x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമന തട്ടിപ്പ്: രേഖകള്‍ കൈമാറി പിഎസ്‌സി

വെബ്ഡെസ്ക്
Published: July 19, 2026 12:41 AM IST | Updated: July 19, 2026 12:41 AM IST

കേ​ര​ള പ​ബ്ലി​ക് സ​ര്‍വീ​സ് ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള പ​ബ്ലി​ക് സ​ര്‍വീ​സ് ക​മ്മീ​ഷ​ന്‍ ചി​ല രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി. പ്ര​ത്യേ​ക ദൂ​ത​ന്‍ മു​ഖേ​ന​യാ​ണ് രേ​ഖ​ക​ള്‍ കൈ​മാ​റി​യ​ത്.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക ക്രൈം​ബ്രാ​ഞ്ച് സം​ഘം ആ​വ​ശ്യ​പ്പെ​ട്ട സു​പ്ര​ധാ​ന പ​രീ​ക്ഷാ രേ​ഖ​ക​ളി​ല്‍ ചി​ല​താ​ണ് പി​എ​സ്‌​സി അ​ധി​കൃ​ത​ര്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന ചോ​ദ്യ​പേ​പ്പ​ര്‍, ഉ​ത്ത​ര സൂ​ചി​ക, ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ പ​ട്ടി​ക, അ​ഭി​മു​ഖ​ത്തി​ന് വി​ളി​ച്ച​വ​രു​ടെ പ​ട്ടി​ക, ഓ​ണ്‍സ്‌​ക്രീ​ന്‍ മാ​ര്‍ക്കിം​ഗി​ന്‍റെ രേ​ഖ​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് കൈ​മാ​റി​യ​ത്.

പ​രീ​ക്ഷാ പേ​പ്പ​റു​ക​ളു​ടെ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തി​യ അ​ധ്യാ​പ​ക​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലു​ള്ള അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും പി​എ​സ്‌​സി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ക്രൈം​ബ്രാ​ഞ്ച് ഐ​ജി അ​ജീ​താ ബീ​ഗം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തെ​ത്തി ചെ​യ​ര്‍മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ആ​സൂ​ത്ര​ണ ബോ​ര്‍ഡി​ലെ മൂ​ന്ന് ചീ​ഫ് ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ എ​ഴു​തി​യ നാ​ല് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യും തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് പി​എ​സ്‌​സി​ക്ക് മേ​ല്‍ സ​മ്മ​ര്‍ദം ശ​ക്ത​മാ​ക്കി​യ​ത്.

Tags : Recruitment fraud PSC HandsOver documents Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up