലു​വ​യി​ല്‍ നി​ന്ന് അ​ടൂ​രി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സി​നി​ടെ യു​വാ​ക്ക​ള്‍ ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും മ​ര്‍​ദി​ച്ച​ത്.

ക​ണ്ട​ക്ട​ര്‍ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി പ്ര​വീ​ണി​ന്‍റെ ക​ണ്ണി​ന് ഉ​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റി​രു​ന്നു. കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ ശ്യാം​കു​മാ​റി​നും പ​രി​ക്കേ​റ്റി​രു​ന്നു. സി​സി​ടി​വി​ക​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ആ​ലു​വ കു​ട്ട​മ​ശേ​രി​യി​ല്‍ വ​ച്ച് ബ​സ് കാ​റി​നെ മ​റി​ക​ട​ക്കു​മ്പോ​ള്‍ എ​തി​രെ വ​ന്ന ബൈ​ക്കി​ന് ത​ട​സ​മു​ണ്ടാ​ക്കി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. ബ​സ് മ​ഹി​ളാ​ല​യം ക​വ​ല പി​ന്നി​ട്ട​പ്പോ​ള്‍, ഒ​രു കാ​റി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​തി​രെ വ​ന്ന ബൈ​ക്കി​ന് മു​ന്നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ടു.

പി​ന്നാ​ലെ ബ​സി​നെ പി​ന്തു​ട​ര്‍​ന്ന യു​വാ​ക്ക​ള്‍ ഹെ​ല്‍​മ​റ്റ് കൊ​ണ്ട് ഡ്രൈ​വ​റെ എ​റി​ഞ്ഞു. എ​ന്നാ​ല്‍, ക​മ്പി​യി​ല്‍ ത​ട്ടി​യ​തി​നാ​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ല്ല. യു​വാ​ക്ക​ള്‍ ബ​സി​നെ പി​ന്തു​ട​ര്‍​ന്ന് എ​ത്തി ബൈ​ക്ക് റോ​ഡി​ന് കു​റു​കെ വ​ച്ചാ​ണ് ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടേ കാ​ലോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ടി.​എ​ൻ. പ്ര​താ​പ​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ

തൃ​​​ശൂ​​​ർ: വോ​​​ട്ടെ​​​ടു​​​പ്പു​​​ദി​​​ന​​​ത്തി​​​ൽ ബൂ​​​ത്ത് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മ​​​ണ​​​ലൂ​​​രി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നെ ത​​​ട​​​യു​​​ക​​​യും കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ പോ​​​ളിം​​​ഗ് ഏ​​​ജ​​​ന്‍റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ക​​​ണ്ട​​​ശാം​​​ക​​​ട​​​വ് സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​ണ്‍​വെ​​​ന്‍റ് ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ളി​​​ലെ 205-ാം ന​​​മ്പ​​ർ ബൂ​​​ത്തി​​​ലെ ഏ​​​ജ​​​ന്‍റാ​​​യ മാ​​​ങ്ങാ​​​ട്ടു​​​ക​​​ര ചു​​​ള്ളി​​​യി​​​ൽ വീ​​​ട്ടി​​​ൽ ജ​​​യ​​​പ്ര​​​കാ​​​ശ​​​നെ(62)​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ന്തി​​​ക്കാ​​​ട് പോ​​​ലീ​​​സാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്. ബൂ​​​ത്തി​​​ലെ പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ നീ​​​ബ ജോ​​​സ് ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

വ്യാ​​​ഴാ​​​ഴ്ച പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ ബൂ​​​ത്തി​​​ന​​​ക​​​ത്തു ചെ​​​ന്ന ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നും പ്ര​​​തി​​​യും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​യാ​​​ൾ ബ​​​ഹ​​​ളം​​​വ​​​ച്ച് പോ​​​ളിം​​​ഗ് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ന്തി​​​ക്കാ​​​ട് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ വി.​​​എം. കെ​​​ഴ്സ​​​ണ്‍ സ്ഥ​​​ല​​​ത്തെ​​​ത്തി പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യി കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ൻ മു​​​തി​​​രു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണു പ്ര​​​താ​​​പ​​​ന്‍റെ ചീ​​​ഫ് ഇ​​​ല​​​ക്‌ഷ​​​ൻ ഏ​​​ജ​​​ന്‍റ് സി.​​​സി. ശ്രീ​​​കു​​​മാ​​​ർ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സു​​​ര​​​ക്ഷാ​​​ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് മ​​​ദ്യ​​​പി​​​ച്ച ഒ​​​രാ​​​ൾ ബൂ​​​ത്തി​​​ന​​​ക​​​ത്ത് ഏ​​​ജ​​​ന്‍റാ​​​യി ഇ​​​രു​​​ന്ന​​​തു ഗു​​​രു​​​ത​​​ര​​​ വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

ലൈം​ഗി​ക അ​തി​ക്ര​മ കേ​സ്: ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

കൊ​ച്ചി: ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ന​ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ കാ​ര​വാ​നി​ൽ എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​ക്കു​ക. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​ര​വാ​നു​ക​ളും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് ഉ​ള്ള​ത്.

അ​തേ​സ​മ​യം യു​വ​ന​ടി​യു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. ര​ഞ്ജി​ത്ത് ന​ട​ത്തി​യ​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ട്ട​റി​ന്‍റെ വാ​ദം.

ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​ട്ടെ​ല്ലി​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ക​ര​ൾ മാ​റ്റി​വ​യ്ക്ക​ലി​ന് വി​ധേ​യ​നാ​യ ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ര​ഞ്ജി​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​ന​ടി​യു​ടെ പ​രാ​തി. ര​ഞ്ജി​ത്തി​നെ കാ​ണാ​ൻ കാ​ര​വാ​നി​ൽ ക​യ​റി​യ​പ്പോ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ടു​ക്കി എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൊ​ടു​പു​ഴ​യി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞാ​ണ് ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തി​ക്ര​മ​ത്തെ തു​ട​ർ​ന്ന് വ​ലി​യ മാ​ന​സി​കാ​ഘാ​തം നേ​രി​ട്ട താ​ൻ കൗ​ൺ​സി​ലിം​ഗി​ന് ശേ​ഷ​മാ​ണ് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്ന​തെ​ന്നും ന​ടി പ​റ​ഞ്ഞു. ന​ടി​യു​ടെ ര​ഹ​സ്യ മൊ​ഴി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Kerala

ത​ട്ടു​ക​ട ന​ട​ത്തു​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്നു; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ട്ടു​ക​ട ന​ട​ത്തു​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ​റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി​യി​ലാ​ണ് സം​ഭ​വം.

വി​തു​ര സ്വ​ദേ​ശി​ക​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളു​മാ​യ ബോ​ണ​ക്കാ​ട് സ്വ​ദേ​ശി വി​ജ​യ് (26), വി​തു​ര സ്വ​ദേ​ശി ഗോ​കു​ൽ ഗോ​പി (21), തൊ​ളി​ക്കോ​ട് സ്വ​ദേ​ശി പ്ര​ശാ​ന്ത്(22) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​ഴ​കു​റ്റി​യി​ൽ ശി​വാ​സ് ഫാ​സ്റ്റ് ഫു​ഡ് എ​ന്ന പേ​രി​ൽ ഉ​ന്തു​വ​ണ്ടി​യി​ൽ ത​ട്ടു​ക​ട ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശി​വ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കാ​റി​ലെ​ത്തി​യ സം​ഘം പൈ​സാ എ​ടു​ക്ക​ടാ എ​ന്ന് ആ​ക്രോ​ശി​ച്ച് ശി​വ​യെ അ​സ​ഭ്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ പെ​ട്ടി​യി​ലെ പ​ണം എ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ശി​വ​യെ പ്ര​തി​ക​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്റ്റീ​ൽ വ​ള കൊ​ണ്ട് നെ​ഞ്ചി​ലി​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു.

5,000ത്തോ​ളം രൂ​പ​യു​മാ​യി സം​ഘം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ശി​വ ന​ൽ​കി​യ പ​രാ​തി​യി​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ളി​ക്കോ​ട് ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Kerala

ഐ​ഐ​ടി പാ​ല​ക്കാ​ട് കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ആ​ക്ര​മ​ണം; സു​ര​ക്ഷാ വീ​ഴ്ച​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

ക​ഞ്ചി​ക്കോ​ട്: പാ​ല​ക്കാ​ട് ഐ​ഐ​ടി ക്യാ​മ്പ​സി​നു​ള്ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി​യാ​യ 21-കാ​രി​ക്ക് നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​മ്പ​സി​ൽ വ​ൻ പ്ര​ക്ഷോ​ഭം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.45-ഓ​ടെ​യാ​ണ് സം​ഭ​വം. ക​ഞ്ചി​ക്കോ​ട് ക്യാ​മ്പ​സി​ലെ എപിജെ ബ്ലോ​ക്കി​ൽ നി​ന്ന് ഹോ​സ്റ്റ​ലി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ അ​ലു​മ്നി പാ​ർ​ക്കി​ന് സ​മീ​പം ഒ​രാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ത്ത​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​നി​ക്ക് നെ​റ്റി​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ദ്യം പാ​ല​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച​ത്.

പെ​ൺ​കു​ട്ടി നി​ല​വി​ൽ കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​നി​ല അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഐ​ഐ​ടി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാമ്പ​സി​നു​ള്ളി​ലെ സു​ര​ക്ഷാ വീ​ഴ്ച ആ​രോ​പി​ച്ച് തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യോ​ടെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഐ​ഐ​ടി​യു​ടെ മെ​യി​ൻ ഗേ​റ്റി​ൽ ഒ​ത്തു​കൂ​ടി പ്ര​തി​ഷേ​ധി​ച്ചു. ഐ​ഐ​ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കാമ്പ​സി​ലെ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

National

ന​മ്പ​ർ പ്ലേ​റ്റി​ന് കേ​ടു​പാ​ട് വ​രു​ത്തി; വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​ധ്യാ​പ​ക​ൻ

മും​ബൈ: ബൈ​ക്കി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റി​ന് കേ​ടു​പാ​ട് വ​രു​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ലെ അ​ഹ​മ്മ​ദ്പു​രി​ന് സ​മീ​പ​മു​ള്ള ക്രൈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

അ​ധ്യാ​പ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ 30ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ധ്യാ​പ​ക​ൻ ഉ​ജ്വ​ൽ സോ​ണി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ളെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ബ നാ​ദ​ർ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ജാ​മ്യ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ടാ​നാ​വി​ല്ല; പോ​ലീ​സു​കാ​രോ​ട് ത​ട്ടി​ക്ക​യ​റി​യ യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലെ ജാ​മ്യ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് ഒ​പ്പി​ടാ​ൻ സ്റ്റേ​ഷ​നി​ലെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സു​കാ​രോ​ട് ത​ർ​ക്കി​ക്കു​ക​യും സ്റ്റേ​ഷ​നി​ലെ​ത്തി അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ. കാ​ളി​കാ​വ് സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ​യാ​ണ് വ​ണ്ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ജാ​മ്യ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ മാ​സ​വും സ്റ്റേഷനിലെത്തി ഒ​പ്പി​ടേണ്ടതുണ്ട്. ഇത് നി​ർ​ബ​ന്ധ​മാ​യും പാലിക്കണമെന്ന് കർശനമായി പോ​ലീ​സ് പ​റ​ഞ്ഞ​തോ​ടെയാണ് ഫോ​ണി​ലൂ​ടെ ഇ​യാ​ൾ അ​സ​ഭ്യം പ​റ​ഞ്ഞത്. ഫോ​ൺ വി​ളി​ച്ച​തി​ന് പി​ന്നാ​ലെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​ഷ്ണു പു​ല​ർ​ച്ചെ വ​ണ്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ത​ട്ടി​ക്ക​യ​റു​ക​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യുമായിരുന്നു.

അ​തി​ക്ര​മ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​ല​വി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​തി​നൊ​ന്നോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​ഷ്ണു. ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പു​തി​യ കേ​സു​ക​ൾകൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്യും.

National

ഇ​ൻ​ഡോ​റി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ട​ത് ക്രൂരപീഡനങ്ങൾക്കു ശേഷം; മൃ​ത​ദേ​ഹ​ത്തേ​യും ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി കൊ​ല്ല​പ്പെ​ട്ട​ത് ക്രൂ​ര​മാ​യ ശാ​രീ​രി​ക ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ​ക്കു​ശേ​ഷം. സ​ഹ​പാ​ഠി​യു​ടെ വാ​ട​ക വീ​ട്ടി​ൽ അ​ഴു​കി​യ നി​ല​യി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ 24കാ​രി​യു​ടെ സ​ഹ​പാ​ഠി പി​യൂ​ഷ് ധം​നോ​ദി​യ​യെ പോ​ലീ​സ് മും​ബൈ​യി​ൽ​നി​ന്ന് പി​ടി​കൂ​ടി.

അ​ട​ച്ചി​ട്ട മു​റി​യി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം വ​രു​ന്ന​താ​യി അ​യ​ൽ​വാ​സി പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് പി​യൂ​ഷി​ന്‍റെ വാ​ട​ക ഫ്ലാ​റ്റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ൽ​പോ​യ സ​ഹ​പാ​ഠി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. കോ​ള​ജ് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ 24കാ​രി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​ണ് പി​യൂ​ഷ് ഒ​ളി​വി​ൽ പോ​യ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ൽ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യു​ടെ ഫോ​ണി​ൽ ഡേ​റ്റിം​ഗ് ആ​പ്പ് ക​ണ്ട​താ​ണ് ക്രൂ​ര​ത​യ്ക്ക് പി​ന്നി​ലെ​ന്നു​മാ​ണ് യു​വാ​വ് മൊ​ഴി ന​ൽ​കി​യ​ത്. യു​വ​തി മ​റ്റാ​രു​മാ​യോ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന സം​ശ​യ​വും വി​വാ​ഹ​ത്തേ​ക്കു​റി​ച്ചു​ള്ള സം​സാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കേ​റ്റ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഫ്ലാ​റ്റി​ൽ വ​ച്ച് പി​യൂ​ഷ് ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ചു. വി​സ​മ്മ​തി​ച്ച യു​വ​തി​യെ ഇ​യാ​ൾ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. ഈ ​ദൃ​ശ്യ​ങ്ങ​ൾ യു​വാ​വി​ന്‍റെ മു​ഖം മ​റ​ച്ച് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് പി​യൂ​ഷ് അ​യ​ച്ചു. ഇ​തി​നു ശേ​ഷം പി​യൂ​ഷ് യു​വ​തി​യു​ടെ കാ​ലു​ക​ൾ കെ​ട്ടു​ക​യും ക​ണ്ണ് മൂ​ടി​ക്കെ​ട്ടു​ക​യും യു​വ​തി എ​തി​ര്‍​ത്ത​പ്പോ​ള്‍ വാ​യി​ല്‍ തു​ണി തി​രു​കി നെ​ഞ്ചി​ൽ ക​യ​റി ഇ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ശ്വാ​സം​മു​ട്ടി പെ​ണ്‍​കു​ട്ടി മ​രി​ക്കു​ന്ന​തു​വ​രെ ഇ​ങ്ങ​നെ ഇ​രു​ന്നു. മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ ക​ത്തി കൊ​ണ്ട് നെ​ഞ്ചി​ല്‍ കു​ത്തി​യെ​ന്നും പി​യൂ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

കൊ​ല​യ്ക്കു ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ത്തേ​യും ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ യു​വാ​വ് മും​ബൈ​യി​ൽ പ​ല ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​റ്റ​ബോ​ധം തോ​ന്നി ഇ​യാ​ൾ യു​വ​തി​യു​ടെ ആ​ത്മാ​വു​മാ​യി സം​സാ​രി​ക്കാ​ൻ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 10നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്താ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​ണ് 24കാ​രി​യാ​യ യു​വ​തി. പി​ന്നീ​ട് നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം അ​ഴു​കി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം അ​ച്ഛ​ൻ തി​രി​ച്ച​റി​ഞ്ഞ​ത് യു​വ​തി ധ​രി​ച്ചി​രു​ന്ന സോ​ക്സ് ക​ണ്ട​തോ​ടെ​യാ​ണ്.

National

ഗോ​വ​യി​ൽ വി​ദേ​ശ വ​നി​ത​യ്ക്ക് നേ​രെ ആ​ക്ര​മ​ണം; പ്ര​തി അ​റ​സ്റ്റി​ൽ

പ​നാ​ജി: ഗോ​വ​യി​ലെ അ​ഗോ​ണ്ട ബീ​ച്ച​ൽ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ചെ​ക് റി​പ​ബ്ലി​ക് വ​നി​ത​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ റോ​ഹ​ൻ വെ​ലി​പ്പ് (22) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് അ​ഗോ​ണ്ട ക്ലി​ഫി​ന് സ​മീ​പം റോ​ഹ​ൻ, അ​ക്ര​മി​ക്ക​പ്പെ​ട്ട സ്ത്രീ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ക​ല്ലു​ക​ളു​പ​യോ​ഗി​ച്ച് ഇ​വ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി ഫെ​ബ്രു​വ​രി 10 ന് ​പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

National

ഫോൺ നന്നാക്കാനെത്തി, യുവനടിയെ കടന്നുപിടിച്ചു; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്.

ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Kerala

യുവതിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം; 9 പേര്‍ക്കെതിരെ കേസ്

കൊച്ചി: എറണാകുളം തിരുവായൂരില്‍ യുവതിക്കു നേരെ സദാചാര ആക്രമണം. ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ് പോലീസ് കേസ് എടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞു നടന്നു വരികയായിരുന്ന യുവതിയെയും ഒപ്പമുള്ള ആണ്‍സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചത്. യുവതിയെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആണ്‍സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. ഇരുവരും ചികിത്സയിലാണ്. അതേസമയം, യുവതിയും സുഹൃത്തും ചേര്‍ന്നു മര്‍ദിച്ചെന്ന പരാതി പ്രതികളും നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.

Kerala

ന​ഗ​രൂ​ർ എ​സ്ഐ​യെ മ​ർ​ദി​ച്ച സം​ഭ​വം; സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​ർ എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ ച​ന്തു​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വെ​ള്ള​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഗാ​ന​മേ​ള​യ്ക്കി​ടെ നാ​ട്ടു​കാ​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​വ​രി​ൽ പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സി​പി​ഒ ച​ന്തു​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​രൂ​ർ എ​സ്ഐ അ​ൻ​സാ​റും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​വ​രെ പി​രി​ച്ചു​വി​ട്ട​ത്.

ഗാ​ന​മേ​ള​യ്ക്ക് ശേ​ഷം പോ​ലീ​സു​കാ​ർ മ​ട​ങ്ങി​പോ​കു​ന്ന​തി​നി​ടെ ച​ന്തു​വും സ​ഹോ​ദ​ര​നും മ​റ്റ് ചി​ല​രും ചേ​ർ​ന്ന് എ​സ്ഐ​യെ മ​ർ​ദി​ക്കു​ക​യും ഓ​ട​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു​ത​ന്നെ ച​ന്തു​വി​നെ​യും സ​ഹോ​ദ​ര​നെ​യും മ​റ്റു​ചി​ല​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ച​ന്തു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നാ​യി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

മ​ർ​ദി​ച്ചെ​ന്ന ഡോ​ക്ട​റു​ടെ പ​രാ​തി; ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​നും സ​ഹോ​ദ​ര​നു​മെ​തി​രെ കേ​സ്

കോ​ട്ട​യം: ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​നും ബി​ജെ​പി കൗ​ൺ​സി​ല​റാ​യ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​കു​മാ​റി​നു​മെ​തി​രെ കേ​സ്.

മ​ലി​ന​ജ​ലം പ​റ​മ്പി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ർ​ദി​ച്ചെ​ന്ന അ​യ​ൽ​വാ​സി​യാ​യ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ ച​ങ്ങാ​നാ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ശ്രീ​കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഡോ​ക്ട​ർ ശ്രീ​കു​മാ​ര്‍ പു​റ​ത്തു വി​ട്ടു. അ​തേ​സ​മ​യം, മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​മ​ലം​ഘ​നം ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നുമാണ് ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും. ജൂ​റി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ഹോ​ട്ട​ൽ ബു​ക്കിം​ഗ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും ആ​വ​ശ്യ​പ്പെ​ടും.

ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഐ​എ​ഫ്എ​ഫ്കെ​യു​ടെ സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യും പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദും. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഹോ​ട്ട​ലി​ൽ വ​ച്ച് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ങ്ങി​നെ​യൊ​രു പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​യാ​യ കു​ക്കു പ​ര​മേ​ശ്വ​ര​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​പ്പോ​ഴാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഐ​എ​ഫ്എ​ഫ്കെ സി​നി​മാ സെ​ല​ക്ഷ​ന് വേ​ണ്ടി എ​ത്തി​യ പ​രാ​തി​ക്കാ​രി, അ​ക്കാ​ദ​മി എ​ടു​ത്തു ന​ൽ​കി​യ ഹോ​ട്ട​ലി​ലാ​ണ് താ​മ​സി​ച്ച​ത്. അ​ന്ന് മ​റ്റ് ജൂ​റി അം​ഗ​ങ്ങ​ളും ഇ​തേ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്നു.

സി​നി​മാ സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് അ​ക്കാ​ദ​മി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​രി പോ​ലീ​സി​ന് മോ​ഴി കൊ​ടു​ത്തു . എ​ന്നി​ട്ട് അ​ക്കാ​ദ​മി എ​ന്തു​ന​ട​പ​ടി​യെ​ടു​ത്തു എ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ക്കാ​ദ​മി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Editorial

‘അ​ക​ത്താ​ക്കു​ന്ന​വ​ർ’ പു​റ​ത്തു വി​ല​സു​ന്നു

ഉ​ത്ത​രേ​ന്ത്യ​യി​ലെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​ണോ​യെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ത​ല്ലി​ക്കൊ​ല്ലു​ന്നി​ല്ലെ​ങ്കി​ലും നി​ര​പ​രാ​ധി​ക​ളെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ജ​യി​ലി​ലി​ട്ടു പീ​ഡി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

വ്യാ​ജ എ​ൽ​എ​സ്ഡി സ്റ്റാ​ന്പ്, ക​ൽ​ക്ക​ണ്ട എം​ഡി​എം​എ, മ്ലാ​വ് ഇ​റ​ച്ചി, പേ​രൂ​ർ​ക്ക​ട വ്യാ​ജ​മോ​ഷ​ണം തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ​ല്ലാം ഇ​ര​ക​ൾ ഭാ​ഗ്യം​കൊ​ണ്ടു ര​ക്ഷ​പ്പെ​ട്ടു. പ​ക്ഷേ, ആ ​നി​ര​പ​രാ​ധി​ക​ളു​ടെ ജ​യി​ൽ​വാ​സ​ത്തി​നും സ​ഹി​ച്ച അ​പ​മാ​ന​ത്തി​നും ഉ​ത്ത​ര​വാ​ദി​ക​ൾ ഇ​ല്ല! അ​ക്ര​മ​ത്തി​നു​ശേ​ഷം ആ​ൾ​ക്കൂ​ട്ടം പി​രി​ഞ്ഞു​പോ​കു​ന്ന​തു​പോ​ലെ ഉ​ത്ത​ര​വാ​ദി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. സ​ർ​ക്കാ​രും ക​ണ്ണ​ട​യ്ക്കു​ന്ന​തോ​ടെ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.

ഏ​റ്റ​വു​മൊ​ടു​വി​ൽ നി​ര​പ​രാ​ധി​ക​ളെ ജ​യി​ലി​ല​ട​ച്ച​ത്, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടും ക​ള്ള​ക്കേ​സെ​ടു​ത്തും ക​ർ​ഷ​ക​ഭൂ​മി​യി​ൽ അ​വ​കാ​ശ​മു​ന്ന​യി​ച്ചു​മൊ​ക്കെ സ​മാ​ന്ത​ര​ഭ​ര​ണം ന​ട​ത്തു​ന്ന വ​നം​വ​കു​പ്പാ​ണ്. തൃ​ശൂ​ർ ചാ​ല​ക്കു​ടി പേ​രാ​ന്പ്ര സ്വ​ദേ​ശി ജോ​ബി, മേ​ച്ചി​റ സ്വ​ദേ​ശി സു​ജേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ കേ​സെ​ടു​ത്ത​ത്.

ഡാ​ൻ​സാ​ഫ് (മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ പ്ര​ത്യേ​ക സേ​ന) ജോ​ബി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​ണ് തു​ട​ക്കം. മ​യ​ക്കു​മ​രു​ന്ന് കി​ട്ടി​യി​ല്ലെ​ങ്കി​ലും ഫ്രി​ഡ്ജി​ലി​രു​ന്ന ഇ​റ​ച്ചി കി​ട്ടി. ഡാ​ൻ​സാ​ഫ് അ​ത് വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും വ​നം​വ​കു​പ്പ് വീ​ട്ടി​ലെ​ത്തി ഇ​റ​ച്ചി മ്ലാ​വി​ന്‍റേ​താ​ണെ​ന്നു തീ​രു​മാ​നി​ച്ചു കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​റ​ച്ചി സു​ജേ​ഷ് ത​ന്ന​താ​ണെ​ന്ന് ജോ​ബി പ​റ​ഞ്ഞെ​ന്നു പ​റ​ഞ്ഞ് സു​ജേ​ഷി​നെ​തി​രേ​യും കേ​സെ​ടു​ത്തു.

35 ദി​വ​സ​ത്തോ​ളം ഇ​വ​ർ റി​മാ​ൻ​ഡി​ൽ ജ​യി​ലി​ലാ​യി​രു​ന്നു. തു‍ട​ർ​ന്ന് കോ​ട​തി ജാ​മ്യം കൊ​ടു​ത്തു. വീ​ണ്ടും ആ​റു​മാ​സ​ത്തി​നു​ശേ​ഷം മ്ലാ​വി​റ​ച്ചി​യ​ല്ല പോ​ത്തി​റ​ച്ചി​യാ​ണെ​ന്നു പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നു. കു​റ്റ​സ​മ്മ​ത​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ങ്ങ​ൾ കേ​സെ​ടു​ത്ത​തെ​ന്നാ​ണു വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്.

യു​വാ​ക്ക​ളെ മ​ർ​ദി​ച്ച് കു​റ്റം സ​മ്മ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​വ​രു​ടെ വ​ക്കീ​ൽ ആ​രോ​പി​ച്ചു. കു​റ്റാ​രോ​പി​ത​ർ പ​റ​യു​ന്ന​തു​പോ​ലെ മ​ർ​ദി​ച്ചു പ​റ​യി​പ്പി​ച്ച​താ​ണെ​ങ്കി​ൽ ആ ​ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വീ​സി​ൽ തു​ട​ര​രു​ത്. ജ​യി​ലി​ൽ പോ​കാ​നു​ള്ള ആ​ഗ്ര​ഹം​കൊ​ണ്ട് വീ​ട്ടി​ലി​രു​ന്ന പോ​ത്തി​റ​ച്ചി മ്ലാ​വി​ന്‍റേ​താ​ണെ​ന്നു സ​മ്മ​തി​ച്ച​താ​ണെ​ങ്കി​ൽ ജോ​ബി​യു​ടെ​യും സു​ജേ​ഷി​ന്‍റെ​യും മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്ക​ണം.

ത​ങ്ങ​ൾ​ക്കു വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​തു​കൊ​ണ്ടു കാ​ര്യ​മി​ല്ല. കോ​ഴി​ക്കോ​ട്ട് ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യ വ്യാ​ജ മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ത​ങ്ങ​ൾ​ക്കു വീ​ഴ്ച​യി​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് ഉ​ദാ​ഹ​ര​ണം. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം കോ​ഴി​ക്കോ​ടു​നി​ന്ന് ബി​ജു മാ​ത്യു, മ​ണി​ക​ണ്ഠ​ൻ എ​ന്നീ യു​വാ​ക്ക​ളെ എം​ഡി​എം​എ ആ​ണെ​ന്നു പ​റ​ഞ്ഞു ക​ൽ​ക്ക​ണ്ട​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ന്നീ​ട് രാ​സ​പ​രി​ശോ​ധ​ന​യി​ൽ അ​തു ക​ൽ​ക്ക​ണ്ട​മാ​ണെ​ന്നു തെ​ളി​യു​ക​യും ഏ​പ്രി​ലി​ൽ യു​വാ​ക്ക​ളെ കോ​ട​തി വെ​റു​തെ​വി​ടു​ക​യും ചെ​യ്തു. പ​ക്ഷേ, 151 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്നു. മ്ലാ​വ് ഇ​റ​ച്ചി​ക്കേ​സി​ൽ വ​നം​വ​കു​പ്പ് പ​റ​ഞ്ഞ​തു​പോ​ലെ ഇ​വി​ടെ​യും പോ​ലീ​സ് പ​റ​ഞ്ഞ​ത്, പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചെ​ന്നാ​ണ്.

വീ​ട്ടി​ലേ​ക്കു വാ​ങ്ങി​യ ക​ൽ​ക്ക​ണ്ട​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ​താ​ണെ​ന്നു യു​വാ​ക്ക​ളും പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മ്മീ​ഷ​ണ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സി​നു വീ​ഴ്ച​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ൽ​ക്ക​ണ്ട​മാ​ണെ​ന്നു യു​വാ​ക്ക​ൾ പ​റ​ഞ്ഞി​ല്ല​ത്രേ. അ​വ​ർ മ്ലാ​വി​റ​ച്ചി​യാ​ണെ​ന്നു സ​മ്മ​തി​ച്ച​തു​പോ​ലെ, ഇ​വ​ർ ക​ൽ​ക്ക​ണ്ടം എം​ഡി​എം​എ​യാ​ണെ​ന്നും സ​മ്മ​തി​ച്ചു! ഉ​ദ്യോ​ഗ​സ്ഥ​രൊ​ക്കെ ഇ​പ്പോ​ഴും സ​ർ​വീ​സി​ലു​ണ്ട്.

2023 ഫെ​ബ്രു​വ​രി​യി​ലാ​ണു ചാ​ല​ക്കു​ടി​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ ഷീല സ​ണ്ണി മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. മ​രു​മ​ക​ളു​ടെ സ​ഹോ​ദ​രി ലി​വി​യ ജോ​സ് എ​ൽ​എ​സ്ഡി സ്റ്റാ​ന്പ് ഷീ​ല​യു​ടെ ബാ​ഗി​ൽ വ​ച്ച് കു​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു പി​ന്നീ​ട് തെ​ളി​ഞ്ഞു. ഈ ​കേ​സി​ൽ അ​റ​സ്റ്റു​ണ്ടാ​യി. ത​ന്നെ കു​ടു​ക്കി​യ​തി​ൽ പ​ങ്കു​ണ്ടെ​ന്ന് ഷീ​ല ആ​രോ​പി​ച്ച എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും ലി​വി​യ അ​റ​സ്റ്റി​ലാ​യി.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട​യി​ൽ മാ​ല മോ​ഷ്‌​ടി​ച്ചെ​ന്നു പ​റ​ഞ്ഞ് ബി​ന്ദു എ​ന്ന ദ​ളി​ത് യു​വ​തി​യെ കു​ടി​വെ​ള്ളം​പോ​ലും കൊ​ടു​ക്കാ​തെ 20 മ​ണി​ക്കൂ​റോ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ​ത്. ഒ​ടു​വി​ൽ പ​രാ​തി​ക്കാ​രി​യു​ടെ, അ​താ​യ​ത് യു​വ​തി ജോ​ലി​ക്കു​നി​ന്ന, വീ​ട്ടി​ൽ​നി​ന്നു​ത​ന്നെ മാ​ല ക​ണ്ടെ​ടു​ത്തു. എന്നി​ട്ടും ബി​ന്ദു​വി​നെ​തി​രേ എ​ടു​ത്ത എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കാ​തി​രു​ന്ന​തും വി​വാ​ദ​മാ​യി. ര​ണ്ടു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു; അ​ത്ര​ത​ന്നെ. പാ​വ​ങ്ങ​ൾ​ക്കും നി​ര​പ​രാ​ധി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി ഇത്ത​ര​ക്കാ​ർ നാ​ളെ​യും സ​ർ​വീ​സി​ൽ ഉ​ണ്ടാ​യി​രി​ക്കും എ​ന്ന​താ​ണു ച​രി​ത്രം.

ഇ​ഡി റെ​യ്ഡു​ക​ളി​ൽ മാ​ത്ര​മ​ല്ല ഭ​ര​ണ​കൂ​ട ഭീ​ക​ര​ത. സം​സ്ഥാ​ന വ​കു​പ്പു​ക​ളു​ടെ ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണ്. സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്കു മു​ന്പും ശേ​ഷ​വും മേ​ൽ​പ്പ​റ​ഞ്ഞ ഇ​ര​ക​ളു​ടെ വ്യ​ക്തി​ജീ​വി​ത​വും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ അ​വ​സ്ഥ​യും എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ചാ​ൽ മ​തി.

ആ​യി​രം അ​പ​രാ​ധി​ക​ൾ ര​ക്ഷ​പ്പെ​ട്ടാ​ലും ഒ​രു നി​ര​പ​രാ​ധി​യും ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്ന ആ​പ്ത​വാ​ക്യം ചി​ല അ​പ​രാ​ധി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന​ത് നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ളെ​ങ്കി​ലും തി​രി​ച്ച​റി​യ​ണം. ‘അ​ക​ത്താ​ക്കു​ന്ന​വ​ർ’ പു​റ​ത്തി​ങ്ങ​നെ വി​ല​സ​രു​ത്.

Latest News

Corehub Up