x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​പ്പ​റ​ങ്കു​ൻ​ട്രം ദീ​പം തെ​ളി​ക്ക​ൽ; എ​ന്താ​ണ് ത​ർ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം ?

വെബ് ഡെസ്ക്
Published: November 28, 2026 06:55 AM IST | Updated: November 28, 2026 06:55 AM IST

ത​മി​ഴ്‌​നാ​ട്ടി​ലെ മ​ധു​ര ജി​ല്ല​യി​ലു​ള്ള പ്ര​ശ​സ്ത​മാ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ണ് തി​രു​പ്പ​റ​ങ്കു​ൻ​ട്രം. മു​രു​ക​ന്‍റെ ആ​റ് പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ (ആ​റു​പ​ടൈ വീ​ട്) ആ​ദ്യ​ത്തേ​താ​യ അ​രു​ൾ​മി​ഗു സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന ഇ​വി​ടു​ത്തെ കു​ന്നി​ൻ​മു​ക​ളി​ൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വ​ലി​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും ഉ​ട​ലെ​ടു​ത്ത​ത്.

തി​രു​പ്പ​റ​ങ്കു​ൻ​ട്രം മ​ല​യു​ടെ മു​ക​ളി​ലു​ള്ള പു​രാ​ത​ന​മാ​യ ക​ൽ​ത്തൂ​ണി​ൽ (ദീ​പ​ത്തൂ​ൺ) കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യാ​ണ് ത​ർ​ക്കം. ഉ​ച്ചി​പ്പി​ള്ള​യാ​ര്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള താ​ഴ്ഭാ​ഗ​ത്തെ ദീ​പ മ​ണ്ഡ​പ​ത്തി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ആ​ചാ​രം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ മ​ല​യു​ടെ മു​ക​ളി​ലു​ള്ള ദീ​പ​ത്തൂ​ണി​ല്‍ ദീ​പം തെ​ളി​ക്ക​ണ​മെ​ന്നാ​ണ് ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഹി​ന്ദു സം​ഘ​ട​ന​ക​ളും വി​ശ്വാ​സി​ക​ളും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ദീ​പ​ത്തൂ​ണി​ന് സ​മീ​പ​ത്താ​യി സി​ക്ക​ന്ദ​ർ ബാ​ദു​ഷ ദ​ർ​ഗ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ദീ​പ​ത്തൂ​ണി​ൽ വി​ള​ക്ക് തെ​ളി​ക്കു​ന്ന​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കും വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​മെ​ന്നും ആ​ചാ​ര​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രും ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യും ഇ​തി​നെ എ​തി​ർ​ത്ത​ത്.

നി​യ​മ​പോ​രാ​ട്ട​വും കോ​ട​തി വി​ധി​യും

ദീ​പ​ത്തൂ​ൺ സ്ഥി​തി ചെ​യ്യു​ന്ന ഭാ​ഗം ക്ഷേ​ത്ര​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് നി​രീ​ക്ഷി​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി (മ​ധു​ര ബെ​ഞ്ച്), അ​വി​ടെ കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ക്കു​ക​യും ദീ​പം തെ​ളി​ക്കു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വി​ഷ​യം സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​ത്.

ഒ​റ്റ​ത്ത​വ​ണ​ത്തേ​ക്ക് എ​ന്ന നി​ല​യി​ൽ ന​വം​ബ​ർ 24ന് ​ദീ​പ​ത്തൂ​ണി​ൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്കാ​ൻ ജ​സ്റ്റി​സ് അ​ര​വി​ന്ദ് കു​മാ​ർ, ജ​സ്റ്റി​സ് വി​പു​ൽ എം. ​പ​ഞ്ചോ​ളി എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം കോ​ട​തി ബെ​ഞ്ച് ന​വം​ബ​ർ 20ന് ​ഇ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ക്ഷേ​ത്ര ട്ര​സ്റ്റി ബോ​ർ​ഡ് ആ​ചാ​ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ന​വം​ബ​ർ 24ന് ​ദീ​പ​ത്തൂ​ണി​ൽ ദീ​പം തെ​ളി​ച്ചി​ല്ല. പ​ക​രം പ​തി​വു​പോ​ലെ ഉ​ച്ചി​പ്പി​ള്ള​യാ​ർ മ​ണ്ഡ​പ​ത്തി​ൽ മാ​ത്ര​മാ​ണ് ദീ​പം തെ​ളി​​ച്ച​ത്. ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

ന​വം​ബ​ർ 27ന് ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് മ​നഃ​പൂ​ർ​വം ലം​ഘി​ച്ച​തി​ൽ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. തു​ട​ർ​ന്ന് ന​വം​ബ​ർ 28ന് ​ഉ​ച്ചി​പ്പി​ള്ള​യാ​ർ ക്ഷേ​ത്ര​ത്തി​ൽ തെ​ളി​ക്കു​ന്ന ദീ​പ​ത്തി​ൽ നി​ന്നു​ള്ള ജ്വാ​ല ഉ​പ​യോ​ഗി​ച്ച് കു​ന്നി​ൻ​മു​ക​ളി​ലെ ദീ​പ​ത്തൂ​ണി​ൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്ക​ണ​മെ​ന്നും ദ​ർ​ഗ​യി​ൽ നി​ന്ന് കു​റ​ഞ്ഞ​ത് 50 മീ​റ്റ​ർ അ​ക​ലെ​യാ​യി എ​ല്ലാ ഭ​ക്ത​ർ​ക്കും ദീ​പം തെ​ളി​ക്കാ​ൻ സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ട്ര​സ്റ്റി ബോ​ർ​ഡി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത കോ​ട​തി, ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ​ച്ചു​മ​ത​ല മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റി​സ് എ​സ്. വൈ​ദ്യ​നാ​ഥ​ൻ, ജ​സ്റ്റി​സ് വി. ​പാ​ർ​ത്ഥി​പ​ൻ എ​ന്നി​വ​രെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ത​മി​ഴ്‌​നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി, മ​ധു​ര ജി​ല്ലാ ക​ള​ക്ട​ർ, എ​സ്പി, ക്ഷേ​ത്ര ട്ര​സ്റ്റി​മാ​ർ തു​ട​ങ്ങി 13 പേ​ർ​ക്കെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ചു. രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണോ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഇ​വ​രു​ടെ ഫോ​ൺ രേ​ഖ​ക​ളും ഔ​ദ്യോ​ഗി​ക സ​ന്ദേ​ശ​ങ്ങ​ളും ഹാ​ജ​രാ​ക്കാ​നും ഡി​സം​ബ​ർ 15ന് ​നേ​രി​ട്ട് ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags : Thiruparankundram Karthigai Deepam Controversy Dispute Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash court

Recent News

Corehub Up