x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹംഗറിയിൽ സ്വന്തം പുറത്താക്കൽ ബില്ലിൽ ഒപ്പുവച്ച് പ്രസിഡന്‍റ്

വെബ്ഡെസ്ക്
Published: July 19, 2026 11:57 PM IST | Updated: July 19, 2026 11:57 PM IST

പ്ര​​​സി​​​ഡ​​​ന്‍റ് ത​​​മാ​​​സ് സു​​​ൾ​​​യോ​​​ക്ക്

ബു​​​ഡാ​​​പെ​​​സ്റ്റ്: ​​​ഹം​​​ഗ​​​റി​​​യി​​​ൽ ത​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ത​​​മാ​​​സ് സു​​​ൾ​​​യോ​​​ക്ക് അ​​​റി​​​യി​​​ച്ചു.

നി​​​യ​​​മ​​​പ്ര​​​കാ​​​രം ഭേ​​​ദ​​​ഗ​​​തി​​​യി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കു​​​ക​​​യ​​​ല്ലാ​​​തെ ത​​​നി​​​ക്കു വേ​​​റെ വ​​​ഴി​​​യി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ രാ​​​ജ്യ​​​ത്തെ നി​​​യ​​​മ​​​വാ​​​ഴ്ച​​​യ്ക്കു ഹാ​​​നി​​​ക​​​ര​​​മാ​​​ണെ​​​ന്നും മു​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി ജ​​​ഡ്ജി​​​കൂ​​​ടി​​​യാ​​​യ അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സെ​​​പ്റ്റം​​​ബ​​​റി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ വി​​​ജ​​​യം നേ​​​ടി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പീ​​​റ്റ​​​ർ മാ​​​ജാ​​​റി​​​ന്‍റെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ൾ​​​യോ​​​ക്കി​​​നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​ത്.

16 വ​​​ർ​​​ഷം ഭ​​​രി​​​ച്ച മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ക്ത​​​ർ ഓ​​​ർ​​​ബാ​​​ന്‍റെ അ​​​ധി​​​കാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​ല്ലാം നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ​ഇത്.
2024ൽ ​​​ഓ​​​ർ​​​ബാ​​​ന്‍റെ പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സു​​​ൾ​​​യോ​​​ക്കി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ജാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള​​​തി​​​നാ​​​ൽ മാ​​​ജാ​​​റി​​​ന്‍റെ പാ​​​ർ​​​ട്ടി​​​ക്ക് ഏ​​​തു നി​​​മ​​​യ​​​വും അ​​​നാ​​​യാ​​​സം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​വു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ ആ​​​ഗ്ന​​​സ് ഫോ​​​ർ​​​സ്തോ​​​ഫ​​​ർ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​മെ​​​ന്ന് മാ​​​ജാ​​​ർ അ​​​റി​​​യി​​​ച്ചു.

Tags : expulsion Hungary bill President signs TamasSulyok Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up