x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരിയാറിലേക്ക് മാലിന്യം ഒഴുക്കി; കമ്പനി അടച്ചു പൂട്ടാന്‍ നോട്ടീസ്

വെബ് ഡെസ്ക്
Published: September 3, 2026 04:37 PM IST | Updated: September 3, 2026 04:37 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനി അടച്ചു പൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. വെള്ളത്തിന്‍റെ സാമ്പിള്‍ എടുത്ത് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് അലയന്‍സ് മറൈന്‍സ് പ്രൊഡക്ട് എന്ന കമ്പനിക്കെതിരെ നടപടി എടുത്തത്.

മലിനീകരണം തടയാനായി 20 കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച കമ്പനി മാലിന്യം ഒഴുക്കുകയായിരുന്നു. മാലിന്യം കട്ടിയായ പാളിയായി പെരിയാറിന് മുകളിലൂടെ ഒഴുകുന്നത് ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വേലിയേറ്റം തുടങ്ങിയതോടെ പതയുടെ വീര്യം കുറഞ്ഞ് ഒഴുകിപ്പോയി. ബുധനാഴ്ചയും സമാനമായ രീതിയില്‍ പെരിയാറില്‍ പത പൊങ്ങിയിരുന്നു. ഇതോടെയാണ് കമ്പനി അടച്ചു പൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയത്.

Tags : Company Notice Water Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up