പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെക്കുറിച്ച് നിർണായക നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് ഡൽഹിയിൽ ചേരും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാവിലെ 11.30നാണ് യോഗം. സഖ്യത്തിന്റെ ഭാഗമല്ലാത്ത ഡിഎംകെ, ആം ആദ്മി പാർട്ടി, ബിജു ജനതാദൾ (ബിജെഡി) തുടങ്ങിയ ബിജെപി ഇതര കക്ഷികളെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.
മണ്ഡല പുനർനിർണയത്തിന്റെ പേരിൽ രാജ്യത്തു ഭിന്നിപ്പുണ്ടാക്കുന്ന നീക്കങ്ങളെ പിന്തുണയ്ക്കാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ പ്രതികരിച്ചു.
ഭരണഘടനയ്ക്കൊപ്പം എക്കാലവും നിലകൊണ്ടിട്ടുള്ള പാർട്ടിയാണു ഡിഎംകെയെന്നും ഭരണഘടനയെ സ്നേഹിക്കുന്ന ആർക്കും ഇത്തരം ഭിന്നിപ്പിക്കൽ അജൻഡകളെ പിന്തുണയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : Meeting INDIA Alliance Congress DMK BJD AAP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash