ന്യൂഡൽഹി: ഇന്ത്യയിലെയും മ്യാൻമറിലെയും സായുധസംഘങ്ങൾക്കു യുഎസ്, യുക്രെയ്ൻ വിദഗ്ധർ പരിശീലനം നല്കിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇക്കാര്യത്തിൽ വിപുലമായ അന്വേഷണം ആവശ്യമാണെന്നും എൻഐഎ പ്രത്യേകകോടതി ജഡ്ജി പ്രശാന്ത് ശർമ മുമ്പാകെ അന്വേഷണസംഘം വ്യക്തമാക്കി.
സായുധ ഗ്രൂപ്പുകൾക്ക് ഡ്രോണുകളും വിദഗ്ധ പരിശീലനവും നൽകിയ ഒരു യുഎസ് പൗരനെക്കുറിച്ചും ആറു യുക്രെയ്ൻ പൗരന്മാരെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതികൾ മിസോറാം വഴി മ്യാൻമറിലേക്കു കടന്നതായി തെളിവുലഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇതേത്തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്ന എൻഐഎ ആവശ്യം കോടതി അംഗീകരിച്ചു.