x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേയറുടെ അടുപ്പിനെ തള്ളിയ ക്ഷേത്രട്രസ്റ്റിനോട് ഏഴു ചോദ്യങ്ങളുമായി ബിജെപിക്കാർ

വെബ് ഡെസ്ക്
Published: November 27, 2026 12:06 PM IST | Updated: November 27, 2026 12:06 PM IST

ആറ്റുകാൽ പൊങ്കാല, മേയർ നിർദേശിച്ച പുതിയ പൊങ്കാല അടുപ്പ്.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുപ്പിനെച്ചൊല്ലി ചർച്ചകളും വിവാദങ്ങളും മുറുകുന്പോൾ മേയർ വി.വി. രാജേഷ് അവതരിപ്പിച്ച ഇരുന്പ് അടുപ്പിനെച്ചൊല്ലി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിനും വിയോജിപ്പ്. അടുപ്പിൽ തീ കൂട്ടുന്നത് ആചാരത്തിന്‍റെ ഭാഗമാണെന്നും ഇരുമ്പ് അടുപ്പ് കൊണ്ടുനടക്കാൻ ബുദ്ധിമുട്ടാണെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പ്രതികരിച്ചു.

അതുപോലെ തന്നെ ഇത് ഉപയോഗശേഷം അവിടെ കിടന്നു തുരുന്പിക്കുമെന്നും ആളുകളുടെ കാലിലോ മറ്റോ കൊണ്ടാൽ പിന്നെ ചികിത്സയും വേണ്ടിവരുമെന്നും ട്രസ്റ്റ് അംഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു. ആറ്റുകാൽ പൊങ്കാല ഇടാൻ വരുന്നവർ ഇഷ്ടികകളും മറ്റും അവിടെ ഉപേക്ഷിച്ചുപോകുന്നതിന് അറുതിവരുത്താനാണ് മേയർ ഇരുന്പ് അടുപ്പ് എന്ന ആശയം കൊണ്ടുവന്നത്. ഇതു പത്രസമ്മേളനം വിളിച്ച് മേയർ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു. മേയർ ഏകപക്ഷീയമായി കൊണ്ടുവന്ന പരിഷ്കാരമാണെന്നു പറഞ്ഞു പ്രതിപക്ഷവും രംഗത്തിറങ്ങി. അഴിമതി ആരോപണം വരെ ഇടതുനേതാക്കൾ ഉയർത്തി. മേയറുടെ നിർദേശത്തിനെതിരേ ക്ഷേത്രട്രസ്റ്റ് കൂടി രംഗത്തുവന്നതോടെയാണ് പ്രതിരോധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയത്. ആചാരത്തിന്‍റെ പേരു പറഞ്ഞ് പരിഷ്കാരത്തെ എതിർത്ത ട്രസ്റ്റ് അംഗങ്ങൾ മറുപടി പറയണമെന്നാവശ്യപ്പെട്ട സോഷ്യൽ മീഡിയയിലും അവർ ചില ചോദ്യങ്ങൾ ഉയർത്തി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചോദ്യങ്ങൾ

  1. ക്ഷേത്രങ്ങളിൽ / തിടപ്പള്ളിയിൽ ഗ്യാസിലാണ് പാചകം. അടുപ്പ് ഏതായാലും കലത്തിൽ ഇടുന്ന അരി വെന്താൽ പോരെ? കാലാനുസൃതമായ ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന മതമാണ് സനാതനം. പിന്നെ ഈ കാര്യത്തിൽ അഭിപ്രായം പറയേണ്ടത് ട്രസ്റ്റല്ല സാർ, തന്ത്രിയാണ്. കാട്ടുകല്ലിൽ നിന്നും കരിങ്കല്ലിലേക്കും, കരിങ്കല്ലിൽ നിന്നും അടുപ്പ് ഇഷ്ടികയിലേക്കും മാറിയതാണ്. പിന്നെ അടുപ്പല്ല പൊങ്കാലയുടെ മഹത്വം തീരുമാനിക്കുന്നത്. അത് സമർപ്പിക്കുന്നയാളിന്‍റെ മനോഭാവം മാത്രമാണ്.
    2. പൂജാരി മെതിയടിയും ഒറ്റമുണ്ടും കോണകവുമായിരുന്നു വേഷം, ഇപ്പോഴോ? അമ്പലം പുതു ക്കിപ്പണിഞ്ഞതിലും അടിമുടി മോഡേൺ ആയിട്ട് തന്നെ. പരമ്പരാഗത എണ്ണവിളക്കു കൾ മാറ്റി ട്യൂബ് ലൈറ്റുകൾ ആക്കി. സെക്യൂരിറ്റിക്കാരെ കുറച്ച് സിസിടിവി വച്ചപ്പോൾ ഒന്നും തന്നെ ട്രസ്റ്റ് സാറന്മാർ ആചാരലംഘനം കണ്ടില്ലല്ലോ.
    3. പണ്ട് പച്ചപ്പന്തൽ കൊണ്ട് ഉണ്ടാക്കി, ചാണകം മെഴുകിയ തറയിലാണ് ദേവിയെ കുടിയിരുത്തിയിരുന്നത്, ഇപ്പോഴോ?
    4. ക്ഷേത്രപരിസരത്ത് പൊങ്കാല ഇടുന്നതാണ് ആചാരം. എന്നാൽ, ഇന്നു റോഡിലെ മലിനമായ പല സ്ഥലത്താണ് മിക്ക ജനവും പൊങ്കാല ഇടുന്നത്. കൂടാതെ മൺകലത്തിനു പകരം സ്റ്റീൽ കലത്തിലാണ് പൊങ്കാല ഇടുന്നത്. ഇന്നു ഗണപതിഹോമം നടത്താൻ നമ്പൂതിരിമാർ പോലും ഹോമകുണ്ഡം സ്റ്റീലിൽ ഉണ്ടാക്കിക്കൊണ്ടാണ് വീടുകളിൽ പോയി ഹോമം നടത്താൻ പോകുന്നത്. ആചാരങ്ങൾ എന്ന് പറയുന്നത് സാങ്കല്പികം മാത്രമാണ്. കാണിക്ക പോലും ക്യു.ആർ കോഡിലാണ് വാങ്ങുന്നത് ആണോ അല്ലയോ?
    5. ഭണ്ഡാര അടുപ്പിൽനിന്നാണ് പൊങ്കാലയ് ക്കുള്ള അഗ്നി ജ്വലിപ്പിക്കേണ്ടത്, അതാണ് ആചാരം. എന്നാൽ, ഇവിടെ ചെയ്യുന്നതോ? അങ്ങനെയാണോ? ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിൽ ക്ഷേത്ര ഭണ്ഡാര അടുപ്പിൽ നിന്നാണോ അഗ്‌നി പകരുന്നത്? അതും പോട്ടെ, പൊങ്കാല കഴിഞ്ഞതിന് ശേഷം ഹെലികോപ്റ്ററിൽ പൂ ഇടുകയും പുണ്യാഹം തളിക്കുകയും ചെയ്യുന്നത് ഏത് ആചാരത്തിൽ പെടുത്തും? മറുപടിയുണ്ടോ?
    6. കാണിക്കയ്ക്ക് പകരം ക്യു.ആർ കോഡ് എല്ലാ കാണിക്കവഞ്ചിയുടെ സൈഡിലും കെട്ടിയിടുന്നത് ഏത് ആചാരമാണ്?
    7. ഹിന്ദുക്കൾ നന്നാകരുത് എന്നു കരുതുന്ന ഇങ്ങനത്തെ കുറച്ചുപേർ എല്ലാ ക്ഷേത്രത്തിലും ഉണ്ട്! അടുപ്പ് കൂട്ടുക എന്നതിന് ഇവിടെ ഒരു തടസവുമില്ല, അടുപ്പിന്‍റെ രൂപം മാത്രം മാറുന്നു എന്നേയുള്ളൂ. അല്ലാതെ 3 ഇഷ്ടിക വച്ചാലേ അടുപ്പാവുകയുള്ളൂ എന്നത് മണ്ടത്തരമാണ്!
    ക്യു.ആർ കോഡ് ഉപയോഗിച്ചു കാണിക്ക വാങ്ങാം, ഓൺലൈൻ വഴി പ്രസാദം വാങ്ങാം, ഗ്യാസും സ്റ്റീമറും ഉപയോഗിച്ച് പ്രസാദം തയ്യാറാക്കാം, ചുടുകട്ട മാറ്റാൻ പറ്റില്ലത്രേ.... അല്ല ഇതാരെ പറ്റിക്കാനാണ്?

Tags : Attukal Pongala Hearth Controversy thiruvanathapuram cpm Congress BJP

Recent News

Corehub Up