മുഖ്യമന്ത്രി മുഖ്യമന്ത്രി സുവേന്ദു അധികാരി
റായ്ഗഞ്ച്: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) രണ്ടാമതൊരു കാന്പസ് ലഭിക്കുന്നതിന് പശ്ചിമബംഗാളിൽ രാഷ്ട്രീയനീക്കങ്ങൾ.
വടക്കൻമേഖലയിൽ ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു റായ്ഗഞ്ചിൽ എയിംസ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ഇതിനു പുറമേ സിലിഗുരിയിൽ സുസജ്ജമായ കാൻസർ ആശുപത്രിയും തുറക്കും.
ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തര ദിനാജ്പുർ മേഖലയിൽ എയിംസ് സ്ഥാപിക്കണമെന്ന നിർദേശമാണ് കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഭൂമിപൂജയ്ക്കായി കേന്ദ്ര ആരോഗ്യമന്ത്രിക്കൊപ്പം ദിനാഗറിലെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാദിയ ജില്ലയിലെ കല്യാണിയിലാണ് സംസ്ഥാനത്തെ ആദ്യ എയിംസ് പ്രവർത്തിക്കുന്നത്. വടക്കൻ ബംഗാളിൽ എയിംസ് സ്ഥാപിക്കുമെന്നു നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊതുയോഗത്തിൽ ഇക്കാര്യം ആവർത്തിച്ചിരുന്നു.
Tags : WestBengal Eyes SecondAIIMS BJP NationalPolitics SuvenduAdhikari Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash