x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ടി​ഡി​സി ഹോ​ട്ട​ല്‍ ബു​ക്കിം​ഗി​ന്‍റെ മ​റ​വി​ല്‍ ത​ട്ടി​പ്പ്

സ്വ​​​​ന്തം ലേ​​​​ഖി​​​​ക
Published: July 26, 2026 01:44 AM IST | Updated: July 26, 2026 01:44 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: കേ​​​​ര​​​​ള ടൂ​​​​റി​​​​സം ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍റെ (കെ​​​​ടി​​​​ഡി​​​​സി) പേ​​​​രും ലോ​​​​ഗോ​​​​യും ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത് വ്യാ​​​​ജ വെ​​​​ബ്‌​​​​സൈ​​​​റ്റു​​​​ക​​​​ള്‍ നി​​​​ർ​​​​മി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ ത​​​​ട്ടി​​​​പ്പി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ഷ്ട​​​​മാ​​​​യ​​​​ത് അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ.

വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​യി ത​​​​ട്ടി​​​​പ്പു സം​​​​ബ​​​​ന്ധി​​​​ച്ച് പ​​​​ത്തോ​​​​ളം പ​​​​രാ​​​​തി​​​​ക​​​​ളാ​​​ണു സൈ​​​​ബ​​​​ര്‍ ക്രൈം ​​​​പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​ത്ത​​​​രം ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ര്‍​ത്ത​​​​ണ​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു കേ​​​​ര​​​​ള സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നാ​​​​യി സൈ​​​​റ്റു​​​​ക​​​​ള്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ത​​​​ട്ടി​​​​പ്പി​​​​ന് ഇ​​​​ര​​​​യാ​​​​യി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​ണു പോ​​​​ലീ​​​​സ് നി​​​​ഗ​​​​മ​​​​നം.

ഗൂ​​​​ഗി​​​​ളി​​​​ല്‍ കെ​​​​ടി​​​​ഡി​​​​സി സ്റ്റേ, ​​​​കെ​​​​ടി​​​​ഡി​​​​സി ഹോ​​​​ട്ട​​​​ല്‍​സ്, കെ​​​​ടി​​​​ഡി​​​​സി ബു​​​​ക്കിം​​​​ഗ്, കെ​​​​ടി​​​​ഡി​​​​സി റി​​​​സോ​​​​ര്‍​ട്ട് തു​​​​ട​​​​ങ്ങി​​​​യ കീ ​​​​വേ​​​​ര്‍​ഡു​​​​ക​​​​ള്‍ തെ​​​​ര​​​​യു​​​​ന്ന ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണു ത​​​​ട്ടി​​​​പ്പു​​​​കാ​​​​രു​​​​ടെ ല​​​​ക്ഷ്യം. വ്യാ​​​​ജ​​​​മാ​​​​യി നി​​​​ര്‍​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റു​​​​ക​​​​ള്‍​ക്ക് കെ​​​​ടി​​​​ഡി​​​​സി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റു​​​​മാ​​​​യി സാ​​​​മ്യ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. അ​​​​തി​​​​നാ​​​​ല്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​ത് വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല.

ത​​​​ട്ടി​​​​പ്പ് രീതി

റൂം ​​​​ബു​​​​ക്കിം​​​​ഗ് പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ പേ​​​​യ്‌​​​​മെ​​​​ന്‍റ് പേ​​​​ജി​​​​ല്‍ ന​​​​ല്‍​കു​​​​ന്ന മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​ര്‍, ഡെ​​​​ബി​​​​റ്റ്/ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​ഡ് ന​​​​മ്പ​​​​ര്‍, എ​​​​ക്‌​​​​സ്പ​​​​യ​​​​റി ഡേ​​​​റ്റ്, സി​​​​വി​​​​വി എ​​​​ന്നി​​​​വ​​​​യ്ക്കു പു​​​​റ​​​​മേ, തു​​​​ട​​​​ര്‍​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന ഒ​​​​ടി​​​​പി​​​കൂ​​​​ടി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തോ​​​​ടെ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ല്‍നി​​​​ന്നോ കാ​​​​ര്‍​ഡി​​​​ല്‍നി​​​​ന്നോ തു​​​​ക അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പി​​​​ന്‍​വ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ത​​​​ട്ടി​​​​പ്പു മ​​​​റ​​​​യ്ക്കാ​​​​ന്‍ സം​​​​ഘം വ്യാ​​​​ജ ബു​​​​ക്കിം​​​​ഗ് ര​​​​സീ​​​​തു​​​​ക​​​​ള്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

ശ്ര​​​​ദ്ധി​​​​ക്ക​​​​ണം

  • ഗൂ​​​​ഗി​​​​ളി​​​​ല്‍ സെ​​​​ര്‍​ച്ച് ചെ​​​​യ്യു​​​​മ്പോ​​​​ള്‍ ആ​​​​ദ്യം കാ​​​​ണു​​​​ന്ന സൈ​​​​റ്റു​​​​ക​​​​ളോ സ്‌​​​​പോ​​​​ണ്‍​സേ​​​​ർ​​​​ഡ്/ ആ​​​​ഡ് എ​​​​ന്ന അ​​​​ട​​​​യാ​​​​ള​​​​ത്തോ​​​​ടെ കാ​​​​ണു​​​​ന്ന ലി​​​​ങ്കു​​​​ക​​​​ളോ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല. അ​​​​തി​​​​നാ​​​​ല്‍ ബു​​​​ക്കിം​​​​ഗി​​​​നാ​​​​യി പ​​​​ണം ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ന്‍റെ യു​​​​ആ​​​​ര്‍​എ​​​​ല്‍ സൂ​​​​ക്ഷ്മ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച് അ​​​​ക്ഷ​​​​ര​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളോ സം​​​​ശ​​​​യ​​​​ങ്ങ​​​​ളോ ഇ​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക.
  • ബാ​​​​ങ്കിം​​​​ഗ് ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളോ യു​​​​പി​​​​ഐ പി​​​​ന്നോ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ സൈ​​​​റ്റു​​​​ക​​​​ളി​​​​ല്‍ കൈ​​​​മാ​​​​റ​​​​രു​​​​ത്.
  • കെ​​​​ടി​​​​ഡി​​​​സി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റ്, മൊ​​​​ബൈ​​​​ല്‍ ആ​​​​പ്പ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ അം​​​​ഗീ​​​​കൃ​​​​ത പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ വ​​​​ഴി മാ​​​​ത്രം ബു​​​​ക്കിം​​​​ഗ് ന​​​​ട​​​​ത്തു​​​​ക.
  • വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഫോ​​​​ണ്‍ ന​​​​മ്പ​​​​റു​​​​ക​​​​ളു​​​​ടെ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക.
  • ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യാ​​​​ല്‍ 1930 എ​​​​ന്ന സൈ​​​​ബ​​​​ര്‍ ഹെ​​​​ല്‍​പ്‌​​​​ലൈ​​​​ന്‍ ന​​​​മ്പ​​​​റി​​​​ലോ www.cybercrime.gov.in എ​​​​ന്ന ദേ​​​​ശീ​​​​യ സൈ​​​​ബ​​​​ര്‍ ക്രൈം ​​​​പോ​​​​ര്‍​ട്ട​​​​ല്‍ വ​​​​ഴി​​​​യോ പ​​​​രാ​​​​തി ന​​​​ല്‍​കാം.

Tags : KTDC HotelBooking scam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up