x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്‌​ഐ​ആ​റി​ലൂ​ടെ പു​റ​ത്താ​ക്ക​പ്പെ​ട്ട​ത് 1600 വി​ദേ​ശി​ക​ൾ മാ​ത്രം; ചോദ്യം ചെയ്ത് കോ​ൺ​ഗ്ര​സ്

സ്വ​​ന്തം ലേ​​ഖ​​ക​​ൻ
Published: October 30, 2026 01:30 AM IST | Updated: October 30, 2026 01:30 AM IST

ജ​​യ്റാം ര​​മേ​​ശ്

ന്യൂ​​ഡ​​ൽ​​ഹി: വോ​​ട്ട​​ർപ​​ട്ടി​​ക​​യു​​ടെ പ്ര​​ത്യേ​​ക തീ​​വ്ര പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ലൂ​​ടെ ആ​​റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നാ​​യി പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട​​ത് ഏ​​ക​​ദേ​​ശം 1600 വി​​ദേ​​ശി​​ക​​ൾ മാ​​ത്ര​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട്.

വോ​​ട്ട​​ർപ​​ട്ടി​​ക​​യു​​ടെ വ​​ലി​​പ്പ​​വും ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ എ​​ണ്ണ​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ, വി​​ദേ​​ശി​​ക​​ളെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ എ​​ണ്ണം വ​​ള​​രെ കു​​റ​​വാ​​ണെ​​ന്നാ​​ണ് ദേ​​ശീ​​യ മാ​​ധ്യ​​മ​​ത്തി​​ന്‍റെ ക​​ണ്ടെ​​ത്ത​​ൽ.

അ​​ന​​ധി​​കൃ​​ത​​മാ​​യി വോ​​ട്ട​​ർപ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​നേ​​ടി​​യ വി​​ദേ​​ശ കു​​ടി​​യേ​​റ്റ​​ക്കാ​​രെ പു​​റ​​ത്താ​​ക്കു​​ക​​യാ​​ണ് എ​​സ്‌​​ഐ​​ആ​​റി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ ഒ​​ന്നെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ ​​മു​​മ്പ് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട വി​​ദേ​​ശ വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ലെ കു​​റ​​വ് ഇ​​പ്പോ​​ൾ കോ​​ൺ​​ഗ്ര​​സ് രാ​​ഷ്‌​ട്രീ​​യ ആ​​യു​​ധ​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ക​​ർ​​ണാ​​ട​​ക, ജാ​​ർ​​ഖ​ണ്ഡ്, മേ​​ഘാ​​ല​​യ, കേ​​ര​​ളം, ഗോ​​വ, മി​​സോ​​റം സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ എ​​സ്‌​​ഐ​​ആ​​ർ ഡാ​​റ്റ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് 1600 വി​​ദേ​​ശി​​ക​​ൾ മാ​​ത്ര​​മാ​​ണു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട​​തെ​​ന്ന ക​​ണ്ടെ​​ത്തൽ.

ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്ന് ഏ​​ക​​ദേ​​ശം പ​​ത്തു കോ​​ടി ആ​​ളു​​ക​​ൾ വോ​​ട്ട​​ർപ​​ട്ടി​​ക​​യി​​ൽ​നി​​ന്ന് പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ വെ​​റും 1600 വി​​ദേ​​ശി​​ക​​ളെ മാ​​ത്രം ക​​ണ്ടെ​​ത്തി​​യ​​തു​​കൊ​​ണ്ട് എ​​സ്‌​​ഐ​​ആ​​ർ കൊ​​ണ്ട് എ​​ന്തു നേ​​ട്ട​​മാ​​ണു​​ണ്ടാ​​യ​​തെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​യ്റാം ര​​മേ​​ശ് ചോ​​ദി​​ച്ചു.

വി​​ദേ​​ശി​​ക​​ളു​​ടെ എ​​ണ്ണം ക​​ണ്ടെ​​ത്താ​​ൻ ദേ​​ശീ​​യ മാ​​ധ്യ​​മം 26 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും ചീ​​ഫ് ഇ​​ല​​ക്‌​ട​​റ​​ൽ ഓ​​ഫീ​​സ​​ർ​​മാ​​രെ സ​​മീ​​പി​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ ആ​​റു സം​​സ്ഥാ​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യ​​ത്. 11 സം​​സ്ഥാ​​ന​​ങ്ങ​​ൾ പ്ര​​തി​​ക​​രി​​ച്ച​​പ്പോ​​ൾ നാ​​ലു സം​​സ്ഥാ​​ന​​ങ്ങ​​ൾ ഇ​​ത്ത​​രം വി​​വ​​ര​​ങ്ങ​​ൾ സൂ​​ക്ഷി​​ക്കു​​ന്നി​​ല്ലെ​​ന്ന് അ​​റി​​യി​​ച്ചു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു​: കോ​ൺ​ഗ്ര​സ്

ഇരുപതു സം​​സ്ഥാ​​ന​​ങ്ങ​​ൾ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​ത്ത​​ത് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ അ​​ത്ത​​രം ക​​ണ​​ക്കു​​ക​​ൾ ശേ​​ഖ​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടാ​​ത്ത​​തു​​കൊ​​ണ്ടാ​​ണെ​​ന്നും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ജ​​ന​​ങ്ങ​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നും ജ​​യ്റാം ര​​മേ​​ശ് "എ​​ക്സി’ലൂ​​ടെ കു​​റ്റ​​പ്പെ​​ടു​​ത്തി.

ഇ​​ന്ത്യ​​ക്കാ​​രാ​​യ വ​​ലി​​യൊ​​രു വി​​ഭാ​​ഗ​​ത്തി​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ വോ​​ട്ട​​വ​​കാ​​ശം എ​​ടു​​ത്തു​​മാ​​റ്റു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് എ​​സ്‌​​ഐ​​ആ​​ർ കൊ​​ണ്ടു​​വ​​ന്ന​​തെ​​ന്ന ആ​​ക്ഷേ​​പ​​മാ​​ണ് ഈ ​​റി​​പ്പോ​​ർ​​ട്ട് വീ​​ണ്ടും ശ​​രി​​വ​യ്​​ക്കു​​ന്ന​​ത്.
പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യും ചേ​​ർ​​ന്ന് ആ​​സൂ​​ത്ര​​ണം ചെ​​യ്തു ന​​ട​​പ്പി​​ലാ​​ക്കി​​യ ഒ​​രു ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണ് എ​​സ്‌​​ഐ​​ആ​​ർ എ​​ന്നും ജ​യ്റാം ര​മേ​ശ് ആ​​രോ​​പി​​ച്ചു.

Tags : Congress Raisesquestions Foreigners Expelled NationalPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up