x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീവിൽ റഷ്യയുടെ വൻ മിസൈലാക്രമണം

വെബ്ഡെസ്ക്
Published: July 20, 2026 12:02 AM IST | Updated: July 20, 2026 12:02 AM IST

കീവിലുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ തകർന്ന വാഹനങ്ങൾ.

കീ​​​വ്: ​​​യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ലും സമീപ നഗങ്ങ ളിലും റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണം. ആറുപേർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 16 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ബാ​​​ലി​​​സ്റ്റി​​​ക് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത​​​ട​​​ക്കം 41 മി​​​സൈ​​​ലു​​​ക​​​ളും 125 ഡ്രോ​​​ണു​​​ക​​​ളു​​​മാ​​​ണു റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് നി​​​ർ​​​മി​​​ത വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്നെ​​​തി​​​രേ റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​കു​​​ന്നു​​​ണ്ട്.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​​ലെ റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ട്ട സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ, ഗോ​​​ഡൗ​​​ണു​​​ക​​​ൾ, സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റ്, ഡോ​​​ർ​​​മി​​​റ്റ​​​റി എ​​​ന്നി​​​വ ന​​​ശി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കീ​​​വി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള ന​​​ട​​​പ്പാ​​​ത ന​​​ശി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​റു​​​പ​​​തി​​​നു മു​​​ക​​​ളി​​​ൽ​​​ പേർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Tags : Russia massive missile attack Kiev Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up