x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​കെ-​ബി​ജെ​പി സ​ഖ്യ​ത്തി​ന് നീ​ക്ക​മെ​ന്ന് ടി​വി​കെ; ആ​രോ​പ​ണം ത​ള്ളി ഡി​എം​കെ

ഓൺലൈൻ ഡെസ്ക്
Published: November 27, 2026 07:57 AM IST | Updated: November 27, 2026 07:57 AM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: അ​ടു​ത്ത​യാ​ഴ്ച ചേ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ വീ​ണ്ടും അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ, ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം. എ​ന്നാ​ൽ, എം.​കെ. സ്റ്റാ​ലി​ൻ ന​യി​ക്കു​ന്ന ഡി​എം​കെ ഈ ​ആ​രോ​പ​ണം പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. അ​തേ​സ​മ​യം, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ഡി​എം​കെ നേ​താ​ക്ക​ൾ ഉ​ട​ൻ യോ​ഗം ചേ​രു​മെ​ന്നാ​ണ് സൂ​ച​ന.   

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭ​യി​ലും ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യി​ലും വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച ഡി​എം​കെ​യു​ടെ രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് ടി​വി​കെ ആ​രോ​പി​ച്ചു. 

ഗ​വ​ർ​ണ​റെ നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​തെ അ​പ​മാ​നി​ച്ചി​രു​ന്ന ഡി​എം​കെ ഇ​പ്പോ​ൾ ഗ​വ​ർ​ണ​റു​ടെ കാ​ൽ​ക്ക​ൽ വീ​ഴാ​ൻ ത​യ്യാ​റാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ടി​വി​കെ പ​രി​ഹ​സി​ച്ചു. "ആ​ടി​ന് താ​ടി​യും രാ​ജ്യ​ത്തി​ന് ഗ​വ​ർ​ണ​റും എ​ന്തി​നാ​ണ്?" എ​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ൻ. അ​ണ്ണാ​ദു​രൈ​യു​ടെ പ്ര​ശ​സ്ത​മാ​യ ചോ​ദ്യം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ടി​വി​കെ​യു​ടെ വി​മ​ർ​ശ​നം. ഡി​എം​കെ മു​ഖ​പ​ത്ര​മാ​യ 'മു​ര​ശൊ​ലി'​യി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ന്‍റെ അ​ഭി​മു​ഖം വ​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ൽ ബി​ജെ​പി​യെ വ​ള​ർ​ത്താ​ൻ ഡി​എം​കെ ത​യ്യാ​റെ​ടു​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ടി​വി​കെ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ഡി​എം​കെ വ​ക്താ​വ് സ​യ്യി​ദ് ഹ​ഫീ​സു​ള്ള നി​ഷേ​ധി​ച്ചു. 'മു​ര​ശൊ​ലി'​യി​ൽ വ​ന്ന​ത് നൈ​നാ​ർ നാ​ഗേ​ന്ദ്ര​ന്‍റെ അ​ഭി​മു​ഖ​മ​ല്ലെ​ന്നും, ഭ​ര​ണ​ക​ക്ഷി​യാ​യ ടി​വി​കെ​യ്‌​ക്കെ​തി​രെ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ർ​ത്ത മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​മ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ പ്ര​തി​പ​ക്ഷം സ​മീ​പി​ക്കേ​ണ്ട അ​ധി​കാ​രി ഗ​വ​ർ​ണ​റാ​ണെ​ന്നും, ഗ​വ​ർ​ണ​ർ പ​ദ​വി​യോ​ടു​ള്ള ഡി​എം​കെ​യു​ടെ എ​തി​ർ​പ്പി​ൽ മാ​റ്റ​മി​ല്ലെ​ന്നും ഹ​ഫീ​സു​ള്ള പ​റ​ഞ്ഞു.

Tags : DMK Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up