Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scam

വെര്‍ച്വല്‍ അറസ്റ്റിലൂടെ വീട്ടമ്മയുടെ 2.88 കോടി തട്ടിയ സംഭവം: ഒരാൾകൂടി അറസ്റ്റിൽ

ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി: വെ​​​ര്‍ച്വ​​​ല്‍ അ​​​റ​​​സ്റ്റി​​​ലൂ​​​ടെ മ​​​ട്ടാ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി​​​നി​​​യി​​​ല്‍നി​​​ന്ന് 2.88 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ ഒ​​​രാ​​​ള്‍ കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. ആ​​​സാം സ്വ​​​ദേ​​​ശി ബി​​​ഷ്ണു ഹ​​​സാ​​​രി​​​ക​​​യാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. കേ​​​സി​​​ല്‍ പ​​​തി​​​നൊ​​​ന്നാം പ്ര​​​തി​​​യാ​​​ണി​​​യാ​​​ള്‍.

മ​​​ട്ടാ​​​ഞ്ചേ​​​രി ആ​​​ന​​​വാ​​​തി​​​ല്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യ്ക്കാ​​​ണു ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ പ​​​ണം ന​​​ഷ്‌​​​ട​​​മാ​​​യ​​​ത്. മ​​​ണി ലോ​​​ണ്ട​​​റിം​​​ഗ്, ക്രി​​​പ്റ്റോ ക​​​റ​​​ന്‍സി എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വീ​​​ട്ട​​​മ്മ​​​യു​​​ടെ പേ​​​രി​​​ല്‍ മും​​​ബൈ തി​​​ല​​​ക് ന​​​ഗ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ എ​​​ഫ്ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ഈ ​​​കേ​​​സി​​​ല്‍ വെ​​​ര്‍ച്വ​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞ് തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്.

കേ​​​സി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി ത​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് പ​​​ല ത​​​വ​​​ണ​​​ക​​​ള​​​യി പ്ര​​​തി​​​ക​​​ള്‍ പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ട്ട​​​മ്മ​​​യു​​​ടെ വാ​​​ട്സാ​​​പ് ന​​​മ്പ​​​റി​​​ലേ​​​ക്ക് കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ സ​​​ന്തോ​​​ഷി​​​ന്‍റെ ന​​​മ്പ​​​റി​​​ല്‍നി​​​ന്നും വീ​​​ഡി​​​യോ കോ​​​ള്‍ ചെ​​​യ്താ​​​ണു ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്.

വീ​​​ഡി​​​യോ കോ​​​ളി​​​ല്‍ വ്യാ​​​ജ കോ​​​ട​​​തി​​​യും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നും സൃ​​​ഷ്‌​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്. വ്യാ​​​ജ കോ​​​ട​​​തി​​​യും സാ​​​ക്ഷി​​​ക​​​ളെ​​​യും കാ​​​ണി​​​ച്ച് പ്ര​​​തി​​​ക​​​ൾ വീ​​​ട്ട​​​മ്മ​​​യെ വി​​​ശ്വ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​റ​​​സ്റ്റ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വ​​​ൻ​​​തു​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സം​​​ഘം പി​​​ന്നീ​​​ട് വീ​​​ണ്ടും പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ സ്വ​​​ർ​​​ണം പ​​​ണ​​​യം വ​​​ച്ചും തു​​​ക ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നാ​​​യി ഇ​​​വ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണു ത​​​ട്ടി​​​പ്പ് പു​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞ​​​ത്. കേ​​​സി​​​ൽ നേ​​​ര​​​ത്തേ പ​​​ത്തു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ക്രി​പ്റ്റോ ത​ട്ടി​പ്പ്: ഷി​പ്പിം​ഗ് ക​മ്പ​നി​ക​ൾ ജാ​ഗ്ര​ത​യി​ൽ

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ക​പ്പ​ൽ ക​മ്പ​നി​ക​ളെ ല​ക്ഷ്യ​മി​ട്ട് വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്നു. ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ത ഒ​രു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക്രി​പ്റ്റോ ക​റ​ൻ​സി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന് മാ​രി​ടൈം റി​സ്ക് ക​മ്പ​നി​യാ​യ 'മാ​രി​സ്ക്സ്' മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കാ​ര​ണം യാ​ത്ര ത​ട​സ​പ്പെ​ട്ട ക​പ്പ​ലു​ക​ളെ​യാ​ണ് ത​ട്ടി​പ്പു​കാ​ർ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ഇ​റാ​നി​ലെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പേ​രി​ൽ ക​പ്പ​ൽ ക​മ്പ​നി​ക​ളെ ബ​ന്ധ​പ്പെ​ടു​ന്ന ഇ​വ​ർ, ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി ട്രാ​ൻ​സി​റ്റ് ഫീ​സാ​യി ബി​റ്റ്‌​കോ​യി​ൻ അ​ല്ലെ​ങ്കി​ൽ യു​എ​സ്ഡി​ടി പോ​ലു​ള്ള ക്രി​പ്റ്റോ ക​റ​ൻ​സി​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഔ​ദ്യോ​ഗി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​തി​ന് സ​മാ​ന​മാ​യ ഭാ​ഷാ​ശൈ​ലി​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്നെ പ​ല ക​പ്പ​ൽ ക​മ്പ​നി​ക​ളും ഈ ​ത​ട്ടി​പ്പി​ൽ വീ​ണു​പോ​കു​ന്നു​ണ്ട്. നേ​ര​ത്തെ ത​ന്നെ ഇ​ൻ​ഷു​റ​ൻ​സ് തു​ക​യും ഗ​താ​ഗ​ത​ച്ചെ​ല​വും വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത്ത​രം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ കൂ​ടി വ​രു​ന്ന​ത് ക​പ്പ​ൽ ഉ​ട​മ​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

 

Kerala

ഓ​ൺ​ലൈ​ൻ ട്രേ​ഡ് വ​ഴി 1.83 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു; റാ​ഞ്ചി സ്വ​ദേ​ശി പിടിയിൽ

കൊ​ല്ലം: വ്യാ​ജ ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് വ​ഴി 1.83 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത റാ​ഞ്ചി സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ റാ​ഞ്ചി ജം​താ​ര സ്വ​ദേ​ശി ജി​തേ​ന്ദ്ര കു​മാ​ർ പ​പ്പു​വാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ല​ക്ഷ​ങ്ങ​ൾ വ​ന്ന​താ​യും അ​ത് മ​റ്റു പ​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലും സ​മാ​ന​കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഇ​യാ​ളു​ടെ കൂ​ട്ടു പ്ര​തി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല്ലം റൂ​റ​ൽ സൈ​ബ​ർ ക്രൈം ​വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Movies

ലോ​ൺ ആ​പ്പി​ൽ അ​ജു വ​ർ​ഗീ​സി​ന്‍റെ ചി​ത്രം; ച​തി​യി​ൽ വീ​ഴ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ന​ട​ൻ

ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചു ചി​ല​ർ ലോ​ണ്‍ പ​ര​സ്യം പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നു ന​ട​ൻ അ​ജു വ​ര്‍​ഗീ​സ്. ഇ​തി​ൽ ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ആ​രും ച​തി​യി​ല്‍​പ്പെ​ട​രു​തെ​ന്നും ന​ട​ൻ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​എം ട്ര​സ്റ്റ് ലോ​ണ്‍ സ​ര്‍​വീ​സ​സ് എ​ന്ന പേ​രി​ലാ​ണ് പ​ര​സ്യം. അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍ ക​ണ്ട് ആ​രും ലോ​ണ്‍ എ​ടു​ക്ക​രു​തെ​ന്നും പി​ന്നീ​ട് ഇ​വ​ർ ച​തി​യി​ല്‍ കു​ടു​ക്കു​മെ​ന്നും അ​ജു വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

ഈ​സി പേ​ഴ്‌​സ​ണ​ല്‍ ലോ​ണ്‍ എ​ന്ന പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യും മൂ​ന്നു ല​ക്ഷം രൂ​പ വ​രെ ലോ​ണ്‍ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് പ​ര​സ്യം. പ​ര​സ്യ​ത്തി​ല്‍ അ​ജു വ​ര്‍​ഗീ​സി​ന്‍റെ ചി​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും താ​രം പ​റ​ഞ്ഞു.

Kerala

ബി​ജെ​പി​യു​ടെ വ​നി​താ സം​വ​ര​ണം ത​ട്ടി​പ്പ്: സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ പ്ര​​​തി​​​പ​​​ക്ഷം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നും ബി​​​ജെ​​​പി​​​യു​​​ടെ വ​​​നി​​​താ​​​സം​​​വ​​​ര​​​ണ നീ​​​ക്കം ശു​​​ദ്ധ​​​ ത​​​ട്ടി​​​പ്പാ​​​ണെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്.

രാ​​​ഷ്‌​​​ട്രീ​​​യ ദു​​​ഷ്ട​​​ലാ​​​ക്കോ​​​ടെ​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​വി​​​ഭ​​​ജ​​​ന​​​മാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര ല​​​ക്ഷ്യം. 2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ​​​രാ​​​ജ​​​യ​​​ഭീ​​​തി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണ് ഭേ​​​ദ​​​ഗ​​​തി ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. വ​​​നി​​​താ സം​​​വ​​​ര​​​ണം എ​​​ന്ന പേ​​​രി​​​ൽ ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ൾ 850 ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള മ​​​ണ്ഡ​​​ല വി​​​ഭ​​​ജ​​​ന​​​ത്തി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​ക്ക് സ്വാ​​​ധീ​​​ന​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സീ​​​റ്റ് വ​​​ർ​​​ധി​​​പ്പി​​​ച്ച് രാ​​​ഷ്‌​​​ട്രീ​​​യ നേ​​​ട്ടം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​ള്ള ഗൂ​​​ഢ​​​നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്.

ഒ​​​രേ അ​​​നു​​​പാ​​​ത​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സീ​​​റ്റു​​​വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ വാ​​​ക്കാ​​​ൽ പ​​​റ​​​യു​​​ന്ന​​​ത​​​ല്ലാ​​​തെ ബി​​​ല്ലി​​​ൽ അ​​​ത്ത​​​ര​​​മൊ​​​രു വ്യ​​​വ​​​സ്ഥ​​​യി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഭൂ​​​പ​​​ടം മാ​​​റ്റി​​​യെ​​​ഴു​​​താ​​​നു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ത​​​ന്ത്രം പൊ​​​ളി​​​ച്ച​​​തി​​​ലു​​​ള്ള ജാ​​​ള്യ​​​ത മ​​​റ​​​യ്ക്കാ​​​നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തി​​​ന് എ​​​തി​​​രാ​​​ണെ​​​ന്ന നു​​​ണ​​​പ്ര​​​ച​​​ര​​​ണം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

District News

മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ

കാ​ക്ക​നാ​ട്: ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 33 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം നി​ല​മ്പൂ​ർ മ​മ്പാ​ട് സ്വ​ദേ​ശി ത​ണ്ടു​പ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ടി.​പി. നാ​സ​ർ (61) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം 13, 16 തീ​യ​തി​ക​ളി​ലാ​യി നാ​സ​ർ ബാ​ങ്കി​ലെ​ത്തി വ​ള​ക​ൾ പ​ണ​യം വ​ച്ച് ആ​കെ 33,27,700 രൂ​പ വാ​യ്പ​യാ​യി കൈ​പ്പ​റ്റി​യി​രു​ന്നു. തൃ​ക്കാ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

13ന്12 ​വ​ള​ക​ൾ പ​ണ​യം വ​ച്ച് 13,07,800 രൂ​പ കൈ​പ്പ​റ്റി​യ ഇ​യാ​ൻ 16ന് ​വീ​ണ്ടും 17 വ​ള​ക​ൾ കൂ​ടി പ​ണ​യം വ​ച്ച് 20,19,900 രൂ​പ​യും കൈ​ക്ക​ലാ​ക്കി. നാ​സ​റി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ ഈ ​പ​ണം മു​ക്കു​പ​ണ്ടം നാ​സ​റി​നെ ബാ​ങ്കി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഫ​യാ​സ്, അ​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ആ​ർ​ടി​ജി​എ​സ് വ​ഴി കൈ​മാ​റി​യി​രു​ന്നു.

ത​ട്ടി​പ്പ് മ​ന​സി​ലാ‌​യ​തോ​ടെ മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​ബി. അ​ന​സ്, പി.​എം. വി​മോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത​ട്ടി​പ്പി​ന് പി​ന്നി​ൽ വ​ലി​യൊ​രു സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. നാ​സ​റി​നെ ഫ​യാ​സ്, അ​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. നാ​സ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ

കാ​​​ക്ക​​​നാ​​​ട്: ബാ​​​ങ്കി​​​ൽ മു​​​ക്കു​​​പ​​​ണ്ടം പ​​​ണ​​​യം വ​​​ച്ച് 33 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യെ തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

മ​​​ല​​​പ്പു​​​റം നി​​​ല​​​മ്പൂ​​​ർ മ​​​മ്പാ​​​ട് സ്വ​​​ദേ​​​ശി ത​​​ണ്ടു​​​പ​​​റ​​​യ്ക്ക​​​ൽ വീ​​​ട്ടി​​​ൽ ടി.​​​പി. നാ​​​സ​​​ർ (61) ആ​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഈ ​​​മാ​​​സം 13, 16 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി നാ​​​സ​​​ർ ബാ​​​ങ്കി​​​ലെ​​​ത്തി വ​​​ള​​​ക​​​ൾ പ​​​ണ​​​യംവ​​​ച്ച് ആ​​​കെ 33,27,700 രൂ​​​പ കൈ​​​പ്പ​​​റ്റി​​​യി​​​രു​​​ന്നു.

തൃ​​​ക്കാ​​​ക്ക​​​ര കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്ക് ശാ​​​ഖ​​​യി​​​ലാ​​​ണു ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ ത​​​ട്ടി​​​പ്പ് മ​​​ന​​​സി​​​ലാ‌​​​യ​​​തോ​​​ടെ മാ​​​നേ​​​ജ​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

സ​​​ബ് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ വി.​​​ബി. അ​​​ന​​​സിന്‍ററ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

Kerala

പ​ണം ഇ​ര​ട്ടി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ണം ഇ​ര​ട്ടി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് പി​ടി​കൂ​ടി. നെ​യ്യാ​റ്റി​ൻ​ക​ര പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി സ​ജീ​ദ് (36), ഉ​ഴ​മ​ല​യ്ക്ക​ൽ കു​ള​പ്പ​ട സ്വ​ദേ​ശി ഷൈ​ൻ മോ​ഹ​ൻ (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഉ​ളി​യാ​ഴ​ത്തു​റ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യെ​യാ​ണ് സം​ഘം ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ പ​ക​രം ഇ​രു​പ​ത് ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. 20 ല​ക്ഷം രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണെ​ന്ന് വ്യാ​ജേ​ന ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ബ്രൗ​ൺ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ് ടേ​പ്പ് ഒ​ട്ടി​ച്ചാ​ണ് ഇ​വ​ർ പ​രാ​തി​ക്കാ​രി​ക്ക് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സ​ത്തി​ലാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ സ്ത്രീ ​ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ജ​യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ സ​ജീ​ദി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ര​ണ്ടാം പ്ര​തി​യാ​യ ഷൈ​നി​നെ​തി​രെ​യു​ള്ള മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​ന്‍റോ​ൺ​മെ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷ് ശ​ശി, എ​സ്ഐ​മാ​രാ​യ സ​ന്ദീ​പ്, പ്ര​ജീ​വ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ബി, അ​നൂ​പ് റാം, ​ര​തീ​ഷ്, ഷെ​റി​ൻ, അ​രു​ൺ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Kerala

ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ്യ് അ​ഴി​മ​തി: ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ത​ട്ടി​യ​ത് 21 ല​ക്ഷം

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന 'ആ​ടി​യ നെ​യ്യ്' വി​ൽ​പ​ന​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി വി​ജി​ല​ൻ​സ്. വെ​റും ഒ​ന്ന​ര മാ​സ​ത്തി​നി​ടെ 21.39 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്നാ​ണ് വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ര​ട​ക്കം 33 പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നെ​യ്യ​ഭി​ഷേ​കം ക​ഴി​ഞ്ഞു​ള്ള നെ​യ്യ് 100 മി​ല്ലി പാ​ക്ക​റ്റു​ക​ളി​ലാ​ക്കി 100 രൂ​പ നി​ര​ക്കി​ലാ​ണ് ഭ​ക്ത​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വി​റ്റ 13,679 പാ​ക്ക​റ്റ് നെ​യ്യു​ടെ പ​ണം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. സ്റ്റോ​ക്ക് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ത്ത​തും വി​ൽ​പ​ന​യി​ൽ ശ​രി​യാ​യ അ​ക്കൗ​ണ്ടിം​ഗ് രീ​തി​ക​ൾ പി​ന്തു​ട​രാ​ത്ത​തു​മാ​ണ് ഇ​ത്ര​യും വ​ലി​യ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കി​യ​ത്. ടെ​മ്പി​ൾ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ർ ഏ​റ്റു​വാ​ങ്ങു​ന്ന നെ​യ്യ് പാ​ക്ക​റ്റു​ക​ൾ കൗ​ണ്ട​റു​ക​ളി​ലേ​ക്ക് ന​ൽ​കു​മ്പോ​ഴാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്നി​രി​ക്കു​ന്ന​ത്.

കേ​സ് പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്. ഒ​രു ചെ​റി​യ ക​ട​യി​ൽ പോ​ലും പാ​ലി​ക്കു​ന്ന കൃ​ത്യ​ത ശ​ബ​രി​മ​ല​യി​ലെ അ​ക്കൗ​ണ്ടിം​ഗി​ൽ ഉ​ണ്ടാ​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ ഭ​ര​ണ-​സാ​മ്പ​ത്തി​ക വീ​ഴ്ച​ക​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

എ​സ്പി മ​ഹേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് 45 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

Kerala

ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ക​ല്‍​പ്പ​റ്റ: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. പൊ​ള്ളാ​ച്ചി മ​ക്കി​നം​പെ​ട്ടി എ​സ്‌​വി ഗാ​ര്‍​ഡ​ന്‍ വി​ഗ്‌​നേ​ഷി​നെ (29) യാ​ണ് വ​യ​നാ​ട് ജി​ല്ലാ സൈ​ബ​ര്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ള്ളാ​ച്ചി​യി​ല്‍​നി​ന്നു പി​ടി​കൂ​ടി​യ​ത്. ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് വാ​ട്‌​സ്ആ​പ്പ് വ​ഴി ബ​ന്ധ​പ്പെ​ട്ട് വി​ശ്വ​സി​പ്പി​ച്ച് 2024 ഡി​സം​ബ​റി​നും 2025 മാ​ര്‍​ച്ചി​നും ഇ​ട​യി​ല്‍ 31,48,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

കു​പ്പാ​ടി മൂ​ന്നാം​മൈ​ല്‍ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. വ്യാ​ജ ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോം നി​ര്‍​മി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ട്രേ​ഡിം​ഗി​നെ​ന്ന വ്യാ​ജേ​ന ന​ല്‍​കി​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​ല ത​വ​ണ പ​ണം നി​ക്ഷേ​പി​പ്പി​ച്ച് ലാ​ഭ​മോ മു​ത​ലോ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി ഉ​പ​യോ​ഗി​ച്ച അ​ക്കൗ​ണ്ടി​നെ​തി​രേ 14 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 29ഓ​ളം എ​ന്‍​സി​ആ​ര്‍​പി (നാ​ഷ​ണ​ല്‍ സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ട​ല്‍) റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടെ​ന്നും ഒ​രു​മാ​സ​ത്തി​ന​കം ഈ ​അ​ക്കൗ​ണ്ടി​ല്‍ 3.25 കോ​ടി​യോ​ളം രൂ​പ വ​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നും ഒ​ടു​വി​ലാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷ​ജു ജോ​സ​ഫ്, എ​സ്‌​ഐ എ.​വി. ജ​ലീ​ല്‍, സീ​നി​യ​ര്‍ സി​പി​ഒ വി.​കെ. ശ​ശി, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​അ​രു​ണ്‍, എ​ല്‍.​എ. ലി​ന്‍​രാ​ജ്, കെ.​എ. ഷൈ​ജ​ല്‍, മു​ഹ​മ്മ​ദ് അ​നീ​സ്, മു​സ്‌​ലി​ഹ്, പി.​പി. പ്ര​വീ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Kerala

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ അ​ഴി​മ​തി: ദേ​വ​സ്വം മ​ന്ത്രി​ക്കും ബോ​ർ​ഡി​നും ​എ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

ക​​​​ണ്ണൂ​​​​ർ: ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യി​​​​ല്‍ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി​​​​ക്കും ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നും എ​​​​തി​​​​രേ പ​​​​ണാ​​​​പ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​നും കൃ​​​​ത്രി​​​​മ​​​​രേ​​​​ഖ സൃ​​​​ഷ്ടി​​​​ക്ക​​​​ലി​​​​നും വി​​​​ശ്വാ​​​​സ​​​​വ​​​​ഞ്ച​​​​ന​​​​യ്ക്കും ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള പോ​​​​ലെ ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ​​​​താ​​​​ണ് ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​യ ത​​​​ട്ടി​​​​പ്പെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു. ക​​​​ണ്ണൂ​​​​രി​​​​ൽ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ന് ചെ​​​​ല​​​​വാ​​​​യ തു​​​​ക സം​​​​ബ​​​​ന്ധി​​​​ച്ച ഓ​​​​ഡി​​​​റ്റ് ക​​​​ണ​​​​ക്കും ദേ​​​​വ​​​​സ്വം മ​​​​ന്ത്രി​​​​യും ബോ​​​​ര്‍​ഡും വാ​​​​ദി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കും ര​​​​ണ്ടാ​​​​ണ്. യ​​​​ഥാ​​​​ർ​​​​ഥ ക​​​​ണ​​​​ക്കു​​​​മാ​​​​യി ഇ​​​​തു​​​​പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല.​​​​ സ​​​​ത്യ​​​​സ​​​​ന്ധ​​​​ത ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണം. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്തം മ​​​​റ്റാ​​​​രു​​​​ടെ​​​​യെ​​​​ങ്കി​​​​ലും ത​​​​ല​​​​യി​​​​ല്‍ കെ​​​​ട്ടി​​​​വ​​​​ച്ച് ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​മെ​​​​ന്ന് മ​​​​ന്ത്രി ക​​​​രു​​​​തു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു തെ​​​​റ്റി​​​​യെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

ന​​​​ട​​​​ക്കാ​​​​ത്ത ഭ​​​​ജ​​​​ന്‍​സി​​​​ന്‍റെ പേ​​​​രി​​​​ല്‍ ല​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണ് ത​​​​ട്ടി​​​​യ​​​​ത്.​​​​ ധൂ​​​​ർ​​​​ത്തി​​​​ന്‍റെ​​​​യും വ​​​​ക​​​​മാ​​​​റ്റി തു​​​​ക ചെ​​​​ല​​​​വാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ​​​​യും തെ​​​​ളി​​​​വു​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് ഒ​​​​രു ദി​​​​വ​​​​സം താ​​​​മ​​​​സി​​​​ക്കാ​​​​ന്‍ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ക​​​​ട്ടി​​​​ല്‍ എ​​​​ന്ന​​​​ത് ധൂ​​​​ര്‍​ത്തി​​​​ന്‍റെ തെ​​​​ളി​​​​വ്. നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ഇ​​​​ത്ത​​​​രം ആ​​​​ഢം​​​​ബ​​​​രം സി​​​​പി​​​​എം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് ചോ​​​​ദി​​​​ച്ചു.​​​​ ഊ​​​​രാ​​​​ളു​​​​ങ്ക​​​​ല്‍ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ല്‍ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളാ​​​​ണ് ഈ ​​​​അ​​​​ഴി​​​​മ​​​​തി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യ​​​​ത്. ഇ​​​​ത് മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​ട്ടും സി​​​​പി​​​​എം സെ​​​​ക്ര​​​​ട്ട​​​​റി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​തെ ഉ​​​​രു​​​​ണ്ടു​​​​ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെന്നും അദ്ദേഹം പറഞ്ഞു.

Kerala

ആറ് വർഷത്തിനിടെ മൂന്ന് വിവാഹം; യുപിയിൽ വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

ലക്നോ: സ്ത്രീധനത്തിനായി ആറ് വർഷത്തിനിടെ മൂന്ന് പേരെ വിവാഹം ചെയ്യുകയും അവരെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിലായി. ലളിത്പൂർ സ്വദേശി സുനിൽ കുമാറാണ് പ്രതി. ഇയാൾക്ക് സ്ഥിരമായി ജോലിയില്ലെന്നും ഇയാളുടെ പിതാവ് ഗുണ്ടാസംഘത്തിലുണ്ടെന്നുമാണ് റിപ്പോർട്ട്.

ഇയാൾ വിവാഹം കഴിച്ച സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സുനിൽ കൂടുതൽ പണം ആവശ്യപ്പെട്ടു എന്നും വിവാഹശേഷം ഓരോരുത്തരെയും ഉപേക്ഷിച്ചു എന്നും പരാതിയിൽ പറയുന്നു.

ഹിന്ദു ആചാരപ്രകാരം 2019 ൽ ആയിരുന്നു സുനിലിന്‍റെ ആദ്യ വിവാഹം. അഞ്ചുലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ ഏകദേശം എട്ട് ലക്ഷം രൂപ ആദ്യ ഭാര്യയുടെ കുടുംബം വിവാഹത്തിനായി ചിലവഴിച്ചിരുന്നു. വിവാഹം കഴിഞ്ഞയുടൻ സുനിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും അത് കിട്ടാതെ വന്നപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.

സുനിലിന്‍റെ പിതാവ് വിവാഹം മോചനം നൽകാൻ ആദ്യ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരുടെയും വിവാഹമോചനം നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്.

ആദ്യ വിവാഹം മറച്ചുവച്ചു കൊണ്ട് 2021 ൽ സുനിൽ രണ്ടാമത് വിവാഹം കഴിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയാണ് രണ്ടാമത്തെ ഭാര്യയിൽ നിന്നും സ്ത്രീധനമായി വാങ്ങിയത്. വിവാഹശേഷവും ഇയാൾ സ്വർണാഭരണങ്ങളും വാഹനവും ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും പുറത്താക്കുകയും ചെയ്തു.

2023 ൽ ആയിരുന്നു സുനിലിന്‍റെ മൂന്നാമത്തെ വിവാഹം. ആദ്യം നടന്ന രണ്ട് വിവാഹങ്ങളും മറച്ചുവച്ചുകൊണ്ട് മൂന്നാമത് വിവാഹം കഴിച്ച യുവതിയിൽ നിന്നും എട്ട് ലക്ഷം രൂപയും ആഭരണങ്ങളും സ്ത്രീധനമായി ലഭിച്ചു. വിവാഹശേഷം വീണ്ടും സ്ത്രീധനം ആവ‍ശ്യപ്പെടുകയും അത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും ചെയ്തു. ഭാര്യ മൂന്ന് മാസം ഗർഭിണിയായിരിക്കെ വീട്ടിൽ നിന്ന് പുറത്താക്കി. ഇരുവർക്കും ഒരു മകളുണ്ട്.

മൂന്ന് സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സുനിലിനും പിതാവിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Kerala

ബി​എ​സ്എ​ൻ​എ​ൽ 5ജി ​ട​വ​റി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്

പ​​​ര​​​വൂ​​​ർ: ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ 5ജി ​​​ട​​​വ​​​റി​​​ന്‍റെ പേ​​​രി​​​ൽ രാ​​​ജ്യ​​​ത്ത് ത​​​ട്ടി​​​പ്പ് വ്യാ​​​പ​​​കം. ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​രു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്. ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ 5ജി ​​​ട​​​വ​​​ർ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് താ​​​ങ്ക​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള ഭൂ​​​മി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു എ​​​ന്ന ക​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള അ​​​റി​​​യി​​​പ്പാ​​​ണ് ത​​​ട്ടി​​​പ്പി​​​ന്‍റെ തു​​​ട​​​ക്കം. ഇ​​​തി​​​ന് ഒ​​​രു എ​​​ൻ​​​ഒ​​​സി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം എ​​​ന്ന​​​താ​​​യി​​​രി​​​ക്കും മ​​​റ്റൊ​​​രു നി​​​ർ​​​ദേ​​​ശം.

ഭാ​​​ര​​​ത് ദൂ​​​ർ സ​​​ഞ്ചാ​​​ർ മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​ത്തി​​​യ ഓ​​​ൺ​​​ലൈ​​​ൻ സാ​​​റ്റ്‌​​​ലൈ​​​റ്റ് സ​​​ർ​​​വേ വ​​​ഴി​​​യാ​​​ണ് ട​​​വ​​​ർ സ്ഥാ​​​പി​​​ക്കാ​​​ൻ സ്ഥ​​​ലം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് എ​​​ന്ന വി​​​വ​​​ര​​​വും ഇ​​​തി​​​ൽ ഉ​​​ണ്ടാ​​​കും. ക​​​രാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ഗ്രി​​​മെ​​​ന്‍റ് ചാ​​​ർ​​​ജ് ഇ​​​ന​​​ത്തി​​​ൽ 2,500 രൂ​​​പ ഉ​​​ട​​​ൻ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നും വാ​​​ർ​​​ത്താവി​​​നി​​​മ​​​യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വ​​​രു​​​ന്ന എ​​​ൻ​​​ഒ​​​സി സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പി​​​ൽ ഉ​​​ണ്ടാ​​​കും.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ ട​​​വ​​​ർ സ്ഥാ​​​പി​​​ക്കു​​​ന്ന രീ​​​തി ബി​​​എ​​​സ്എ​​​ൻ​​​എ​​​ല്ലി​​​നി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം 5ജി ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ അ​​​തി​​​വേ​​​ഗം എ​​​ത്തി​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ്. ഇ​​​തി​​​നാ​​​യി നി​​​ല​​​വി​​​ലെ 4ജി ​​​ട​​​വ​​​റു​​​ക​​​ൾ 5ജി​​​യി​​​ലേ​​​ക്ക് അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​ടു​​​ത്തി​​​ടെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് എ​തി​ർ​പ്പി​ല്ലാ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ഇ​തു സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ​ത​ന്നെ സം​ഗ​തി ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​റി​യി​പ്പി​ൽ നി​ര​വ​ധി അ​ക്ഷ​ര​ത്തെ​റ്റു​ക​ളും അ​പാ​ക​ത​ക​ളും ക​ണ്ടെ​ത്താ​നാ​കും.

അ​റി​യി​പ്പി​ൽ ഭാ​ര​ത് ദൂ​ർ സ​ഞ്ചാ​ർ മ​ന്ത്രാ​ല​യ എ​ന്നാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പി​ന്‍റെ ഹി​ന്ദി​യി​ലു​ള്ള പേ​രാ​ണ് സ​ന്ദേ​ശ​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി ചേ​ർ​ത്തി​യി​ട്ടു​ള്ള​ത് - ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലൊ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള വി​ഡ്ഢി​ത്ത​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കി​ല്ല​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മാ​​​ത്ര​​​മ​​​ല്ല, ടെ​​​ലി​​​കോം ക​​​മ്പ​​​നി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ സാ​​​റ്റ​​​ലൈ​​​റ്റ് സ​​​ർ​​​വേ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​ത്രം ഏ​​​തെ​​​ങ്കി​​​ലും സ്ഥ​​​ലം ട​​​വ​​​ർ സ്ഥാ​​​പി​​​ക്കാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യു​​​മി​​​ല്ല. എ​​​ഗ്രി​​​മെ​​​ന്‍റ് ചാ​​​ർ​​​ജാ​​​യി 2500 രൂ​​​പ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വാ​​​ദം ത​​​ന്നെ തെ​​​റ്റാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. ട​​​വ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് സ്ഥ​​​ലം ഉ​​​ട​​​മ​​​യ്ക്കാ​​​ണ് മൊ​​​ബൈ​​​ൽ ക​​​മ്പ​​​നി​​​ക​​​ൾ വാ​​​ട​​​ക ന​​​ൽ​​​കു​​​ക. ഇ​​​തി​​​നു സ്ഥ​​​ലം ഉ​​​ട​​​മ മ​​​റ്റു സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​ക​​​ൾ വ​​​ഹി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​വും ഇ​​​ല്ല. മാ​​​ത്ര​​​മ​​​ല്ല എ​​​ൻ​​​ഒ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ശ​​​യനി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റേ​​​തെ​​​ന്ന പേ​​​രി​​​ൽ ഒ​​​രു മൊ​​​ബൈ​​​ൽ ന​​​മ്പ​​​രും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ പേ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​പേ​​​രുത​​​ന്നെ വ്യാ​​​ജ​​​മാ​​​ണ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സാ​​​ധാ​​​ര​​​ണ സ​​​ർ​​​ക്കാ​​​ർ ക​​​ത്തു​​​ക​​​ളി​​​ൽ വ്യ​​​ക്തി​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ൽ ന​​​മ്പ​​​രു​​​ക​​​ൾ ന​​​ൽ​​​കാ​​​റി​​​ല്ല​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ഇ​​​ന്ത്യ, ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ ലോ​​​ഗോ​​​ക​​​ൾ വി​​​ശ്വാ​​​സ്യ​​​ത​​​യ്ക്കാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു ത​​​ട്ടി​​​പ്പാ​​​ണെ​​​ന്ന് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ത്ത​​​രം വ്യാ​​​ജ അ​​​റി​​​യി​​​പ്പു​​​ക​​​ൾ​​​ക്ക് ഒ​​​പ്പം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ന​​​മ്പ​​​രി​​​ലേ​​​ക്ക് വി​​​ളി​​​ക്കു​​​ക​​​യോ പ​​​ണം അ​​​യ​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

Kerala

അ​ഭി​ന​യി​ച്ച് ത​ക​ർ​ത്ത് 'മ​ല​യാ​ളി ത​ട്ടി​പ്പു​കാ​ര​ൻ'; ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് പൊ​ളി​ച്ച് പോ​ലീ​സും റി​ട്ട. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നും

ക​ണ്ണൂ​ർ: റി​ട്ട. ബാ​ങ്ക് മാ​നേ​ജ​റെ ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്ത് പ​ണം ത​ട്ടാ​നു​ള്ള ശ്ര​മം പൊ​ളി​ച്ച് ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ പോ​ലീ​സ്.

തോ​ട്ട​ട സ്വ​ദേ​ശി​യാ​യ പ്ര​മോ​ദ് മ​ഠ​ത്തി​ലി​നെ​യാ​ണ് ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഡാ​റ്റ പ്രൊ​ട്ട​ക്ഷ​ൻ ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന വ്യാ​ജേ​ന വീ​ഡി​യോ കോ​ൾ ചെ​യ്ത​യാ​ൾ മ​ല​യാ​ള​ത്തി​ലാ​ണ് സം​സാ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

കാ​ന​റ ബാ​ങ്കി​ന്‍റെ മും​ബൈ​യി​ലെ ഒ​രു ബ്രാ​ഞ്ചി​ൽ താ​ങ്ക​ളു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് എ​ടു​ത്ത് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചി​ട്ടു​ണ്ട്, നി​രോ​ധി​ച്ച പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​ക​നെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളി​ൽ താ​ങ്ക​ളു​ടെ പേ​രി​ലു​ള്ള ക്രെ​ഡി​റ്റ് കാ​ർ​ഡും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് -എ​ന്നാ​ണ് ത​ട്ടി​പ്പു​കാ​ര​ൻ പ​റ​ഞ്ഞ​ത്.

ഇ​ത് വി​ശ്വ​സി​ക്കാ​ൻ എ​ഫ്ഐ​ആ​ർ കോ​പ്പി, ആ​ധാ​ർ വി​വ​ര​ങ്ങ​ൾ, സിം ​കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

പ്ര​മോ​ദ് ഉ​ട​ൻ​ത​ന്നെ വി​വ​രം ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ഡി​യോ കോ​ളി​ൽ വ​രാ​ന്‍ ത​ട്ടി​പ്പു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട സ​മ​യ​ത്ത് സൈ​ബ​ർ പോ​ലീ​സ് സം​ഘ​വും വീ​ട്ടി​ലെ​ത്തി.

യൂ​ണി​ഫോം ധ​രി​ച്ച മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന വ്യാ​ജ എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു വീ​ഡി​യോ​യി​ൽ വ​ന്ന​ത്. സം​സാ​രം പ​ത്ത് മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ സൈ​ബ​ർ പോ​ലീ​സ് ഫോ​ൺ വാ​ങ്ങി ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ത​ട്ടി​പ്പാ​ണെ​ന്ന സം​ശ​യ​മു​ണ്ടാ​യ ഉ​ട​നെ വി​വ​രം സൈ​ബ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച പ്ര​മോ​ദി​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു.

സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ എ​സ്.​വി. മി​ഥു​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ വി. ​പ്ര​കാ​ശ​ൻ, എം. ​ഷ​മി​ത്ത്, സി​പി​ഒ​മാ​രാ​യ പി.​കെ. ദി​ജി​ൻ, സു​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

National

14 കോടി ശൂ...ഇരയായത് ഡൽഹിയിലെ വൃദ്ധദന്പതികൾ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഞെ​​​ട്ടി​​​ച്ച് വീ​​​ണ്ടും കോ​​​ടി​​​ക​​​ളു​​​ടെ സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പ്. ദ​​​ക്ഷി​​​ണ ഡ​​​ൽ​​​ഹി​​​യി​​​ലെ ഗ്രേ​​​റ്റ​​​ർ കൈ​​​ലാ​​​ഷി​​​ലു​​​ള്ള വൃ​​​ദ്ധ​​​ദ​​​ന്പ​​​തി​​​ക​​​ളാ​​​യ ഡോ. ​​​ഓം ത​​​നേ​​​ജ​​​യും ഭാ​​​ര്യ ഡോ. ​​​ഇ​​​ന്ദി​​​ര ത​​​നേ​​​ജ​​​യു​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ സൈ​​​ബ​​​ർ കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ ‘ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ്’ എ​​​ന്ന വ​​​ല​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​ത്. ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​രു​​​വ​​​രെ​​​യും ര​​​ണ്ടാ​​​ഴ്ച ത​​​ട​​​ഞ്ഞു​​​വ​​​ച്ച് 14.85 കോ​​​ടി രൂ​​​പ​​​യാ​​​ണു കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

ദ​​​ന്പ​​​തി​​​ക​​​ൾ പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യ​​​നു​​​സ​​​രി​​​ച്ച് ഡി​​​സം​​​ബ​​​ർ 24നും ​​​ഈ​​​മാ​​​സം പ​​​ത്തി​​​നു​​​മി​​​ട​​​യി​​​ലാ​​​ണ് കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ ഇ​​​വ​​​രെ ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ൽ ‘വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​ത്’. ഡി​​​സം​​​ബ​​​ർ 24ന് ​​​ഡോ. ഇ​​​ന്ദി​​​ര​​​യു​​​ടെ ഫോ​​​ണി​​​ലേ​​​ക്ക് ടെ​​​ലി​​​കോം റ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (ട്രാ​​​യ്) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് അ​​​ജ്ഞാ​​​ത​​​ൻ ഫോ​​​ൺ വി​​​ളി​​​ച്ചു.

ഇ​​​ന്ദി​​​ര​​​യു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​ർ അ​​​ശ്ലീ​​​ല​​​വും അ​​​ധി​​​ക്ഷേ​​​പ​​​ക​​​ര​​​വു​​​മാ​​​യ കോ​​​ളു​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​ട​​​ൻ​​​ത​​​ന്നെ ബ്ലോ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടു​​​മെ​​​ന്നും പ​​​റ​​​ഞ്ഞ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പി​​​ന്നീ​​​ട്, ഇ​​​ന്ദി​​​ര ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ലി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ആ​​​രോ​​​പി​​​ച്ചു.

പി​​​ന്നീ​​​ട് പോ​​​ലീ​​​സ് യൂ​​​ണി​​​ഫോം ധ​​​രി​​​ച്ച ഒ​​​രാ​​​ൾ വീ​​​ഡി​​​യോ കോ​​​ൾ ചെ​​​യ്തെ​​​ന്നും ത​​​ട്ടി​​​പ്പ് വി​​​ശ്വാ​​​സ​​​യോ​​​ഗ്യ​​​മാ​​​ക്കാ​​​ൻ വീ​​​ഡി​​​യോ കോ​​​ൾ ചെ​​​യ്ത​​​വ​​​രു​​​ടെ പി​​​ന്നി​​​ൽ ‘കൊ​​​ളാ​​​ബ പോ​​​ലീ​​​സ്’ എ​​​ന്ന് ബാ​​​ന​​​ർ തൂ​​​ക്കി​​​യി​​​രു​​​ന്നെ​​​ന്നും ഇ​​​ന്ദി​​​ര പ​​​റ​​​ഞ്ഞു. ത​​​ന്‍റെ പേ​​​രി​​​ലു​​​ള്ള കാ​​​ന​​​റ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​ന്ന വ​​​ലി​​​യ ത​​​ട്ടി​​​പ്പി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന് വീ​​​ഡി​​​യോ കോ​​​ൾ ചെ​​​യ്ത​​​യാ​​​ൾ ആ​​​രോ​​​പി​​​ച്ചെ​​​ന്നും ഇ​​​ന്ദി​​​ര പ​​​രാ​​​തി​​​പ്പെ​​​ട്ടു. മും​​​ബൈ​​​യി​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും ത​​​ട്ടി​​​പ്പു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഭ​​​ർ​​​ത്താ​​​വ് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യി വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ൽ മും​​​ബൈ​​​യി​​​ലേ​​​ക്കു വ​​​രാ​​​നാ​​​കി​​​ല്ലെ​​​ന്നു ഡോ. ​​​ഇ​​​ന്ദി​​​ര പ​​​റ​​​ഞ്ഞ​​​തോ​​​ടെ ദ​​​ന്പ​​​തി​​​ക​​​ളെ ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റി​​​നു വി​​​ധേ​​​യ​​​രാ​​​ക്കു​​​ക​​​യാ​​​ണെന്ന് അറിയിച്ചു. 48 വ​​​ർ​​​ഷം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ജീ​​​വി​​​ച്ച് 2015ൽ ​​​വി​​​ര​​​മി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു തി​​​രി​​​കെ വ​​​ന്ന വൃ​​​ദ്ധ​​​ദ​​​ന്പ​​​തി​​​ക​​​ൾ രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​ന്ന കു​​​റ്റ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ക​​​ളി​​​ൽ ചു​​​മ​​​ത്ത​​​പ്പെ​​​ടു​​​മെ​​​ന്നു ക​​​ണ്ട​​​പ്പോ​​​ഴാ​​​ണു പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യ​​​ത്.

പി​​​ന്നീ​​​ട് ഈ​​​മാ​​​സം പ​​​ത്തി​​​നു രാ​​​വി​​​ലെ വ​​​രെ ദ​​​ന്പ​​​തി​​​ക​​​ളെ ‘ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റി​​​നു’ വി​​​ധേ​​​യ​​​മാ​​​ക്കി വീ​​​ഡി​​​യോ കോ​​​ളു​​​ക​​​ളി​​​ലൂ​​​ടെ ത​​​ട്ടി​​​പ്പു​​​കാ​​​ർ സ​​​ദാ​​​സ​​​മ​​​യം നി​​​രീ​​​ക്ഷി​​​ച്ചു. താ​​​ൻ പു​​​റ​​​ത്തു​​​പോ​​​യ​​​പ്പോ​​​ഴും ഫോ​​​ണ്‍ കോ​​​ളു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ഴും ത​​​ട്ടി​​​പ്പു​​​കാ​​​ർ ത​​​ന്‍റെ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ ഫോ​​​ണി​​​ലേ​​​ക്ക് വീ​​​ഡി​​​യോ കോ​​​ൾ വി​​​ളി​​​ച്ച് ത​​​ങ്ങ​​​ളാ​​​രെ​​​യും വി​​​ളി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി​​​യെ​​​ന്ന് ഇ​​​ന്ദി​​​ര ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​തി​​​നി​​​ടെ ത​​​ട്ടി​​​പ്പു​​​കാ​​​ർ പ​​​റ​​​ഞ്ഞ എ​​​ട്ട് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് പ​​​ണം അ​​​യ​​​ച്ചു. 2.10 കോ​​​ടി​​​യും ര​​​ണ്ടു കോ​​​ടി​​​യും അ​​​യ​​​ച്ച ദി​​​വ​​​സ​​​ങ്ങ​​​ളു​​​ണ്ട്. ത​​​ട്ടി​​​പ്പ് അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ഴേ​​​ക്കും ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് 14.85 കോ​​​ടി രൂ​​​പ​​​യാ​​​ണു ന​​​ഷ്‌​​​ട​​​മാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു ത​​​ട്ടി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കു ബോ​​​ധ്യ​​​മാ​​​യ​​​ത്. അ​​​യ​​​ച്ച പ​​​ണം റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ‌​​​ബി‌​​​ഐ) തി​​​രി​​​കെ ന​​​ൽ​​​കു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യം പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​ൽ ശ​​​നി​​​യാ​​​ഴ്ച ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും ത​​​ട്ടി​​​പ്പു​​​കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തു​​​പ്ര​​​കാ​​​രം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു ത​​​ട്ടി​​​പ്പി​​​ന്‍റെ വ്യാ​​​പ്തി​​​യെ​​​ക്കു​​​റി​​​ച്ചും പ​​​ണം ആ​​​ർ​​​ബി​​​ഐ റീ​​​ഫ​​​ണ്ട് ചെ​​​യ്യു​​​മെ​​​ന്ന ത​​​ട്ടി​​​പ്പു​​​കാ​​​രു​​​ടെ വാ​​​ഗ്‌​​​ദാ​​​നം ക​​​ള​​​വാ​​​ണെ​​​ന്നും ഇ​​​ന്ദി​​​ര​​​യ്ക്കു മ​​​ന​​​സി​​​ലാ​​​യ​​​ത്. ദേ​​​ശീ​​​യ സൈ​​​ബ​​​ർ ക്രൈം ​​​ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​റാ​​​യ 1930ൽ ​​​ദ​​​ന്പ​​​തി​​​ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ സൈ​​​ബ​​​ർ ക്രൈം ​​​വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

National

നൂറു കോടിയുടെ തട്ടിപ്പ് അന്താരാഷ്‌ട്ര സംഘം വലയിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഓ​​​​ണ്‍ലൈ​​​​ൻ, ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ അ​​​​ട​​​​ക്കം നൂറു കോ​​​​ടി​​​​യി​​​​ലേ​​​​റെ രൂ​​​​പ​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സൈ​​​​ബ​​​​ർ ക്രൈം ​​​​സം​​​​ഘം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യി.

ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​പാ​​​​ല​​​​ക​​​​രാ​​​​യി വേ​​​​ഷം​​​​ മാ​​​​റി ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു കോ​​​​ടി​​​​ക​​​​ൾ വെ​​​​ട്ടി​​​​ച്ച സം​​​​ഘ​​​​ത്തി​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച താ​​​​യ്‌​​​​വാ​​​​ൻ പൗ​​​​ര​​​​ന​​​​ട​​​​ക്കം ഏ​​​​ഴു പേ​​​​രെ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

കേ​​​​ര​​​​ള​​​​വും ത​​​​മി​​​​ഴ്നാ​​​​ടും ഉ​​​​ൾ​​​​പ്പെ​​​​ടെ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ സം​​​​ഘ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ദേ​​​​ശ സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ അ​​​​ട​​​​ക്കം 120 മൊ​​​​ബൈ​​​​ൽ സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ, 22 സിം ​​​​ബോ​​​​ക്സ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ, ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ൾ, റൂ​​​​ട്ട​​​​റു​​​​ക​​​​ൾ, സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ൾ, പാ​​​​സ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. 5,000ത്തി​​​​ല​​​​ധി​​​​കം കോം​​​​പൈ​​​​ൽ​​​​ഡ് ഐ​​​​എം​​​​ഇ​​​​ഐ ന​​​​ന്പ​​​​റു​​​​ക​​​​ളും 20,000 സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ളും ത​​​​ട്ടി​​​​പ്പി​​​​നു​​​​ള്ള മൊ​​​​ഡ്യൂ​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. താ​​​​യ്‌​​​​വാ​​​​ൻ, ചൈ​​​​ന, നേ​​​​പ്പാ​​​​ൾ, കം​​​​ബോ​​​​ഡി​​​​യ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഘ​​​​ത്തി​​​​നു ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി.

ത​​​​ട്ടി​​​​പ്പ് സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റി​​​​ന്‍റെ പ്ര​​​​ധാ​​​​ന സാ​​​​ങ്കേ​​​​തി​​​​ക ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റാ​​​​യ താ​​​​യ്‌​​​​വാ​​​​ൻ പൗ​​​​ര​​​​നാ​​​​യ ഐ ​​​​സും​​​​ഗ് ചെ​​​​ന്നി​​​​നെ (30) പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ത​​​​ട്ടി​​​​പ്പു​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ചു​​​​രു​​​​ളു​​​​ക​​​​ള​​​​ഴി​​​​ഞ്ഞ​​​​ത്. ഡി​​​​സം​​​​ബ​​​​ർ 21ന് ​​​​ഡ​​​​ൽ​​​​ഹി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഗോ​​​​യ്‌​​​​ല ഡ​​​​യ​​​​റി​​​​യി​​​​ൽ ആ​​​​ദ്യ ഫി​​​​സി​​​​ക്ക​​​​ൽ സിം ​​​​ബോ​​​​ക്സ് സ​​​​ജ്ജീ​​​​ക​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്തി.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡു​​​​ക​​​​ളി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ ശ​​​​ശി പ്ര​​​​സാ​​​​ദ് (53), പ​​​​ർ​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് (38) എ​​​​ന്നി​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ശ​​​​ശി പ്ര​​​​സാ​​​​ദ് മു​​​​റി വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണു പ​​​​ർ​​​​മീ​​​​ന്ദ​​​​ർ സിം​​​​ഗി​​​​ലേ​​​​ക്ക് പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യ​​​​ത്. ശ​​​​ശി, പ​​​​ർ​​​​മി​​​​ന്ദ​​​​ർ, ചെ​​​​ൻ എ​​​​ന്നി​​​​വ​​​​രെ കൂ​​​​ടാ​​​​തെ, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ​​​​യു​​​​ള്ള സ​​​​ര​​​​ബ്ജി​​​​ത് സിം​​​​ഗ്, ജ​​​​സ്പ്രീ​​​​ത് കൗ​​​​ർ, ദി​​​​നേ​​​​ശ്, അ​​​​ബ്ദു​​​​ൾ സ​​​​ലാ​​​​ഹ് എ​​​​ന്നി​​​​വ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള റെ​​​​യ്ഡു​​​​ക​​​​ളി​​​​ൽ മും​​​​ബൈ, മൊ​​​​ഹാ​​​​ലി, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സിം ​​​​ബോ​​​​ക്സ് മൊ​​​​ഡ്യൂ​​​​ളു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ നി​​​​ഹാ​​​​ൽ വി​​​​ഹാ​​​​റി​​​​ൽ​​​​നി​​​​ന്നും ന​​​​രേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നും സ​​​​മാ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ത​​​​മി​​​​ഴ്നാ​​​​ട് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഫി​​​​സി​​​​ക്ക​​​​ൽ സി​​​​മ്മു​​​​ക​​​​ളോ ഇ-​​​​സി​​​​മ്മു​​​​ക​​​​ളോ വി​​​​ദൂ​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന ഒ​​​​രു ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് സിം ​​​​ബോ​​​​ക്സ്, സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പി​​​​ന്‍റെ പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ളു​​​​ക​​​​ളു​​​​ടെ ഉ​​​​ത്ഭ​​​​വം മ​​​​റ​​​​യ്ക്കാ​​​​ൻ ഇ​​​​തു സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. പ്ര​​​​തി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​രും മു​​​​ന്പ് കം​​​​ബോ​​​​ഡി​​​​യ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തി​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഒ​​​​രു ഹാ​​​​ൻ​​​​ഡ്‌​​​​ല​​​​ർ റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്ത് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

നേ​​​​പ്പാ​​​​ൾ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഒ​​​​രു വി​​​​ഭാ​​​​ഗം വി​​​​ദൂ​​​​ര​​​​നി​​​​യ​​​​ന്ത്രി​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ഇ​​​​ല്ലെ​​​​ന്നും ത​​​​ട്ടി​​​​പ്പാ​​​​ണെ​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഇ​​​​ര​​​​ക​​​​ളി​​​​ൽ പ​​​​ല​​​​രും ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ​​​​ക്ക് വ​​​​ൻ തു​​​​ക കൈ​​​​മാ​​​​റി​​​​യ​​​​ത്. തീ​​​​വ്ര​​​​വാ​​​​ദ വി​​​​രു​​​​ദ്ധ സ് ക്വാ​​​​ഡി​​​​ലെ​​​​യും മ​​​​റ്റു സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ലെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ച​​​​മ​​​​ഞ്ഞാ​​​​ണു ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

പ​​​​ഹ​​​​ൽ​​​​ഗാം ആ​​​​ക്ര​​​​മ​​​​ണം, ഡ​​​​ൽ​​​​ഹി സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് വ്യാ​​​​ജ​​​​മാ​​​​യി ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളെ കു​​​​ടു​​​​ക്കി​​​​യ​​​​ത്. ഇ​​​​ര​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. പ​​​​ല​​​​രെ​​​​യും ഇ​​​​ല്ലാ​​​​ത്ത ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​ക്കി. പ​​​​ണം കൈ​​​​മാ​​​​റി​​​​യാ​​​​ൽ വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​മെ​​​​ന്ന ഓ​​​​ഫ​​​​റി​​​​ൽ പ​​​​ല​​​​രും വ​​​​ൻ​​​​തു​​​​ക പ​​​​ല​​​​പ്പോ​​​​ഴാ​​​​യി കൈ​​​​മാ​​​​റി​​​​യെ​​​​ന്ന് ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ (ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഫ്യൂ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് സ്ട്രാ​​​​റ്റ​​​​ജി​​​​ക് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ്) വി​​​​നീ​​​​ത് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​ന​​​​ധി​​​​കൃ​​​​ത സിം ​​​​ബോ​​​​ക്സ് ഇ​​​​ൻ​​​​സ്റ്റ​​​​ലേ​​​​ഷ​​​​നു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു ന​​​​ട​​​​ത്തി​​​​യ കോ​​​​ളു​​​​ക​​​​ളെ ആ​​​​ഭ്യ​​​​ന്ത​​​​ര ഇ​​​​ന്ത്യ​​​​ൻ ന​​​​ന്പ​​​​റു​​​​ക​​​​ളാ​​​​യി ദൃ​​​​ശ്യ​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ മൊ​​​​ബൈ​​​​ൽ എ​​​​ക്യു​​​​പ്മെ​​​​ന്‍റ് ഐ​​​​ഡ​​​​ന്‍റി​​​​റ്റി (ഐ​​​​എം​​​​ഇ​​​​ഐ) ന​​​​ന്പ​​​​റു​​​​ക​​​​ൾ ഓ​​​​വ​​​​ർ​​​​റൈ​​​​റ്റ് ചെ​​​​യ്ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ വ​​​​ഴി​​​​ക​​​​ൾ, ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ക്കം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സം​​​​ഹി​​​​ത (ബി​​​​എ​​​​ൻ​​​​എ​​​​സ്), ഐ​​​​ടി, ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

Kerala

ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പ്; കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ ആ​ദ്യ​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ 36 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നാ​ല് മ​ല​യാ​ളി​ക​ള്‍ അ​റ​സ്റ്റി​ൽ. ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ ആ​ദ്യ​ത്തെ അ​റ​സ്റ്റാ​ണി​ത്.

എ​ഴു​പ​ത്തി ര​ണ്ടു​കാ​രി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് - ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ത​ട്ടി​പ്പ്. ഇ​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍‍‍​ഡ് ത​ട്ടി​യെ​ടു​ത്ത് ആ​രോ മും​ബൈ ക​ന​റാ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റെ​ന്ന് മും​ബൈ കൊ​ളാ​ബേ പോ​ലീ​സി​ന്‍റെ പേ​രി​ല്‍ സം​ഘം പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​വ​രു​ടെ അ​ക്കൗ​ണ്ട് വ​ഴി ന​രേ​ഷ് ഗോ​യ​ല്‍ എ​ന്ന​യാ​ളു​ടെ പേ​രി​ല്‍ നാ​ല് കോ​ടി​യു​ടെ ക​ള്ള​പ്പ​ണ​മി​ട​പാ​ട് ന​ട​ന്നു. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് പാ​റോ​പ്പ​ടി സ്വ​ദേ​ശി ഹ​രി​പ്ര​സാ​ദ്, ക​ല്ലാ​യി​ൽ ഫാ​സി​ല്‍, അ​ത്താ​ണി​ക്ക​ല്‍ കെ.​വി. ഷി​ഹാ​ബ്, മ​ലാ​പ്പ​റ​മ്പ് സ്വ​ദേ​ശി എ. ​റ​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ലോ വി​ദേ​ശ​ത്തോ ഉ​ള്ള ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ നി​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച് ന​ല്‍​കി ക​മ്മീ​ഷ​ന്‍ പ​റ്റു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് പോ​ലീ​സ് അ​റി​ച്ചു. ത​ട്ടി​പ്പി​ന് വി​ദേ​ശ ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​തി​നാ​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ നീ​ക്കം.

National

സി​ൽ​ക്ക് ഷാ​ളി​ന് പ​ക​രം പോ​ളിസ്റ്റ​ർ ഷാ​ൾ; തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ 54 കോ​ടി​യു​ടെ അ​ഴി​മ​തി

ഹൈ​ദ​രാ​ബാ​ദ്: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ വീ​ണ്ടും അ​ഴി​മ​തി. സി​ല്‍​ക്ക് ഷാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 54 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യാ​ണ് ആ​ഭ്യ​ന്ത​ര വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

2015 മു​ത​ല്‍ 2025 വ​രെ​യു​ള്ള ഒ​രു ദ​ശ​ക​ത്തി​നി​ടെ സി​ല്‍​ക്ക് ഷാ​ള്‍ എ​ന്ന പേ​രി​ല്‍ പോ​ളി​സ്റ്റ​ര്‍ ഷാ​ളു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍.

ടെ​ന്‍​ഡ​റി​ല്‍ സി​ല്‍​ക്ക് ഉ​ല്‍​പ​ന്നം എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ക​രാ​റു​കാ​ര​ന്‍ ടെ​ന്‍​ഡ​ര്‍ അ​നു​സ​രി​ച്ച് സി​ല്‍​ക്ക് ഷാ​ള്‍ ന​ല്‍​കു​ന്ന​തി​ന് പ​ക​രം 100 ശ​ത​മാ​നം പോ​ളി​സ്റ്റ​ര്‍ ഷാ​ള്‍ സ്ഥി​ര​മാ​യി വി​ത​ര​ണം ചെ​യ്ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി എ​ന്ന​താ​ണ് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍.

സി​ല്‍​ക്ക് ഷാ​ള്‍ എ​ന്ന പേ​രി​ല്‍ പോ​ളി​സ്റ്റ​ര്‍ ഷാ​ള്‍ ബി​ല്ല് ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​രാ​റി​ല്‍ ക്ര​മ​ക്കേ​ട് ഉ​ള്ള​താ​യി തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നം ബോ​ര്‍​ഡ് (ടി​ടി​ഡി) ചെ​യ​ര്‍​മാ​ന്‍ ബി.​ആ​ര്‍. നാ​യി​ഡു സം​ശ​യം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട സി​ല്‍​ക്ക് ഷാ​ളു​ക​ള്‍​ക്ക് പ​ക​രം വി​ല​കു​റ​ഞ്ഞ പോ​ളി​സ്റ്റ​ര്‍ മെ​റ്റീ​രി​യ​ല്‍ ക​രാ​റു​കാ​ര​ന്‍ വി​ത​ര​ണം ചെ​യ്തു എ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. പ​ത്ത് വ​ര്‍​ഷം തു​ട​ര്‍​ന്ന ക്ര​മ​ക്കേ​ട് വ​ഴി ക്ഷേ​ത്ര ട്ര​സ്റ്റി​ന് 54 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യ​ത്.

"ഏ​ക​ദേ​ശം 350 രൂ​പ മാ​ത്രം വി​ല​യു​ള്ള ഷാ​ളി​നാ​ണ് 1,300 രൂ​പ ബി​ല്ല് ഇ​ട്ടി​രി​ക്കു​ന്ന​ത്. മൊ​ത്തം ക്ര​മ​ക്കേ​ട് 50 കോ​ടി​യി​ല​ധി​കം വ​രും. ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.'- ബി.​ആ​ര്‍. നാ​യി​ഡു പ​റ​ഞ്ഞു.

ഷാ​ളു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ സെ​ന്‍​ട്ര​ല്‍ സി​ല്‍​ക്ക് ബോ​ര്‍​ഡി​ന് (സി​എ​സ്ബി) കീ​ഴി​ലു​ള്ള​ത് ഉ​ള്‍​പ്പെ​ടെ ര​ണ്ട് ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ര​ണ്ട് പ​രി​ശോ​ധ​ന​ക​ളി​ലും മെ​റ്റീ​രി​യ​ല്‍ പോ​ളി​സ്റ്റ​ര്‍ ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സി​ല്‍​ക്ക് ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ആ​ധി​കാ​രി​ക​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ സി​ല്‍​ക്ക് ഹോ​ളോ​ഗ്രാം നി​ര്‍​ബ​ന്ധ​മാ​ണ്. ഇ​ത് ഷാ​ളു​ക​ളി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ല​ഡ്ഡു പ്ര​സാ​ദ​ത്തി​ല്‍ മാ​യം ചേ​ര്‍​ത്ത നെ​യ്യ് ഉ​പ​യോ​ഗി​ച്ചു എ​ന്ന​ത​ട​ക്കം സ​മീ​പ​കാ​ല​ത്ത് തി​രു​പ്പ​തി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​ടു​വി​ല​ത്തേ​താ​ണ് ഈ ​അ​ഴി​മ​തി ക​ണ്ടെ​ത്ത​ല്‍.

Kerala

മ​ന്ത്രി റി​യാ​സി​ന്‍റെ പേ​ര് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ്; പ്ര​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പേ​ഴ്സ​ൺ സ്റ്റാ​ഫ് ച​മ​ഞ്ഞ് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​റ​ശി​നി​ക്ക​ട​വ് സ്വ​ദേ​ശി ബോ​ബി എം. ​സെ​ബാ​സ്‌​റ്റ്യ​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ ത‌​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്; 77 ല​ക്ഷം ത​ട്ടി​യ യു​പി സ്വ​ദേ​ശി പി​ടി​യി​ൽ

ക​ല്‍​പ്പ​റ്റ: ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് കേ​സി​ൽ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി വ​യ​നാ​ട് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​യ​നാ​ട് ചു​ണ്ടേ​ല്‍ സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 77 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ബാ​റെ​ലി സ്വ​ദേ​ശി​യാ​യ ആ​കാ​ശ് യാ​ദ​വ് (25) നെ​യാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​ര​നെ ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ൽ നി​ക്ഷേ​പി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്.

യു​വ​തി അ​യ​ച്ചു ന​ല്‍​കി​യ വ്യാ​ജ ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത് ട്രെ​ഡിം​ഗ് ന​ട​ത്തു​ക​യും ഇ​വ​ര്‍ നി​ര്‍​ദേ​ശി​ച്ച അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. പി​ന്നീ​ട് ലാ​ഭം അ​ട​ങ്ങി​യ പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ൾ വീ​ണ്ടും പ​ണം അ​ട​യ്‌​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​ത് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് സൈ​ബ​ര്‍ ക്രൈം ​പോ​ര്‍​ട്ട​ലി​ല്‍ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

പ്രാ​യ ത​ട്ടി​പ്പ്; ദേ​ശീ​യ മീ​റ്റി​ന്‍റെ ക്യാം​പി​ൽ നി​ന്ന് ര​ണ്ട് അ​ത്‌​ല​റ്റു​ക​ളെ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു‌​രം: സ്കൂ​ൾ കാ​യി​ക മേ​ള​യി​ലെ പ്രാ​യ​ത്ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ ര​ണ്ട് അ​ത്‍​ല​റ്റു​ക​ളെ ദേ​ശീ​യ സ്കൂ​ൾ മീ​റ്റി​നു​ള്ള ക്യാ​മ്പി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി കേ​ര​ളം.

സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ റി​ലേ ടീം ​അം​ഗം പ്രേം ​ഓ​ജ (തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ സ്കൂ​ൾ), സ​ബ് ജൂ​നി​യ​ർ ആ​ൺ 100 മീ​റ്റ​ർ താ​രം സ​ഞ്ജ​യ്‌ (പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ) എ​ന്നി​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഇ​രു​വ​രും മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ഇ​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡ് വ്യാ​ജം എ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​വ​ർ.

National

അജിത് പവാറിന്‍റെ മ​ക​ൻ ഉൾപ്പെട്ട കും​ഭ​കോ​ണം ഗു​രു​ത​രം: ഫഡ്നാവിസ്

പൂ​​​​ന: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ മ​​​​ക​​​​ന് പ​​​​ങ്കു​​​​ണ്ടെ​​​​ന്നാ​​​​രോ​​​​പി​​​​ക്കു​​​​ന്ന 300 കോ​​​​ടി​​​​യു​​​​ടെ ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ടി​​​​ൽ റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. സം​​​​ഭ​​​​വം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി രൂ​​​​പ​​വ​​ത്ക​​​​രി​​​​ച്ചു.

അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി (റ​​​​വ​​​​ന്യു) വി​​​​കാ​​​​സ് ഖാ​​​​ർ​​​​ഗെ​​​​യാ​​​​ണ് സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ൻ. ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ട് പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് പ​​​​റ​​​​ഞ്ഞു. പൂ​​​​ന​​​​യി​​​​ലെ മു​​​​ൻ​​​​ധ്വ​​​​യി​​​​ലു​​​​ള്ള 40 ഏ​​​​ക്ക​​​​ർ സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ മ​​​​ക​​​​ൻ പാ​​​​ർ​​​​ഥ് പ​​​​വാ​​​​റി​​​​ന് പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ള്ള സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക്ക് 300 കോ​​​​ടി രൂ​​​​പ​​​​യ്ക്കു വി​​​​റ്റെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

സ്റ്റാ​​​​മ്പ് ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ണ് ഇ​​​​ട​​​​പാ​​​​ടെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ സൂ​​​​ര്യ​​​​കാ​​​​ന്ത് യെ​​​​വാ​​​​ലെ​​​​യെ​​​​യാ​​​​ണു സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് എ​​​​ങ്ങ​​​​നെ വി​​​​റ്റെ​​​​ന്നും ഇ​​​​ള​​​​വ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നും ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്ന് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ര​​​​വീ​​​​ന്ദ്ര ബി​​​​ൻ​​​​വാ​​​​ഡെ പ​​​​റ​​​​ഞ്ഞു.

സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി​​​​യാ​​​​ണെ​​​​ങ്കി​​​​ൽ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക്ക് വി​​​​ൽ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. മാ​​​​ർ​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്കി​​​​നേ​​​​ക്കാ​​​​ൾ കു​​​​റ​​​​ഞ്ഞ ​​​​വി​​​​ല​​​​യ്ക്കാ​​​​ണ് ഭൂ​​​​മി കൈ​​​​മാ​​​​റ്റം ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും 21 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്റ്റാ​​​​മ്പ് ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ന്നും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ വി​​​​ജ​​​​യ് കും​​​​ഭ​​​​ർ പ​​​​റ​​​​ഞ്ഞു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഫ​​​​യ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ റോ​​​​ക്ക​​​​റ്റ് വേ​​​​ഗ​​ത്തി​​ലാ​​​​ണ് നീ​​​​ങ്ങി​​​​യ​​​​തെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് വി​​​​ജ​​​​യ് വ​​ഡേ​​ട്ടി​​വാ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ച്ച് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ, വ്യ​​​​വ​​​​സാ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഐ​​​​ടി പാ​​​​ർ​​​​ക്കി​​​​നും ഡാ​​​​റ്റാ സെ​​​​ന്‍റ​​​​റി​​​​നു​​​​മാ​​​​യി സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക്ക് ഭൂ​​​​മി കൈ​​​​മാ​​​​റാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല, 21 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്റ്റാ​​​​മ്പ് ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു-​​​​ അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

National

ആ​ന്ധ്രാ​പ്ര​ദേ​ശ് മ​ദ്യ​അ​ഴി​മ​തി​ക്കേ​സ്; മു​ൻ​മ​ന്ത്രി ജോ​ഗി ര​മേ​ശ് അ​റ​സ്റ്റി​ൽ

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മ​ദ്യ​അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ​മ​ന്ത്രി​യും വൈ​എ​സ്ആ​ർ സി​പി നേ​താ​വു​മാ​യ ജോ​ഗി ര​മേ​ശ് അ​റ​സ്റ്റി​ൽ. എ​ൻ​ടി​ആ​ർ ജി​ല്ല​യി​ലെ ഇ​ബ്രാ​ഹിം​പ​ട്ട​ണ​ത്തി​ലെ വ​സ​തി​യി​ൽ വ​ച്ച് എ​സ്ഐ​ടി(​സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം) ​ആ​ണ് ജോ​ഗി ര​മേ​ശി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ര​വ​ധി രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ്, ജോ​ഗി ര​മേ​ശി​നെ​യും അ​നു​യാ​യി അ​രേ​പ്പ​ള്ളി രാ​മു​വി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രെ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും.

കേ​സി​ൽ വൈ​എ​സ്ആ​ർ സി​പി​യി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ദ്ദേ​പ്പ​ള്ളി ജ​നാ​ർ​ദ്ദ​ന റാ​വു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തും കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​തും.

Kerala

ക്രി​പ്റ്റോ ക​റ​ൻ​സി​യു​ടെ മ​റ​വി​ൽ കേ​ര​ള​ത്തി​ൽ 300 കോ​ടി​യു​ടെ ഹ​വാ​ല ഇ​ട​പാ​ട് ക​ണ്ടെ​ത്തി

കൊ​ച്ചി: ക്രി​പ്റ്റോ ക​റ​ൻ​സി​യു​ടെ മ​റ​വി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ന​ട​ത്തി​യ 300 കോ​ടി​യു​ടെ ഹ​വാ​ല ഇ​ട​പാ​ട് ക​ണ്ടെ​ത്തി. ഇ​ൻ​കം ടാ​ക്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം കൊ​ച്ചി യൂ​ണി​റ്റ് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​ന്തോ​നേ​ഷ്യ, സൗ​ദി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്രി​പ്റ്റോ ക​റ​ൻ​സി​ക​ളാ​യി സം​സ്ഥാ​ന​ത്തേ​ക്ക് ഹ​വാ​ല പ​ണം എ​ത്തി​ക്കു​ന്ന​ത്. ഇ​ത് പി​ന്നീ​ട് വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ​ണ​മാ​ക്കി മാ​റ്റു​ക​യാ​ണ്.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ അ​വ​ര​റി​യാ​തെ ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഹ​വാ​ല ഇ​ട​പാ​ട് ന​ട​ത്തി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദാ​ലി മാ​ളി​യേ​ക്ക​ൽ, റാ​ഷി​ദ് എ​ന്നി​വ​രാ​ണ് ഹ​വാ​ല സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് ഇ​ൻ​കം​ടാ​ക്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ക​ണ്ടെ​ത്തി.

ഇ​വ​രു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ കെ​വൈ​സി വി​വ​ര​ങ്ങ​ൾ പൊ​തു ജ​ന​ങ്ങ​ൾ മ​റ്റാ​ർ​ക്കും കൈ​മാ​റ​രു​തെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു.

Todays Story

നി​ക്ഷേ​പ ത​ട്ടി​പ്പ്... കേ​സു​ക​ള്‍ സെ​ഞ്ച്വ​റി അ​ടി​ക്കു​ന്നു

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ നി​ക്ഷേ​പ ത​ള്ളു​ക​ളി​ല്‍​പെ​ട്ട് പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു.​നി​ക്ഷേ​പ​ത്തി​ന് 30 ശ​ത​മാ​നം മു​ത​ൽ 300 ശ​ത​മാ​നം വ​രെ അ​ധി​ക തു​ക ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ കു​ടു​ങ്ങി​യാ​ണ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​രും ഡോ​ക്ട​ർ​മാ​രും ബി​സി​ന​സു​കാ​രും അ​ട​ക്കം വെ​ട്ടി​ലാ​കു​ന്ന​ത്.

കോ​ഴി​ക്കോ​ട് മാ​ത്രം 102 കേ​സു​ക​ളാ​ണ് ഇ​തി​ന​കം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​ത്ത​ര​ത്തി​ലു​ള്ള നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്നു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ത​ള്ള​ല്‍

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സും സൈ​ബ​ർ വി​ദ​ഗ്ധ​രും മു​ന്ന​റി​യി​പ്പു തു​ട​രു​മ്പോ​ഴും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ത​ള്ളു​ക​ളി​ൽ​പ്പെ​ട്ട് ഒ​ട്ടേ​റെ​പ്പേ​ർ ഓ​ൺ‌​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ൽ കു​ടു​ങ്ങു​ന്നു​ണ്ട്.

നി​ക്ഷേ​പ-​നി​ധി ത​ട്ടി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രേ​റെ​യും പ്രാ​ദേ​ശി​ക​മാ​യി പ​രി​ച​യ​പ്പെ​ട്ട​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ണ​വ​രാ​ണ്. നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ പെ​ട്ടെ​ന്നൊ​രു ദി​വ​സം മു​ങ്ങു​ന്ന​തോ​ടെ നി​ക്ഷേ​പം സ്വീ​ക​രി​ച്ച സു​ഹൃ​ത്തു​ക്ക​ളും കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് പാ​തി വി​ല​യ്ക്കു സ്കൂ​ട്ട​ർ കി​ട്ടു​മെ​ന്ന ഓ​ഫ​ർ വി​ശ്വ​സി​ച്ച ആ​യി​ര​ത്തോ​ളം പേ​ർ​ക്കാ​യി കോ​ടി​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ്വി​സ് ബാ​ങ്കി​ന്‍റെ പേ​രി​ൽ വ​രെ ത​ട്ടി​പ്പു ന​ട​ന്നു. ഈ ​കേ​സി​ൽ 112 പേ​രി​ൽ നി​ന്നു 30 കോ​ടി രൂ​പ ത​ട്ടി​യാ​ണു പ്ര​തി​ക​ൾ മു​ങ്ങി​യ​ത്.

വി​ശ്വ​ദീ​പ്തി മ​ൾ​ട്ടി സ്റ്റേ​റ്റ് അ​ഗ്രി കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യി ക​സ​ബ പോ​ലീ​സി​ൽ നി​ക്ഷേ​പ​ക​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മു​ത​ല​ക്കു​ള​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫി​സി​നു കീ​ഴി​ൽ​ത്ത​ന്നെ 30 കോ​ടി രൂ​പ​യി​ലേ​റെ രൂ​പ സ്ഥാ​പ​നം നി​ക്ഷേ​പം സ്വീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ലാ​കെ ഈ ​സ്ഥാ​പ​നം 450 കോ​ടി രൂ​പ​യോ​ളം നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ വ​ഴി 45,58,541 രൂ​പ​യാ​ണ് സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ കൈ​ക്ക​ലാ​ക്കി​യ​ത്.

ക​ക്കോ​ടി കി​ഴ​ക്കും​മു​റി സ്വ​ദേ​ശി​യു​ടെ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​യി 35,21,079 രൂ​പ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ ത​ട്ടി​യെ​ടു​ത്തു. കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നു 38,12,882 രൂ​പ ത​ട്ടി​യെ​ടു​ത്തു. നെ​ല്ലി​ക്കോ​ട് ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ബി​സി​ന​സു​കാ​ര​ന്‍റെ 3 അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​യി 29,29,212 രൂ​പ​യും സൈ​ബ​ർ ത​ട്ടി​പ്പു സം​ഘം ക​വ​ർ​ന്നു.

സൗ​ജ​ന്യ ട്രേ​ഡിം​ഗ് ടി​പ്പു​ക​ളെ​ന്ന ച​തി

ഫേ​സ് ബു​ക്ക്, വാ​ട്സാ​പ്, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ സൗ​ജ​ന്യ ട്രേ​ഡിം​ഗ് ടി​പ്സ് ക്ലാ​സു​ക​ൾ, എ​ഫ്ഐ​ഐ മു​ഖേ​ന ഐ​പി​ഒ അ​ലോ​ട്ട്മെ​ന്‍റ്, ഉ​യ​ർ​ന്ന ലാ​ഭം എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്തു കൊ​ണ്ടു​ള്ള പ​ര​സ്യ​ങ്ങ​ളാ​ണ് ആ​ദ്യം ല​ഭി​ക്കു​ന്ന​ത്.

പ​ര​സ്യ​ങ്ങ​ളി​ൽ ക്ലി​ക്ക് ചെ​യ്യു​മ്പോ​ൾ അ​ത് വാ​ട്സാ​പ്പി​ലെ​യോ ടെ​ലി​ഗ്രാ​മി​ലെ​യോ ഗ്രൂ​പ്പി​ലേ​ക്ക് റീ ​ഡ​യ​റ​ക്ട് ചെ​യ്യ​പ്പെ​ടും. ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളു​മാ​യി ഈ ​ഗ്രൂ​പ്പു​ക​ൾ വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ഓ​ഹ​രി​ക​ൾ വാ​ങ്ങാ​നും വി​ൽ​ക്കാ​നു​മു​ള്ള സൗ​ജ​ന്യ ട്രേ​ഡിം​ഗ് ടി​പ്പു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പം ന​ട​ത്താ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും.

ആ​ദ്യം ഉ​ഷാ​ര്‍ പി​ന്നെ..

.ചെ​റി​യ തു​ക​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി ഉ​യ​ർ​ന്ന റി​ട്ടേ​ൺ ന​ൽ​കു​ക​യും അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ തു​ക ഡി​പ്പോ​സി​റ്റ് ചെ​യ്യു​ക​യും ചെ​യ്യു​ന്നു. കു​റ​ച്ചു ദി​വ​സ​ത്തി​നു ശേ​ഷം, സ്റ്റോ​ക്കു​ക​ൾ ട്രേ​ഡ് ചെ​യ്യു​ന്ന​തി​നും വ​ലി​യ ലാ​ഭം നേ​ടു​ന്ന​തി​നു​മാ​യി ത​ട്ടി​പ്പു​കാ​ർ ന​ൽ​കു​ന്ന ട്രേ​ഡിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ളോ അ​തി​നു​ള്ള വെ​ബ് പ്ലാ​റ്റ്ഫോ​മു​ക​ളോ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നോ ആ​ക്സ​സ് ചെ​യ്യാ​നോ ഇ​ര​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഡി​ജി​റ്റ​ൽ വാ​ല​റ്റി​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വ്യാ​ജ ലാ​ഭം പ്ര​ദ​ർ​ശി​പ്പി​ച്ചു കാ​ണി​ക്കും. നി​ക്ഷേ​പ​ക​ർ ഡി​ജി​റ്റ​ൽ വാ​ല​റ്റി​ൽ നി​ന്ന് തു​ക പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, 50 ല​ക്ഷം രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ ലാ​ഭ​ത്തി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ ഇ​ത് സാ​ധ്യ​മാ​കൂ എ​ന്നു പ​റ​യു​ന്നു.

ശ്ര​ദ്ധി​ക്കു​ക....

എ​സ്ഇ​ബി​ഐ പോ​ലു​ള്ള റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക​ളി​ൽ ക​മ്പ​നി​യോ ബ്രോ​ക്ക​റോ റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക. അ​ത്ത​രം റെ​ഗു​ലേ​ഷ​നു​ക​ൾ സ്ഥാ​പ​നം നി​യ​മം പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക.

സാ​ധാ​ര​ണ​യി​ലും ഉ​യ​ർ​ന്ന റി​ട്ടേ​ണു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ക്ഷേ​പി​ക്ക​രു​ത്.​സാ​ധാ​ര​ണ​യി​ലും മി​ക​ച്ച നേ​ട്ടം ന​ൽ​കു​ന്ന​താ​യി വാ​ഗ്ദാ​നം ന​ൽ​കു​ന്ന നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്കു​ക.

ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ക​യാ​ണെ​ങ്കി​ൽ 1930 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ വേ​ണം

വി​ൽ​പ​ന​ക്കാ​ര​നെ അ​റി​യു​ക

നി​ക്ഷേ​പി​ക്കു​ന്ന​തി​ന് മു​മ്പ് നി​ക്ഷേ​പ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന വ്യ​ക്തി​യെ പ​രി​ശോ​ധി​ക്കു​ക - നി​ങ്ങ​ൾ​ക്ക് ആ ​വ്യ​ക്തി​യെ സാ​മൂ​ഹി​ക​മാ​യി ഇ​തി​ന​കം അ​റി​യാ​മെ​ങ്കി​ൽ പോ​ലും. നി​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ന്ന സെ​ക്യൂ​രി​റ്റീ​സ് വി​ൽ​പ​ന​ക്കാ​ർ​ക്ക് നി​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്ത് സെ​ക്യൂ​രി​റ്റി​ക​ൾ വി​ൽ​ക്കാ​ൻ ലൈ​സ​ൻ​സ് ഉ​ണ്ടോ എ​ന്നും അ​വ​ർ​ക്കോ അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ റെ​ഗു​ലേ​റ്റ​ർ​മാ​രു​മാ​യോ മ​റ്റ് നി​ക്ഷേ​പ​ക​രു​മാ​യോ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ എ​ന്നും എ​ല്ലാ​യ്പ്പോ​ഴും ക​ണ്ടെ​ത്തു​ക.

SEC-യു​ടെ​യും FINRA-യു​ടെ​യും ഓ​ൺ​ലൈ​ൻ ഡാ​റ്റാ​ബേ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ൾ​ക്ക് ബ്രോ​ക്ക​ർ​മാ​രു​ടെ​യും ഉ​പ​ദേ​ശ​ക​രു​ടെ​യും അ​ച്ച​ട​ക്ക ച​രി​ത്രം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കാം. നി​ങ്ങ​ളു​ടെ സം​സ്ഥാ​ന സെ​ക്യൂ​രി​റ്റീ​സ് റെ​ഗു​ലേ​റ്റ​റി​ന് അ​ധി​ക വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കാം

ഓ​ഫ​റു​ക​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്കു​ക...!

ഒ​രു ക​മ്പ​നി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​ത്ത ഒ​രു പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ക​യോ ഓ​ൺ​ലൈ​നി​ൽ അ​തി​നെ പ്ര​ശം​സി​ക്കു​ന്ന​ത് കാ​ണു​ക​യോ ചെ​യ്താ​ൽ പ്ര​ത്യേ​കി​ച്ചും ശ്ര​ദ്ധി​ക്കു​ക, എ​ന്നാ​ൽ സ്വ​ത​ന്ത്ര സ്രോ​ത​സു​ക​ളി​ൽ നി​ന്ന് അ​തി​നെ​ക്കു​റി​ച്ചു​ള്ള നി​ല​വി​ലെ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ.

ഇ​ത് ഒ​രു " പ​മ്പ് ആ​ൻ​ഡ് ഡം​പ് " സ്കീം ​ആ​കാം. ആ​രെ​ങ്കി​ലും വി​ദേ​ശ അ​ല്ലെ​ങ്കി​ൽ "ഓ​ഫ്-​ഷോ​ർ" നി​ക്ഷേ​പ​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്നു​വെ​ങ്കി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ക. എ​ന്തെ​ങ്കി​ലും തെ​റ്റ് സം​ഭ​വി​ച്ചാ​ൽ, എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നും വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച പ​ണം ക​ണ്ടെ​ത്താ​നും പ്ര​യാ​സ​മാ​ണ്.

District News

വെർച്വൽ അറസ്റ്റ്: വീട്ടമ്മയിൽനിന്ന് 2.88 കോടി തട്ടിയ പ്രതി പിടി യിൽ

മട്ടാഞ്ചേരി: മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് മും ബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇതിൽ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മട്ടാഞ്ചേരി സ്വദേശിയിൽനി ന്ന് പണം തട്ടിയ മുഖ്യപ്രതി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി സന്തോഷാണ് (50) പിടി യിലായത്.
മഹാരാഷ്ട്രയിലെ ഗോൺഡ്യയിൽ നിന്ന് മട്ടാഞ്ചേരി എസ്ഐ ജിമ്മി ജോസിന്റെ നേ തൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മട്ടാ ഞ്ചേരി ആനവാതിൽ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് 2.88 കോടി രൂപയാണ് പ്രതി തട്ടിയെടുത്തത്.
കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളായി പ്രതികൾ വീട്ടമ്മയി ൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യം എന്നിവർക്കെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തിരുന്നു.
വീട്ടമ്മയുടെ വാട്‌സാപ്പ് നമ്പറിലേക്ക് പ്രതിയായ സന്തോഷിൻ്റെ നമ്പറിൽനിന്നു വീ ഡിയോ കോൾ ചെയ്‌താണ് തട്ടിപ്പ് നടത്തിയത്.

Leader Page

സൂക്ഷിച്ചാൽ സേഫ് ആകാം

ക്ലിക്കിളെ കെണി - 4

സൈ​ബ​റി​ട​ത്തി​ല്‍ കി​ട്ടാ​ത്ത​താ​യി ഒ​ന്നു​മി​ല്ലെ​ന്ന അ​വ​സ്ഥ​ വ​ന്ന​തോ​ടെ നി​സാ​ര​മെ​ന്നു ക​രു​തു​ന്ന ഡേ​റ്റ​ക​ള്‍​ക്കു​പോ​ലും ആ​വ​ശ്യ​ക്കാ​രും, പ​റ​യു​ന്ന വി​ല​യു​മാ​ണ്. എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ട​തു ഡേ​റ്റ​യാ​ണ്. ഒ​രാ​ളു​ടെ ഡേ​റ്റ​യ്ക്കു സൈ​ബ​റി​ട​ത്തി​ല്‍ 100 രൂ​പ​യേ​ക്കാ​ള്‍ വി​ല​യു​ണ്ട്. ഈ ​ഡേ​റ്റ​കൊ​ണ്ട് ന​ല്ല​തും ചീ​ത്ത​യു​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാം. 100 വ​ച്ചാ​ല്‍ 200 കി​ട്ടു​മെ​ന്നു കേ​ള്‍​ക്കു​മ്പോ​ഴും ലി​ങ്കി​ല്‍ ക​യ​റി​യാ​ല്‍ കോ​ടീ​ശ്വ​ര​നാ​കാം എ​ന്നു കേ​ള്‍​ക്കു​മ്പോ​ഴു​മെ​ല്ലാം എ​ങ്ങാ​നും കി​ട്ടി​യാ​ലോ എ​ന്നു ചി​ന്തി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രും. ആ ​ആ​ര്‍​ത്തി​യെ​യാ​ണ് സൈ​ബ​ര്‍ ത​ട്ടി​പ്പു​സം​ഘം ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്.

ഈ ​ത​ട്ടി​പ്പു​ക​ള്‍ തി​രു​ത്താ​ൻ ആ​രും ശ്ര​മി​ക്കു​ന്നി​ല്ല. അ​തി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ബോ​ധ​വ​ത്ക​ര​ണ​ത്തേ​ക്കാ​ളു​പ​രി "ഗോ ​വി​ത്ത് ദ ​ട്രെ​ന്‍​ഡ്' ആ​ണ് ഇ​വി​ടെ സം​ഭ​വി​ക്കു​ന്ന​ത്. അ​തി​ല്‍ മാ​റ്റം വ​ര​ണ​മെ​ങ്കി​ല്‍ ഇ​തി​ന്‍റെ​യൊ​ക്കെ അ​ടി​ത്ത​റ​യി​ല്‍​നി​ന്നു​ത​ന്നെ തു​ട​ങ്ങ​ണം. അ​ല്ലെ​ങ്കി​ല്‍ വ​ലി​യ ദു​ര​ന്തം​ത​ന്നെ​യാ​ണു മു​ന്നി​ലു​ള്ള​ത്.

മു​ന്‍​ക​രു​ത​ലെ​ടു​ക്കാം

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ന്ന ആ​പ്പു​ക​ള്‍​ക്ക് വാ​യി​ച്ചു​നോ​ക്കാ​തെ കൊ​ടു​ക്കു​ന്ന പെ​ര്‍​മി​ഷ​നു​ക​ള്‍​ക്ക് ഒ​രു​പ​ക്ഷേ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ഒ​രി​ക്ക​ല്‍ പെ​ര്‍​മി​ഷ​ന്‍ കൊ​ടു​ത്താ​ല്‍ അ​പ്പോ​ള്‍​ത​ന്നെ നി​ങ്ങ​ളു​ടെ ഫോ​ണി​ലേ​ക്ക് ആ​പ്പി​ന്‍റെ നി​ര്‍​മാ​താ​ക്ക​ള്‍​ക്കു പ്ര​വേ​ശ​നം ല​ഭി​ക്കും. പി​ന്നീ​ട് പെ​ര്‍​മി​ഷ​ന്‍ ഓ​ഫ് ചെ​യ്താ​ലും നേ​ര​ത്തേ അ​വ​ര്‍ കൊ​ണ്ടു​പോ​യ ഡേ​റ്റ പോ​യ​തു​ത​ന്നെ. അ​തി​നാ​ല്‍ ഇ​നി കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ അ​നാ​വ​ശ്യ പെ​ര്‍​മി​ഷ​നു​ക​ള്‍ ഒ​ഴി​വാ​ക്കു​ക.

ലോ​ണ്‍ ആ​പ്പു​ക​ളി​ല്‍ നി​ങ്ങ​ളെ​ടു​ത്ത പ​ണ​വും ന്യാ​യ​മാ​യ പ​ലി​ശ​യും തി​രി​ച്ച​ട​ച്ചി​ട്ടു​ണ്ട് എ​ങ്കി​ല്‍ അ​നാ​വ​ശ്യ ഭീ​ഷ​ണി​ക​ള്‍​ക്ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക. ഒ​രി​ക്ക​ലും ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി അ​നാ​വ​ശ്യ ഫീ​സ് അ​ട​യ്ക്കു​ക​യോ ഭ​യ​ത്തി​ന് അ​ടി​മ​പ്പെ​ടു​ക​യോ ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. പ​രി​ച​യ​ക്കാ​രെ മാ​ത്രം സാ​മൂ​ഹി​ക​മാ​ധ്യ​മ സു​ഹൃ​ദ്‌​വ​ല​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളാ​യ ജ​ന​ന​ത്തീ​യ​തി, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ തു​ട​ങ്ങി​യ​വ പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക. ആ​വ​ശ്യ​മി​ല്ലാ​ത്ത സോ​ഫ്റ്റ്‌​വേ​റു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​തി​രി​ക്കു​ക. ചി​ല ആ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ ഗെ​യി​മു​ക​ള്‍ തു​ട​ങ്ങി​യ​വ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യേ​ക്കാം.

ഉ​പ​ക​ര​ണ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ക്കാം

മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്ക​മു​ള്ള​വ​യ്ക്കു ശ​ക്ത​മാ​യ പാ​സ്‌​വേ​ഡു​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ക. വ​ലി​യ അ​ക്ഷ​ര​ങ്ങ​ള്‍, ചെ​റി​യ അ​ക്ഷ​ര​ങ്ങ​ള്‍, അ​ക്ക​ങ്ങ​ള്‍, സ്‌​പെ​ഷ​ല്‍ കാ​ര​ക്‌​ട​റു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന സ​ങ്കീ​ര്‍​ണ​മാ​യ പാ​സ്‌​വേ​ഡു​ക​ള്‍ വേ​ണം ഉ​പ​യോ​ഗി​ക്കാ​ന്‍. ജ​ന​ന​ത്തീ​യ​തി​യോ പേ​രോ പോ​ലെ എ​ളു​പ്പ​ത്തി​ല്‍ ഊ​ഹി​ക്കാ​വു​ന്ന വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.

ഓ​രോ ഓ​ണ്‍​ലൈ​ന്‍ അ​ക്കൗ​ണ്ടി​നും വ്യ​ത്യ​സ്ത പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ചി​ത​മാ​കും. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍ അ​ല്ലെ​ങ്കി​ല്‍ ആ​പ്പി​ള്‍ സ്റ്റോ​ര്‍ അം​ഗീ​കൃ​ത പാ​സ്‌​വേ​ഡ് മാ​നേ​ജ​ര്‍ ആ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ഓ​ണ്‍​ലൈ​ന്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ ടു ​ഫാ​ക്ട​ര്‍ ഓ​ത​ന്‍റി​ഫി​ക്കേ​ഷ​ന്‍ (2എ​ഫ്എ) പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ക. പാ​സ്‌​വേ​ഡി​നു പു​റ​മേ, മൊ​ബൈ​ലി​ലേ​ക്ക് അ​യ​യ്ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ കോ​ഡ് പോ​ലു​ള്ള ഒ​രു ഓ​ത​ന്‍റി​ക്കേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലൂ​ടെ അ​ധി​ക​സു​ര​ക്ഷ അ​ക്കൗ​ണ്ടു​ക​ള്‍​ക്കു ല​ഭി​ക്കും.

ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ-​മെ​യി​ലു​ക​ള്‍, പ്ര​ത്യേ​കി​ച്ച് സെ​ന്‍​സി​റ്റീ​വ് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ചു​കൊ​ണ്ടു​ള്ള​തോ സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളോ അ​റ്റാ​ച്ച്‌​മെ​ന്‍റു​ക​ള്‍ ഉ​ള്ള​വ​യോ സൂ​ക്ഷി​ക്കു​ക. ഇ-​മെ​യി​ല്‍, ടെ​ക്‌​സ്റ്റ് സ​ന്ദേ​ശ​ങ്ങ​ള്‍ അ​ല്ലെ​ങ്കി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വ്യ​ക്തി​പ​ര​മോ സാ​മ്പ​ത്തി​ക​മോ ആ​യ വി​വ​ര​ങ്ങ​ള്‍ പ​ങ്കി​ടു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്കു​ക. പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക. നി​ങ്ങ​ളു​ടെ ഡി​വൈ​സു​ക​ള്‍ അ​പ്‌​ഡേ​റ്റാ​ക്കു​ക. ഏ​റ്റ​വും പു​തി​യ സെ​ക്യൂ​രി​റ്റി പാ​ച്ചു​ക​ളും ആ​ന്‍റി​വൈ​റ​സ് സോ​ഫ്റ്റ്‌​വേ​റും ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ളു​ടെ കം​പ്യൂ​ട്ട​റും സ്മാ​ര്‍​ട്ട്‌​ഫോ​ണും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​പ്‌​ഡേ​റ്റ​ഡാ​ക്കു​ക.

സു​ര​ക്ഷി​ത​മാ​യ, അ​ല്ലെ​ങ്കി​ല്‍ പ​രി​ചി​ത​മാ​യ വൈ​ഫൈ നെ​റ്റ്‌​വ​ര്‍​ക്കു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ശ​രി​യാ​യി അ​ന്വേ​ഷി​ക്കാ​തെ പ​രി​ച​യ​മി​ല്ലാ​ത്ത​വ​രു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്ത​രു​ത്. സ്വ​കാ​ര്യ രേ​ഖ​ക​ള്‍ പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക.

1930 ഈ ​ന​മ്പ​ര്‍ ഓ​ര്‍​ത്തി​രി​ക്കു​ക

സൈ​ബ​ര്‍ ത​ട്ടി​പ്പ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ cybercrime. gov.inല്‍ ​പ​രാ​തി​പ്പെ​ടാം. സൈ​ബ​ര്‍ ക്രൈം ​ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 1930ലും ​പ​രാ​തി അ​റി​യി​ക്കാം. ത​ട്ടി​പ്പി​നി​ര​യായാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്നു വി​വ​രം കൈ​മാ​റു​ക. ത​ട്ടി​പ്പു​കാ​രി​ല്‍​നി​ന്നു ല​ഭി​ച്ച വ്യാ​ജ​രേ​ഖ​ക​ളു​ടെ സ്‌​ക്രീ​ന്‍​ ഷോ​ട്ട് പ്രി​ന്‍റെ​ടു​ത്ത് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നും മ​റ​ക്ക​രു​ത്. താ​മ​സി​ക്കുംതോ​റും നി​ങ്ങ​ളു​ടെ പ​ണം മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ബി​റ്റ്‌​കോ​യി​നി​ലേ​ക്കും മാ​റ്റാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​വ​ര​മ​റി​യി​ച്ചാ​ല്‍ പ​ണം ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് ഏ​റെക്കു​റെ ത​ട​യാ​നാ​കും.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍​കേ​ണ്ട വി​ധം

സൈ​ബ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​ര്‍ അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​ക്കാ​ണ് പ​രാ​തി ന​ല്‍​കേ​ണ്ട​ത്. കൂ​ടാ​തെ കേ​ര​ള പോ​ലീ​സി​ന്‍റെ പോ​ര്‍​ട്ട​ല്‍ ആ​യ തു​ണ (https://thuna.keralapolice. gov.in) എ​ന്ന വെ​ബ്‌​സൈ​റ്റി​ലും പ​രാ​തി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.സൈ​ബ​ര്‍ ക്രൈം ​പ​രാ​തി​ക​ള്‍ www.cybercrime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു നേ​രി​ട്ടും സ​മ​ര്‍​പ്പി​ക്കാം.

നി​യ​മ​സ​ഹാ​യ​മു​ണ്ട്

സൈ​ബ​റി​ട​ത്തെ ച​തി​ക്കു​ഴി​ക​ളി​ല്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കു നി​യ​മ​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍​ജി​ഒ സൈ​ബ​ര്‍ സു​ര​ക്ഷാ ഫൗ​ണ്ടേ​ഷ​ന്‍. ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു നി​യ​മ​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി പോ​ലീ​സ് പ​രാ​തി കൊ​ടു​പ്പി​ക്കും. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ പ​രാ​തി സ്വീ​ക​രി​ച്ച് ര​സീ​ത് ന​ല്‍​കു​ന്നി​ല്ലെ​ന്ന​താ​ണ് പോ​ലീ​സി​നെ​തി​രേ​യു​ള്ള പ്ര​ധാ​ന ആ​രോ​പ​ണം. അ​തി​ന് അ​റു​തി വ​രു​ത്തി​യ​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ മ​റ്റു മാ​ര്‍​ഗ​ങ്ങ​ള്‍ മു​ഖേ​ന നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്ന് സൈ​ബ​ര്‍ സു​ര​ക്ഷാ ഫൗ​ണ്ടേ​ഷ​ന്‍ സ്ഥാ​പ​ക​ന്‍ അ​ഡ്വ. ജി​യാ​സ് ജ​മാ​ല്‍ പ​റ​ഞ്ഞു.

സൈ​ബ​ര്‍ ത​ട്ടി​പ്പി​ന്‍റെ രീ​തി ഒ​രോ ദി​വ​സ​വും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യെ​പ്പ​റ്റി സ്വ​യം ബോ​ധ​വാ​ന്മാ​രാ​കു​ക എ​ന്ന​താ​ണ് ത​ട്ടി​പ്പി​ല്‍ വീ​ഴാ​തി​രി​ക്കാ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​മെ​ന്നും ജി​യാ​സ് പ​റ​യു​ന്നു.

അ​ഡ്വ. ജി​യാ​സ് ജ​മാ​ല്‍ (സൈ​ബ​ര്‍ സു​ര​ക്ഷാ ഫൗ​ണ്ടേ​ഷ​ന്‍ സ്ഥാ​പ​ക​ന്‍)

 

(അ​വ​സാ​നി​ച്ചു)

Leader Page

എന്നെയൊന്നു പറ്റിക്കൂ പ്ലീസ്...

ക്ലിക്കിലെ കെണി -3

“എ​​ന്നെ​​യൊ​​ന്നു പ​റ്റി​​ച്ചോ​​ളൂ...” എ​​ന്നു പ​​റ​​ഞ്ഞു​​ന​​ട​​ക്കു​​ന്ന മ​​ട്ടി​​ലാ​​ണു കേ​​ര​​ള​​ത്തി​​ലെ ചി​​ല ആ​​ളു​​ക​​ളു​​ടെ നി​​ല. ഇ​​തു​​ പ​​റ​​ഞ്ഞ​​ത് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നാ​​ണ്. പെ​​രു​​കു​​ന്ന സൈ​​ബ​​ര്‍ ത​​ട്ടി​​പ്പു​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ ഉ​​യ​​ര്‍​ന്ന ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി ന​​ല്‍​ക​​വേ​​യാ​​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഈ ​​പ്ര​​തി​​ക​​ര​​ണം. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ​​രാ​​മ​​ര്‍​ശം ശ​​രി​​വ​​യ്ക്കു​​ന്ന​​താ​​ണ് ക​​ണ​​ക്കു​​ക​​ളും. സൈ​​ബ​​ര്‍ കെ​​ണി​​യൊ​​രു​​ക്കി കേ​​ര​​ള​​ത്തി​​ല്‍ വ​​ല​​വി​​രി​​ച്ച ഒ​​രു ത​​ട്ടി​​പ്പു​സം​​ഘ​​വും വെ​​റു​​തേ മ​​ട​​ങ്ങി​​യി​​ട്ടി​​ല്ല. അ​​പൂ​​ര്‍​വം ചി​​ല കേ​​സു​​ക​​ളി​​ല്‍ മാ​​ത്രം, ഇ​​ര​​ക​​ളാ​​ക്കാ​​ന്‍ നോ​​ക്കി​​യ​​വ​​രു​​ടെ മ​​ന​​ക്ക​​രു​​ത്തി​​ന്‍റെ​​യും സ​​മ​​യോ​​ചി​​ത ഇ​​ട​​പെ​​ട​​ലി​​ന്‍റെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ത​​ട്ടി​​പ്പു​​കാ​​ര്‍ തോ​​റ്റു​​ മ​​ട​​ങ്ങി​​യി​​ട്ടു​​ള്ള​​ത്.

ക​​ഴി​​ഞ്ഞ എ​​ട്ടു മാ​​സ​​ത്തി​​നി​​ടെ 380 കോ​​ടി​​യോ​​ളം രൂ​​പ​ സൈ​​ബ​​ര്‍ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പി​​ലൂ​​ടെ കേ​​ര​​ള​​ത്തി​​ല്‍നി​ന്നു ​ന​​ഷ്‌​ട​മാ​യി. ഇ​​തി​​ല്‍ ഏ​​ഴു മാ​​സ​​ത്തി​​നി​​ടെ തി​​രി​​ച്ചു​പി​​ടി​​ക്കാ​​നാ​​യ​​താ​​ക​​ട്ടെ 54.7 കോ​​ടി രൂ​​പ മാ​​ത്രം. ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ള്‍ ആ​​വ​​ര്‍​ത്തി​​ക്കാ​​തി​​രി​​ക്കാ​​ന്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന സ്ഥി​​രം പ​​ല്ല​​വി ത​​ന്നെ​​യാ​​ണ് അ​​ധി​​കൃ​​ത​​ര്‍​ക്കു ന​​ല്‍​കാ​​നു​​ള്ള​​ത്. മു​​ന്ന​​റി​​യി​​പ്പു​​ക​​ള്‍ മു​​ഖ​​വി​​ല​​യ്‌​​ക്കെ​​ടു​​ത്തു പ്ര​​തി​​രോ​​ധം തീ​​ര്‍​ക്കേ​​ണ്ട​​തു നാം ​​ഒ​​രോ​​രു​​ത്ത​​രു​​ടെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്.

151 കോ​​ടി കൊ​​ണ്ടു​​പോ​​യ​​ത് ട്രേ​​ഡിം​​ഗ് വ്യാ​​ജ​​ന്മാ​​ര്‍

കേ​​ര​​ള പോ​​ലീ​​സി​​നു ല​​ഭി​​ച്ച പ​​രാ​​തി​​ക​​ളി​​ല്‍ അ​​ധി​​ക​​വും ട്രേ​​ഡിം​​ഗി​​ലൂ​​ടെ പ​​ണം ന​​ഷ്‌​ട​മാ​​യ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള​​താ​​ണ്. 151 കോ​​ടി രൂ​​പ​​യാ​​ണ് ട്രേ​​ഡിം​​ഗി​​ലൂ​​ടെ ന​​ഷ്‌​ട​മാ​​യ​​ത്. ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​ത്തി​​ല്‍നി​​ന്നു വി​​ര​​മി​​ച്ച​​വ​​രും വി​​ദ്യാ​​സ​​മ്പ​​ന്ന​​രു​​മാ​​ണ് ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​വ​​രി​​ല്‍ ഏ​​റെ​​യും. ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി, റി​​ട്ട. ഓ​​ഫീ​​സ​​ര്‍​മാ​​ര്‍, ഡോ​ക്‌​ട​ര്‍​മാ​​ര്‍, സെ​​ലി​​ബ്രി​​റ്റി​​ക​​ള്‍ എ​​ന്നി​​വ​​രെ​​ല്ലാം ഇ​​ക്കൂ​​ട്ട​​ത്തി​​ലു​​ണ്ട്. 40 മു​​ത​​ല്‍ 60 വ​​രെ പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള​​വ​​രാ​​ണ് ട്രേ​​ഡിം​​ഗ് ത​​ട്ടി​​പ്പി​​ന്‍റെ ഇ​​ര​​ക​​ള്‍.

മാ​​ന്യ​​രാ​​ണ്, പ​​ക്ഷേ മു​​ടി​​പ്പി​​ക്കും

കൃ​​ത്യ​​മാ​​യ പ്ലാ​​നോ​​ടെ​​യാ​​ണ് ഒ​​രോ സ​​മ​​യ​​ത്തും ത​​ട്ടി​​പ്പു​സം​​ഘ​​ത്തി​​ന്‍റെ രം​​ഗ പ്ര​​വേ​​ശം. ഒ​​രോ പ്രാ​​വ​​ശ്യ​​വും വ്യ​​ത്യ​​സ്ത​ വ​​ഴി​​ക​​ളി​​ലൂ​​ടെ​​യാ​​ണു ത​​ട്ടി​​പ്പ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. മാ​​ന്യ​​മാ​​യ ഇ​​ട​​പെ​​ട​​ലും വി​​ശ്വാ​​സ​യോ​​ഗ്യ​​മാ​​യ പ്ര​​വൃ​ത്തി​​ക​​ളു​​മാ​​ണ് ഇ​​വ​​രു​​ടെ മുഖമുദ്ര‍.

വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളെ​​പ്പോ​​ലെ പ്രോ​​ക്‌​​സി സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ചു സ​​ര്‍​ക്കാ​​ര്‍ മോ​​ണി​​റ്റ​​ര്‍ ചെ​​യ്യു​​ന്ന ഇ​​ന്‍റ​​ര്‍​നെ​​റ്റ് സം​​വി​​ധാ​​ന​​മ​​ല്ല ഇ​​ന്ത്യ​​യി​​ലു​​ള്ള​​ത്. അ​​തു​​കൊ​​ണ്ടു​ത​​ന്നെ സൈ​​ബ​​ര്‍ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളി​​ല്‍ കാ​​ല​താ​​മ​​സം നേ​​രി​​ടു​​ക​​യും ചെ​​യ്യു​​ന്നു. സം​​സ്ഥാ​​ന​​ത്ത​​ട​​ക്കം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​പ്പെ​​ട്ട കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ല്‍ പ​​ല​​തും വി​​ദേ​​ശ​​ത്ത് കു​​റ്റ​​കൃ​​ത്യം അ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ഫേ​​സ്ബു​​ക്ക്, ഇ​​ന്‍​സ്റ്റ​​ഗ്രാം തു​​ട​​ങ്ങി​​യ വി​​ദേ​​ശ​ക​​മ്പ​​നി​​ക​​ളി​​ല്‍​നി​​ന്നു കി​ട്ടേ​ണ്ട ഡേ​​റ്റ പ​​ല​​പ്പോ​​ഴും ല​​ഭി​​ക്കാ​​റു​​മി​​ല്ല.
ഒ​​രു സോ​​ഷ്യ​​ല്‍ മീ​​ഡി​​യ

ഫ്ര​​ണ്ടി​​ന്‍റെ ക​​ഥ സൊ​​ല്ല​​ട്ടു​​മ്മ...

സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ സ​​ജീ​​വ​​മാ​​യ വീ​​ട്ട​​മ്മ​​യു​​മാ​​യി മു​​ന്‍​പ​​രി​​ച​​യം ഒ​​ന്നു​​മി​​ല്ലാ​​ത്ത ഒ​​രാ​​ള്‍ സം​​ശ​​യ​​ങ്ങ​​ള്‍​ക്കൊ​​ന്നും ഇ​​ട​​ന​​ല്‍​കാ​​തെ അ​​ടു​​പ്പം സ്ഥാ​​പി​​ക്കു​​ന്നു. തു​​ട​​ര്‍​ന്നു​​ള്ള ഇ​​വ​​രു​​ടെ സം​​സാ​​ര​​ത്തി​​നി​​ട​​യി​​ല്‍ വീ​​ട്ട​​മ്മ​​യു​​ടെ പ​​ക്ക​​ല്‍ പ​​ണം ഉ​​ണ്ടെ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ ഫ്ര​​ണ്ട് പി​​ന്നീ​​ട​​ങ്ങോ​​ട്ട് നീ​​ങ്ങി​​യ​​ത് മു​​ന്‍​കൂ​​ട്ടി ത​​യാ​​റാ​​ക്കി​​യ തി​​ര​​ക്ക​​ഥ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്.

വീ​​ട്ട​​മ്മ​​യു​​ടെ പൂ​​ര്‍​ണ​വി​​ശ്വാ​​സം പി​​ടി​​ച്ചു​പ​​റ്റി​​യ ഇ​​യാ​​ള്‍ 15 കോ​​ടി രൂ​​പ സ​​മ്മാ​​നം ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഇ​​തു ല​​ഭി​​ക്കു​​ന്ന​​തി​​ന് കു​​റ​​ച്ച് പ​​ണം ന​​ല്‍​ക​​ണ​​മെ​​ന്നും അ​​റി​​യി​​ച്ചു. 15 കോ​​ടി എ​​ന്നു കേ​​ട്ട​​തോ​​ടെ വീ​​ട്ട​​മ്മ കൊ​​ടു​​ത്ത​​ത് 11 ല​​ക്ഷം രൂ​​പ​​യാ​​ണ്. ഇ​​ത്ര​​യും തു​​ക ല​​ഭി​​ച്ചി​​ട്ടും 15 കോ​​ടി കി​​ട്ടാ​​ന്‍ വീ​​ണ്ടും പ​​ണം ന​​ല്‍​ക​​ണ​​മെ​​ന്ന് അ​​റി​​ഞ്ഞ​​തോ​​ടെ​​യാ​​ണ് 15 കോ​​ടി​​യോ ത​​ന്‍റെ 11 ല​​ക്ഷ​​മോ ഇ​​നി തി​​രി​​ച്ചുകി​​ട്ടാ​​ന്‍ പോ​​കു​​ന്നി​​ല്ലെ​​ന്ന് വീ​​ട്ട​​മ്മ​​യ്ക്കു മ​​ന​​സി​​ലാ​​യ​​ത്.

ഇ​തി​നു​ശേ​ഷം പാ​​ല​​ക്കാ​​ട് ക​​ട​​മ്പ​​ഴി​​പ്പു​​റ​​ത്തെ വീ​​ട്ടി​​ല്‍നി​​ന്നി​​റ​​ങ്ങി​​യ വീ​​ട്ട​​മ്മ പ​​ത്ത് ദി​​വ​​സ​​ത്തെ ആശങ്ക​ അ​​വ​​സാ​​നി​​പ്പി​​ച്ച് ക​​ഴി​​ഞ്ഞ​ദി​​വ​​സ​​മാ​​ണ് വീ​​ട്ടി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യ​​ത്. ക​​ട​​മ​​ക്കു​​ടി​​യി​​ല്‍ ര​​ണ്ട് കു​​ട്ടി​​ക​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി ദ​​മ്പ​​തി​​മാ​​ര്‍ ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ന് പി​​ന്നി​​ല്‍ ഓ​​ണ്‍​ലൈ​​ന്‍ വാ​​യ്പാ​​ക്കെ​​ണി​​യാ​​യി​​രു​​ന്നു.

സൈ​​ബ​​ര്‍ ത​​ട്ടി​​പ്പ് സം​​ഘ​​ത്തി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ ത​​ട്ടി​​പ്പ് രീ​​തി​​ക​​ളി​​ലൊ​​ന്നാ​​ണ് അ​​ടു​​ത്തി​​ടെ കൊ​​ച്ചി​​യി​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത കേ​​സി​​ല്‍ സം​​ഭ​​വി​​ച്ച​​ത്. വെ​​ര്‍​ച്വ​​ല്‍ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി വി​​ചാ​​ര​​ണ ചെ​​യ്യു​​ക​​യും പ​​ണം ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

19,927 പ​​രാ​​തി​​ക​​ള്‍; ന​​ഷ്‌​ടം 380 കോ​​ടി​​യോ​​ളം രൂ​​പ

സം​​സ്ഥാ​​ന​​ത്ത് ക​​ഴി​​ഞ്ഞ എ​​ട്ടു മാ​​സ​​ത്തി​​നി​​ടെ ഓ​​ണ്‍​ലൈ​​ന്‍ സാ​​മ്പ​​ത്തി​​കത​​ട്ടി​​പ്പി​​ല്‍ ന​ഷ്‌​ട​മാ​​യ​​ത് 380 കോ​​ടി​​യോ​​ളം രൂ​​പ. രാ​​ജ്യ​​ത്തു​ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ത​​ട്ടി​​പ്പ് ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​തും കേ​​ര​​ള​​ത്തി​​ല്‍ ത​​ന്നെ. ത​​ട്ടി​​പ്പി​​ല്‍ ന​​ഷ്‌​ട​പ്പെ​​ട്ട 54.79 കോ​​ടി രൂ​​പ ആ​​റു മാ​​സ​​ത്തി​​നി​​ടെ സൈ​​ബ​​ര്‍ ഓ​​പ്പ​​റേ​​ഷ​​ന്‍​സ് വി​​ഭാ​​ഗ​​ത്തി​​ന് തി​​രി​​ച്ചു​പി​​ടി​​ക്കാ​​നാ​​യി.

19,927 പ​​രാ​​തി​​ക​​ളാ​​ണ് ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ സൈ​​ബ​​ര്‍ സെ​​ക്യൂ​​രി​​റ്റി വി​​ഭാ​​ഗ​​ത്തി​​നു ല​​ഭി​​ച്ച​​ത്. പ​​രാ​​തി​​ക​​ളി​​ലേ​​റെ​​യും മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ല്‍നി​​ന്നാ​​ണ്. ഇ​​വി​​ടെനി​​ന്ന് 2,892 പ​​രാ​​തി​​ക​​ളാ​​ണു​ണ്ടാ​യ​ത്. തൊ​​ട്ടു​​പി​​ന്നി​​ല്‍ എ​​റ​​ണാ​​കു​​ളം സി​​റ്റി​​യാ​​ണ്. 2,268 പ​​രാ​​തി​​ക​​ള്‍ ഇ​​വി​​ടെ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു. പാ​​ല​​ക്കാ​​ട്ട് 2,226 പ​​രാ​​തി​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു. കു​​റ​​വു പ​​രാ​​തി​​ക​​ള്‍ വ​​യ​​നാ​​ട് ജി​​ല്ല​​യി​​ല്‍നി​​ന്നാ​​ണ്. 137 പ​​രാ​​തി​​ക​​ള്‍ മാ​​ത്ര​​മാ​​ണ് ഇ​​വി​​ടെനി​​ന്ന് റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത​​ത്.

(തു​​ട​​രും)

Movies

ന​ടി ആ​ര്യ​യു​ടെ ‘കാ​ഞ്ചീ​വ​രം’ ബു​ട്ടീ​ക്കി​ന്‍റെ പേ​രി​ൽ വ്യാ​ജ​ൻ

ന​ടി​യും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യു​മാ​യ ആ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘കാ​ഞ്ചീ​വ​രം ബു​ട്ടീ​ക്കി’​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ന്‍റെ വ്യാ​ജ​പ​തി​പ്പു​ക​ള്‍ നി​ര്‍​മി​ച്ചു ത​ട്ടി​പ്പ്.

15,000 രൂ​പ​യു​ടെ സാ​രി 1900 രൂ​പ​യ്ക്കു ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണു ത​ട്ടി​പ്പ്. ഇ​തു​സം​ബ​ന്ധി​ച്ച് ന​ടി സൈ​ബ​ര്‍ പോ​ലീ​സി​നും മെ​റ്റ​യ്ക്കും പ​രാ​തി ന​ല്‍​കി. ത​ട്ടി​പ്പി​നു പി​ന്നി​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​മാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

‘കാ​ഞ്ചീ​വ​രം’ എ​ന്ന പേ​രി​ലു​ള്ള റീ​ട്ടെ​യി​ല്‍ ഷോ​പ്പി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ന്‍റെ വ്യാ​ജ​പേ​ജു​ക​ള്‍ നി​ര്‍​മി​ച്ചാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പേ​ജി​ലെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും എ​ഡി​റ്റ് ചെ​യ്താ​ണു വ്യാ​ജ പേ​ജു​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ടാ​നാ​യി ഫോ​ണ്‍​ന​മ്പ​റു​ണ്ടാ​കും.

വ​സ്ത്രം വാ​ങ്ങാ​നാ​യി പേ​ജി​ലെ ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​മ്പോ​ള്‍ പ​ണം അ​ട​യ്‌​ക്കേ​ണ്ട ക്യൂ ​ആ​ര്‍ കോ​ഡ് അ​യ​ച്ചു​കൊ​ടു​ക്കും. പ​ണം കി​ട്ടി​യ​തി​നു പി​ന്നാ​ലെ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്യും. പ​ണം ന​ല്‍​കി ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വ​സ്ത്രം ല​ഭി​ക്കാ​തെ വ​രു​മ്പോ​ഴാ​ണ് ത​ട്ടി​പ്പാ​ണെ​ന്നു മ​ന​സി​ലാ​കു​ന്ന​ത്. പ​ണം ന​ഷ്‌​ട​പ്പെ​ട്ട​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​ര്യ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ന​ടി സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള സം​ഘ​മാ​ണ് ത​ട്ടി​പ്പി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​തെ​ന്നും ആ​ര്യ പ​റ​ഞ്ഞു.

District News

വയനാട് മണ്ണിടിച്ചിൽ പുനരധിവാസം: യൂത്ത് കോൺഗ്രസ് ഫണ്ട് തിരിമറി വിവാദം

2024-ലെ വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതിയെ ചൊല്ലി വിവാദം കത്തുന്നു. 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പൊതുജനങ്ങളിൽ നിന്നും ഫണ്ട് പിരിച്ചെടുത്തെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ലെന്നും, ഫണ്ടിൽ തിരിമറി നടന്നുവെന്നും ആരോപിച്ച് പോലീസിൽ പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.

എന്നാൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി. പിരിച്ചെടുത്ത ഫണ്ട് കെപിസിസിക്ക് കൈമാറിയെന്നും, സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡിവൈഎഫ്‌ഐയും എഐവൈഎഫും ദുരിതാശ്വാസ ഫണ്ട് കൃത്യമായി സർക്കാരിന് കൈമാറിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ സംശയങ്ങളുയരുന്നുണ്ട്.

ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനായി സുമനസ്സുകൾ നൽകിയ പണത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ ഖേദകരമാണെന്നും, ഈ വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

District News

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ്: ഡോക്ടർക്ക് നഷ്ടമായത് 4.43 കോടി രൂപ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഒരു ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പരാതിയാണിത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.

വാട്സാപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് ഡോക്ടർ വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം ലഭിച്ചതോടെ ഡോക്ടർ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.

തുടർന്ന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും പറഞ്ഞ് തട്ടിപ്പുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഡോക്ടർക്ക് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Latest News

Corehub Up