തിരുവനന്തപുരം: തൃശൂർ കൊടുങ്ങല്ലൂരിൽ കൊച്ചുപെണ്കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു നടപടി.
ആക്രിക്കച്ചവടക്കാരൻ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യം പകർത്തിയ യുവതിയെ ഭീഷണിപ്പെടുത്തിയതായും വാർത്തകളുണ്ട്. സംഭവത്തിൽ തൃശൂർ സിറ്റി പൊലിസ് കമ്മീഷണർ, കൊടുങ്ങല്ലൂർ എസ്എച്ച്ഒ, കൊടുങ്ങല്ലൂർ മുൻസിപ്പൽ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരിൽനിന്ന് കമ്മിഷൻ വിശദീകരണം തേടി.
Tags : Sexual assault girl Kodungallur Child Rights Commission case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash