Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreigners

പൗ​ര​ത്വ നി​ർ​ണ്ണ​യ​ത്തി​ൽ നീ​തി വേ​ണം; 27 പേ​രെ വി​ദേ​ശി​ക​ളാ​ക്കി​യ ഉ​ത്ത​ര​വു​ക​ൾ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ൽ 27 പേ​രെ വി​ദേ​ശി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ഫോ​റി​നേ​ഴ്‌​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ യും, ​ഇ​ത് ശ​രി​വെ​ച്ച ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വു​ക​ൾ സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. പൗ​ര​ത്വ നി​ർ​ണ​യ​ത്തി​ൽ കൃ​ത്യ​വും നീ​തി​പൂ​ർ​വ​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു കോ​ട​തി ഇ​ട​പെ​ൽ.

ജ​സ്റ്റി​സ് വി​ക്രം നാ​ഥ്, ജ​സ്റ്റി​സ് സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. കേ​സു​ക​ൾ വീ​ണ്ടും വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​റി​നേ​ഴ്‌​സ് ട്രൈ​ബ്യൂ​ണ​ലു​ക​ളി​ലേ​ക്ക് സു​പ്രീം കോ​ട​തി തി​രി​ച്ച​യ​ച്ചു.

പൗ​ര​ത്വം എ​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും, അ​തി​നാ​ൽ അ​ത് തി​ക​ച്ചും നീ​തി​യു​ക്ത​മാ​യ രീ​തി​യി​ൽ മാ​ത്ര​മേ തീ​രു​മാ​നി​ക്കാ​വൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ, ആ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ വേ​ണ്ടി ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നീ​തി​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ബ​ലി​ക​ഴി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പ​ഴ​യ വോ​ട്ടേ​ഴ്സ് ലി​സ്റ്റു​ക​ളി​ലെ പേ​രു​ക​ളി​ലു​ള്ള അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ, ചെ​റി​യ പൊ​രു​ത്ത​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ നി​സാ​ര കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ത​ങ്ങ​ളെ വി​ദേ​ശി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് കാ​ണി​ച്ച് സ​ബി​ത്രി ദേ, ​അ​ജ്ബ​ഹാ​ർ അ​ലി, എം.​ഡി. അ​ക്ബ​ർ അ​ലി, അ​ബേ​ദ ഖാ​തൂ​ൻ, അ​ന​വാ​ര ഖാ​തൂ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ർ​ജി​ക്കാ​രു​ടെ പൗ​ര​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ൾ ഇ​പ്പോ​ൾ കോ​ട​തി നേ​രി​ട്ട് പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ട്രൈ​ബ്യൂ​ണ​ൽ ഈ ​കേ​സു​ക​ൾ വീ​ണ്ടും പ​രി​ഗ​ണി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വ​രെ, വി​ദേ​ശി​ക​ളാ​യി മു​ദ്ര​കു​ത്ത​പ്പെ​ട്ട ഈ 27 ​പേ​ർ​ക്കെ​തി​രെ നാ​ടു​ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

National

അ​മേ​രി​ക്ക​ൻ പൗ​ര​ന​ട​ക്കം ഏ​ഴ് വി​ദേ​ശി​ക​ൾ എ​ൻ.​ഐ.​എ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മ​ത ഗ്രൂ​പ്പു​ക​ൾ​ക്ക് സൈ​നി​ക സ​ഹാ​യ​വും ഡ്രോ​ൺ പ​രി​ശീ​ല​ന​വും ന​ൽ​കി​വ​ന്ന ഏ​ഴ് വി​ദേ​ശി​ക​ളെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​റ​സ്റ്റ് ചെ​യ്തു. കോ​ൽ​ക്ക​ത്ത, ഡ​ൽ​ഹി, ല​ക്നൗ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ആ​റ് യു​ക്രെ​യ്ൻ പൗ​ര​ന്മാ​രും ഒ​രു അ​മേ​രി​ക്ക​ൻ പൗ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ മാ​ത്യു ആ​രോ​ൺ വാ​ൻ ഡൈ​ക് ആ​ണ് സം​ഘ​ത്തി​ലെ പ്ര​മു​ഖ​ൻ. വി​നോ​ദ​സ​ഞ്ചാ​ര വി​സ​യി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​വ​ർ, മി​സോ​റാം വ​ഴി അ​ന​ധി​കൃ​ത​മാ​യി മ്യാ​ൻ​മ​റി​ലേ​ക്ക് ക​ട​ക്കു​ക​യും അ​വി​ടെ​യു​ള്ള വം​ശീ​യ സാ​യു​ധ ഗ്രൂ​പ്പു​ക​ൾ​ക്ക് ഡ്രോ​ൺ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും നി​ർ​മി​ക്കു​ന്ന​തി​ലും പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു.

യൂ​റോ​പ്പി​ൽ നി​ന്ന് ഡ്രോ​ണു​ക​ൾ ഇ​ന്ത്യ വ​ഴി അ​തി​ർ​ത്തി ക​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ണി​പ്പൂ​ർ, മി​സോ​റാം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് എ​ൻ​ഐ​എ ക​രു​തു​ന്നു. യു​എ​പി​എ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി കോ​ട​തി പ്ര​തി​ക​ളെ മാ​ർ​ച്ച് 27 വ​രെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

 

 

 

 

Kerala

ഫോ​റി​നേ​ഴ്‌​സ് ആ​ക‌്ടി​ല്‍ വി​ദേ​ശി​ക​ളു​ടെ ഭാ​ഗംകൂ​ടി കേ​ള്‍​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന വി​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ള്‍ ഫോ​​​​റി​​​​നേ​​​​ഴ്‌​​​​സ് ആ​​​​ക്ട് പ്ര​​​​കാ​​​​രം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​വ​​​​രു​​​​ടെ ഭാ​​​​ഗം​​​കൂ​​​​ടി കേ​​​​ള്‍​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി. വ​​​​യ​​​​നാ​​​​ട് ക​​​​ല്‍​പ്പ​​​​റ്റ​​​​യി​​​​ല്‍ ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ നേ​​​​പ്പാ​​​​ള്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളെ ജാ​​​​മ്യം ല​​​ഭി​​​ച്ചി​​​​ട്ടും ഷെ​​​​ല്‍​ട്ട​​​​ര്‍ ഹോ​​​​മി​​​​ല്‍ അ​​​​ട​​​​ച്ച ന​​​​ട​​​​പ​​​​ടി നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന ഉ​​​​ത്ത​​​​ര​​​​വി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണം.
ഇ​​​​വ​​​​രു​​​​ടെ ഭാ​​​​ഗം​​​കൂ​​​​ടി കേ​​​​ട്ട് ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ന്‍ കോ​​​​ഴി​​​​ക്കോ​​​​ട് ഫോ​​​​റി​​​​നേ​​​​ഴ്‌​​​​സ് റീ​​​​ജ​​​​ണ​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍​ക്കു കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. ജാ​​​​മ്യം ല​​​​ഭി​​​​ച്ചി​​​​ട്ടും സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​യും നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ മ​​​​ഞ്ജു സൗ​​​​ദ്, ഭ​​​​ര്‍​ത്താ​​​​വ് അ​​​​മ​​​​ര്‍, മ​​​​ക​​​​ന്‍ റോ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.
ക​​​​ല്‍​പ്പ​​​​റ്റ​​​​യി​​​​ലെ റി​​​​സോ​​​​ര്‍​ട്ടി​​​​ല്‍ ഹൗ​​​​സ് കീ​​​​പ്പ​​​​ര്‍​മാ​​​​രാ​​​​യാ​​​​ണു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ജോ​​​​ലി​​​​ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നി​​​​ടെ മ​​​​ക​​​​ന്‍റെ സു​​​​ഹൃ​​​​ത്താ​​​​യ നേ​​​​പ്പാ​​​​ള്‍ സ്വ​​​​ദേ​​​​ശി​​​​നി മാ​​​​സം തി​​​​ക​​​​യാ​​​​തെ പ്ര​​​​സ​​​​വി​​​​ച്ച കു​​​​ഞ്ഞി​​​​നെ മ​​​​ഞ്ജു ക​​​​ഴു​​​​ത്തു​​​​ഞെ​​​​രി​​​​ച്ച് കൊ​​​​ന്നു​​​​വെ​​​​ന്നാ​​​​ണു കേ​​​​സ്. 2024 സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് ഇ​​​​വ​​​​ര്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ സ്വാ​​​​ഭാ​​​​വി​​​​ക​​​​നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​തേ​​​​സ​​​​മ​​​​യം ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ല്‍നി​​​​ന്നു വ​​​​ഴു​​​​തി​​​​പ്പോ​​​​കാ​​​​ന്‍ ഇ​​​​ട​​​​യാ​​​​ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. ഒ​​​​രു മാ​​​​സം​​​കൂ​​​​ടി മാ​​​​ന​​​​ന്ത​​​​വാ​​​​ടി ആ​​​​റാ​​​​ട്ടു​​​​ത​​​​റ ട്രാ​​​​ന്‍​സി​​​​റ്റ് ഹോ​​​​മി​​​​ല്‍ തു​​​​ട​​​​ര​​​​ണം. അ​​​​തി​​​​ന​​​​കം ഫോ​​​​റി​​​​നേ​​​​ഴ്‌​​​​സ് റീ​​​​ജ​​​​ണ​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍ പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.
ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍​ക്കു പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത് കേ​​​​ള്‍​ക്കാ​​​​തെ​​​​യാ​​​​ണ് ഇ​​​​വ​​​​രെ ട്രാ​​​​ന്‍​സി​​​​റ്റ് ഹോ​​​​മി​​​​ലാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ വാ​​​​ദം. വി​​​​ചാ​​​​ര​​​​ണ ന​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്ക​​​​ട​​​​ക്കം ഇ​​​​വ​​​​ര്‍​ക്കു യാ​​​ത്ര ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ​​​​റ​​​​യു​​​​ന്ന മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ വി​​​​ദേ​​​​ശി​​​​ക​​​​ള്‍​ക്കു ബാ​​​​ധ​​​​ക​​​​മ​​​​ല്ലെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ വാ​​​​ദി​​​​ച്ച​​​​ത്.
മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ല​​​​തി​​​​ലും പൗ​​​​ര​​​​ന്‍ എ​​​​ന്ന​​​​ല്ല വ്യ​​​​ക്തി എ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ശി​​​​ല്പി​​​​ക​​​​ള്‍ ഇ​​​​തു ദീ​​​​ര്‍​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​ത്തോ​​​​ടെ ചെ​​​​യ്ത​​​​താ​​​​ണ്. രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള വാ​​​​ണി​​​​ജ്യ​​​​വും ടൂ​​​​റി​​​​സ​​​​വു​​​മെ​​​​ല്ലാം കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​ദാ​​​​ര​​​​മാ​​​​യ കാ​​​​ല​​​​ഘ​​​​ട്ട​​​​മാ​​​​ണി​​​​ത്. ഇ​​​​വി​​​​ടെ​​​​യെ​​​​ത്തു​​​​ന്ന വി​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​മി​​​​ത​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചെ​​​​ങ്കി​​​​ലും ന​​​​മ്മ​​​​ള്‍ ചി​​​​ന്തി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും സ്വ​​​​ര്‍​ണ​​​​ക്കൂ​​​​ട്ടി​​​​ലാ​​​​യാ​​​​ലും ബ​​​​ന്ധ​​​​നം ബ​​​​ന്ധ​​​​നം ത​​​​ന്നെ​​​​യെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up