ജിജോ ജയിംസ്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് ഫേസ് ബുക്കിൽ വീഡിയോ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ കായിക അധ്യാപകനെ റിമാൻഡ് ചെയ്തു.
എറണാകുളം പെരുമ്പാവൂർ കാരിയേലി പാറക്കൽ ജിജോ ജയിംസിനെയാണ് (35) കോടതി റിമാൻഡ് ചെയ്തത്. അധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഇന്നലെ രാവിലെ ഉത്തരവിറക്കിയിരുന്നു.
അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ജിജോ ജയിംസിനെ സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ജിജോ ജെയിംസ് ആരോപണവുമായി രംഗത്തെത്തിയത്. വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ കാര്യം തിരക്കിയതോടെ വാക്കേറ്റമായി. സംഭവം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലിസ് എത്തി അധ്യാപകനെ കുന്നമംഗലം സ്റ്റേഷനിലേക്കു മാറ്റുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Tags : Video shows worm Food TeacherRemanded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash