Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For Committing

Pathanamthitta

റീൽസ് ചിത്രീകരിക്കാനെത്തി അതിക്രമം; യുവാവ് അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി റീ​ല്‍​സ് ചി​ത്രീ​ക​ര​ണം ന​ട​ത്തു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.


വ​ള്ളി​ക്കോ​ട് വാ​ഴ​മു​ട്ടം പു​ത്തു​പ​റ​മ്പി​ല്‍ വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ജി​ബി​ന്‍ ബി​ജു (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട​യി​ലും കോ​ട്ട​യം ജി​ല്ല​യി​ലു​മാ​യി മ​യ​ക്കു​മ​രു​ന്ന്, അ​ബ്കാ​രി, അ​ടി​പി​ടി, ആ​ക്ര​മ​ണം തു​ട​ങ്ങി​യ ഒ​മ്പ​തോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ജി​ബി​നെ​ന്ന് പൊ​ലി​സ്. ക​ഴി​ഞ്ഞ 24ന് ​പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ജി​ബി​ന്‍ ബി​ജു സ്റ്റേ​ഡി​യ​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി റീ​ല്‍​സ് വീ​ഡി​യോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​തു ചോ​ദ്യം ചെ​യ്ത സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ത​ട​യാ​നെ​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്തു. 25ന് ​പു​ല​ര്‍​ച്ചെ വീ​ണ്ടും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ഇയാൾ സ്റ്റേഡിയത്തിലെ സാധനസാമഗ്രികൾ നശിപ്പിച്ചു.

ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌​ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സം​ഭ​വ​ങ്ങ​ള്‍​ക്കു​ശേ​ഷം പ​ത്ത​നം​തി​ട്ട ടൗ​ണി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്‌​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ജി​ബി​നെ പൊ​ലി​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up