പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യാത്രകളിലോ വിജനമായ പ്രദേശങ്ങളിലോ അപകടസാധ്യതയോ ആശങ്കയോ നേരിട്ടാൽ ഇനി ഭയക്കേണ്ടതില്ല.
പൊതുജനങ്ങൾക്ക് ഏതു നിമിഷവും അടിയന്തര പൊലിസ് സഹായം ലഭ്യമാക്കാൻ കേരള പൊലിസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പിൽ’ (Pol-App) അത്യാധുനിക SOS സംവിധാനം സജ്ജമാണ്.
അപകടസൂചന തോന്നുമ്പോൾത്തന്നെ ആപ്പിലെ SOS ബട്ടൺ ഒരുതവണ അമർത്തിയാൽ മതിയാകും. സെക്കൻഡുകൾക്കകം നിങ്ങളുടെ കൃത്യമായ GPS ലൊക്കേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലിസ് കൺട്രോൾ റൂമിലേക്ക് കൈമാറപ്പെടും.
ഇതോടെ തൊട്ടടുത്തുള്ള പൊലിസ് പട്രോളിംഗ് വാഹനത്തിലേക്ക് ഉടൻ സന്ദേശമെത്തുകയും പൊലിസ് സംഘം സ്ഥലത്തേക്കു തിരിക്കുകയും ചെയ്യും.
ഇതിനു പുറമേ, ആപ്പിൽ മുൻകൂട്ടി സേവ് ചെയ്തിട്ടുള്ള നിങ്ങളുടെ അടിയന്തര കോൺടാക്്ടുകളിലേക്ക് (Emergency Contacts) ലൊക്കേഷൻ സഹിതമുള്ള സന്ദേശം തൽസമയം എത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
Tags : Police Emergencies Call SingleClick Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash