ലിവർപൂൾ ടീമിന്റെ ആഹ്ലാദം
ലണ്ടന്‍: ഇംഗ്ലീഷ് കാരബാവൊ കപ്പ് (ലീഗ് കപ്പ്) ഫുട്ബോള്‍ നാലാം റൗണ്ടില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കും ലിവര്‍പൂള്‍ എഫ്സിക്കും ജയം. നിശ്ചിത സമയത്ത് ബ്രൈറ്റണുമായി 2-2 സമനിലയില്‍ പിരിഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി, ഷൂട്ടൗട്ടില്‍ 4-3ന്റെ ജയം സ്വന്തമാക്കി അഞ്ചാം റൗണ്ടിലേക്കു മുന്നേറി.
ഷൂട്ടൗട്ട് സൂപ്പര്‍ ത്രില്ലറില്‍ 6-5നു ചെല്‍സി എഫ്സിയെ വീഴ്ത്തിയാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. 40-ാം മിനിറ്റില്‍ മോര്ഗന് റോജേഴ്സ് ചെല്‍സിക്കായും 43-ാം മിനിറ്റില്‍ ലിവര്‍പൂളിനായി കോഡി ഗാക്പൊയും നിശ്ചിത സമയ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. അതോടെ മത്സരം 1-1 സമനിലയില്‍ കലാശിച്ചു. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്.
അതേസമയം, ബേണ്മത്ത് 3-0ന് ആസ്റ്റണ്‍ വില്ലയെയും സണ്ടര്‍ലന്‍ഡ് 3-2നു ബ്രെന്റ്ഫോഡിനെയും ക്രിസ്റ്റല്‍ പാലസ് 1-0നു ഫുള്‍ഹാമിനെയും തോല്പിച്ച് അഞ്ചാം റൗണ്ടിലെത്തി.
Tags : Manchester City Sports SportsNews Highlights Tennis Cricket Badminton City Liverpool