രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും മുഴുവന്‍ ശമ്പളവും മണ്ഡലത്തിലെ ജനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ.
മന്ത്രിമാരുടെയും എംഎഎമാരുടെയും ശമ്പളം വര്‍ധിപ്പിച്ച് ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിയോടു യോജിപ്പില്ലെന്നും രാജീവ് വ്യക്തമാക്കി.
മോശം സാമ്പത്തികാവസ്ഥയിലുള്ള സംസ്ഥാനത്തെ സര്‍ക്കാരിന്‍റെ നടപടി തെറ്റാണ്. വര്‍ധിപ്പിച്ച ശമ്പളവും അലവന്‍സുകളും സ്വീകരിക്കില്ല. എംഎല്‍എ എന്ന നിലയില്‍ ഇനി മുതല്‍ ലഭിക്കുന്ന എല്ലാ അലവന്‍സുകളും പൂര്‍ണമായും നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്കായി വിനിയോഗിക്കും.
ആശാ വര്‍ക്കര്‍മാര്‍ക്കും പിഎസ്‌സി ഉദ്യോഗാർഥികള്‍ക്കും നീതി നല്‍കാത്ത സര്‍ക്കാര്‍, എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാരും വി.ഡി. സതീശന്‍ സര്‍ക്കാരും തമ്മില്‍ വത്യാസമില്ലെന്നും ബിജെപി രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Tags : Politics RajeevChandrasekhar Salary MLA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth