ഹൈക്കോടതി
കൊച്ചി: സൈബർ ആക്രമണം തടയാൻ സർക്കാരും പൊലിസും ചേർന്ന് സമഗ്രവും ഏകോപിതവുമായ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സൈബർ ബുള്ളിയിംഗ്, വ്യാജ ചിത്ര പ്രചാരണം, സംഘടിത ട്രോളിംഗ്, ഓൺലൈനിൽ പിന്തുടർന്ന് മാനസികമായി പീഡിപ്പിക്കൽ തുടങ്ങിയവ തടയാനും കൃത്യമായ ഇടപെടൽ ഉറപ്പാക്കാനും സംവിധാനം വേണമെന്നാവശ്യപ്പെട്ട് പൂണിത്തുറ സ്വദശി പൂജ മഹേശ്വറാണ് പൊതുതാത്പര്യ ഹർജി നൽകിയത്.
ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് സൗമെൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാരിന്റെ വിശദീകരണം തേടി. തുടർന്ന് ഹർജി വീണ്ടും നവംബർ 11ന് പരിഗണിക്കാൻ മാറ്റി.
നിലവിലെ സൈബർ നിയമങ്ങൾ കുറ്റകൃത്യം നടന്നശേഷം ശിക്ഷ ഉറപ്പാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധത്തിലാണെന്നും സൈബർ കുറ്റകൃത്യങ്ങൾ ഉടനടി തടയുന്ന സംവിധാനമാണ് വേണ്ടതെന്നും ഹർജിയിൽ പറയുന്നു.
Tags : CyberCrime HighCourt CyberAttacks Petition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash