പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറി റീല്‍സ് ചിത്രീകരണം നടത്തുകയും ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെയും തൊഴിലാളികളെയും കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
വള്ളിക്കോട് വാഴമുട്ടം പുത്തുപറമ്പില്‍ വടക്കേതില്‍ വീട്ടില്‍ ജിബിന്‍ ബിജു (20) ആണ് അറസ്റ്റിലായത്. പത്തനംതിട്ടയിലും കോട്ടയം ജില്ലയിലുമായി മയക്കുമരുന്ന്, അബ്കാരി, അടിപിടി, ആക്രമണം തുടങ്ങിയ ഒമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിബിനെന്ന് പൊലിസ്. കഴിഞ്ഞ 24ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
പുലര്‍ച്ചെ മൂന്നോടെ ജിബിന്‍ ബിജു സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറി റീല്‍സ് വീഡിയോ ചിത്രീകരണം നടത്തിയത്. ഇതു ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കമ്പിവടികൊണ്ട് ആക്രമിക്കുകയും തടയാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിയുള്പ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്തു. 25ന് പുലര്‍ച്ചെ വീണ്ടും സ്റ്റേഡിയത്തിലെത്തിയ ഇയാൾ സ്റ്റേഡിയത്തിലെ സാധനസാമഗ്രികൾ നശിപ്പിച്ചു.
ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സംഭവങ്ങള്‍ക്കുശേഷം പത്തനംതിട്ട ടൗണില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ജിബിനെ പൊലിസ് സംഘം പിടികൂടുകയായിരുന്നു. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : Man arrested nattu vishesham local news for committing assault