x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്കുകള്‍ തമ്മിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊച്ചി ബ്യൂറോ
Published: September 3, 2026 12:19 PM IST | Updated: September 3, 2026 12:19 PM IST

Image for representation

കൊച്ചി: ബൈക്കുകള്‍ തമ്മിലിടിച്ച് നടന്ന അപകടത്തില്‍ യുവാവ് മരിച്ചു. എടവനക്കാട് അണിയല്‍ ഐക്കര മഠം ബാലകൃഷ്ണന്‍റെ മകന്‍ വിഷ്ണു (32) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 12ഓടെ നായരമ്പലം വെളിയത്ത്പറമ്പ് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം.

വിഷ്ണു ഓടിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags : Accident Bikes Kochi Youth Death

Recent News

Corehub Up