x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിപക്ഷ ഉപനേതൃപദവി: പിണറായിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് സിപിഐ

വെബ് ഡെസ്ക്
Published: September 3, 2026 03:34 PM IST | Updated: September 3, 2026 03:34 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ പിണറായി വിജയനുമായി ചര്‍ച്ചക്ക് ഇരിക്കില്ലെന്ന നിലപാടുമായി സിപിഐ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായോ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനുമായോ മാത്രമേ ചര്‍ച്ചയ്ക്ക് തയാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്‍റെ തീരുമാനം.

ഉപനേതാവ് പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്. മറുപടി നല്‍കേണ്ടത് സിപിഎം സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരിക്കണമെന്നും സിപിഐ പറയുന്നു. രേഖാമൂലമുള്ള മറുപടിക്ക് ശേഷം തുടര്‍ നീക്കങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

ഉപനേതൃപദവി സംബന്ധിച്ച് തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് സിപിഐക്ക് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഈ ചര്‍ച്ചകളില്‍ പിണറായി വിജയന്‍ ഉണ്ടാകരുതെന്ന നിലപാട് സിപിഐ എടുത്തിരിക്കുന്നത്.

Tags : OppositionDeputyLeader CPI PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up