x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ ത​ട്ടി​പ്പ്: പി​എ​സ്‍​സി ചെ​യ​ർ​മാ​ന് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി ക്രൈം​ബ്രാ​ഞ്ച് 

വെബ് ഡെസ്‌ക്
Published: November 7, 2026 09:30 AM IST | Updated: November 7, 2026 10:11 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ ത​ട്ടി​പ്പി​ൽ പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വി​ന് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി ക്രൈം​ബ്രാ​ഞ്ച്. ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ബി​നി കെ ​എ​ബ്ര​ഹാ​മി​ൻ്റെ മൊ​ഴി ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​രു​ന്നു.

ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കോ​ട​തി ഉ​ത്ത​ര​വി​ന് ശേ​ഷ​മേ ഹാ​ജ​രാ​കൂ എ​ന്ന് ബൈ​ജു നേ​ര​ത്തെ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണം ത​ട​യു​ക​യോ ചോ​ദ്യം​ചെ​യ്യ​ൽ വി​ല​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. 

അ​ന്വേ​ഷ​ണം അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​ക​രു​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ്, പി​എ​സ്‌​സി ചെ​യ​ർ​മാ​ന് വീ​ണ്ടും ഹാ​ജാ​രാ​കാ​ൻ നോ​ട്ടി​സ് ന​ൽ​കി​യ​ത്. നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് പു​തി​യ നോ​ട്ടീ​സി​ലെ നി​ർ​ദേ​ശം. പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ തീ​രു​മാ​നം.

Tags : Exam Scam Planning Board exam scam Kerala psc Crime Branch notice PSC Chairman again

Recent News

Corehub Up