x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഓ​പ​റേ​ഷ​ൻ ട്രൂ ​പ്രോ​മി​സ്'; ജ​റു​സ​ലേ​മി​ൽ സി​ന​ഗോ​ഗ് തകർ‌ത്ത് ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ


Published: March 2, 2026 01:15 AM IST | Updated: March 2, 2026 03:17 AM IST

ജ​റു​സ​ലേം: ഇ​സ്ര​യേ​ലി​ൽ ക​ന​ത്ത പ്ര​ഹ​ര​വു​മാ​യി ഇ​റാ​ൻ. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ലു​ള്ള പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​സ്ര​യേ​ലി​ൽ ക​ന​ത്ത ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് ആ​ക്ര​മ​ണ​ത്തി​ൽ ജ​റു​സ​ലേ​മി​ൽ സി​ന​ഗോ​ഗ് ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 40 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​ടി​ഞ്ഞാ​റ​ൻ ജ​റു​സ​ലേ​മി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ നേ​രി​ട്ട് പ​തി​ച്ച​താ​ണ് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച സം​ഘ​ർ​ഷ​ത്തി​ൽ ഇ​സ്ര​യേ​ലി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ജ​റു​സ​ലേ​മി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​രു​ക​യും
സ​മീ​പ​ത്തെ സി​ന​ഗോ​ഗി​നും ബോം​ബ് ഷെ​ൽ​ട്ട​റി​നും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ 40ഓ​ളം പേ​രി​ൽ നാ​ല് വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ലു​ള്ള പ്രി​ത​കാ​ര​മാ​യി ന​ട​ത്തു​ന്ന "ഓ​പ​റേ​ഷ​ൻ ട്രൂ ​പ്രോ​മി​സ്' എ​ന്ന സൈ​നി​ക നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ക്ര​മ​ണം.

Tags : Operation True Promise iran israel ballistic missiles synagogue

Recent News

Corehub Up