പ്രതീകാത്മക ചിത്രം
ബെർലിൻ: ജർമനിയിലെ കൊളോണിലുള്ള സിനഗോഗും യൂറോപ്പിലെ മറ്റു കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ബോംബാക്രമണത്തിനു പദ്ധതിയിട്ട രണ്ട് ഇറാക്കി പൗരന്മാരെ പൊലിസ് അറസ്റ്റ് ചെയ്തു.
മുസ്തഫ അൽ ആർ, അമീർ ജെ എന്നിവരാണു പിടിയിലായത്. ഹൈഡൽബെർഗ്, കൊളോൺ നഗരങ്ങളിൽനിന്നാണ് ഇന്നലെ ഇവരെ പിടികൂടിയത്. ഇരുവരും തീവ്രവാദ സംഘടനയിൽ അംഗങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട്.
ബാഡൻ-വുർട്ടംബെർഗ്, ഹെസെ, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്നീ സംസ്ഥാനങ്ങളിലെ 17 ഇടങ്ങളിൽ നടത്തിയ വ്യാപക റെയ്ഡുകൾക്കു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Tags : synagogue Germany foiled Iraqi nationals Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash