അഭിഷേക് ബാനർജിയുടെ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കാൻ തുടങ്ങിയപ്പോൾ.
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക ബാനർജിയുടെ ഓഫീസ് കെട്ടിടം ജില്ലാഭരണകൂടം പൊളിച്ചുനീക്കി. ആംതലയിലുള്ള ഓഫീസ് കെട്ടിടമാണ് പൊളിച്ചുനീക്കിയത്.
നിർമാണ അനുമതികളില്ലാതെയും ചട്ടങ്ങൾ ലംഘിച്ചുമാണ് അഞ്ചുനിലകളുള്ള കെട്ടിടം നിർമിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയത്.
നിയമപരമായ നോട്ടീസുകൾ നൽകിയിട്ടും ബന്ധപ്പെട്ടവരിൽ നിന്ന് പ്രതികരണമില്ലെന്നും അവർ പറയുന്നു.
പശ്ചിമബംഗാളിലും ബിജെപി ബുൾഡോസർ സംസ്കാരം നടപ്പിലാക്കുകയാണെന്നാണ് സംഭവത്തോട് തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.
Tags : AbhishekBanerjee office demolished Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews