ടെഹ്റാന്: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാനിലെ പുരാതനമായ ജൂതദേവാലയം തകർന്നു. ടെഹ്റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നത്. ഖൊറാസാന്‍ ജൂതവിഭാഗക്കാരുടെ പ്രധാന ദേവാലയമാണ് റാഫി നിയ സിനഗോഗ്.
സിനഗോഗിന് സമീപത്തെ ജനവാസ മേഖലയിലേക്ക് ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ജൂതദേവാലയവും ആക്രമിക്കപ്പെട്ടതെന്ന് ഇറാന് വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു.
രാത്രിയോടെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലായി 15 പേര് കൊല്ലപ്പെട്ടതായും ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ സിനഗോഗിന് സമീപത്തെ കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇറാനിൽ ആയിരത്തിലേറെ ജൂതവിഭാഗക്കാര്‍ കഴിയുന്നുണ്ട്. തങ്ങളുടെ പുരാതനവും പവിത്രവുമായ സിനഗോഗുകളില്‍ ഒന്ന് അവര്‍ തകര്‍ത്തു. തോറ ചുരുളുകള്‍ അവശിഷ്ടങ്ങള്ക്കിടയിലായെന്നും ഇറാനിലെ ഇസ്ലാമിക് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയിലെ ജൂത പ്രതിനിധിയായ ഹുമയൂണ്‍ സമേഹ് പ്രതികരിച്ചു.