Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuvenduAdhikari

ഏ​കീ​കൃ​ത സി​വി​ൽ കോ​ഡി​ലേ​ക്ക് ബം​ഗാ​ളും; വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യു​സി​സി ക​ര​ട് ബി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നു​മാ​യി ഒ​മ്പ​തം​ഗ വി​ദ​ഗ്‌​ധ സ​മി​തി​യെ സ​ർ​ക്കാ​ർ നി​യ​മി​ച്ചു.

വി​ര​മി​ച്ച സു​പ്രീം കോ​ട​തി ജ​ഡ്‌​ജി ജ​സ്റ്റീ​സ് ര​ഞ്ജ​ന പ്ര​കാ​ശ് ദേ​ശാ​യി​യാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ. നി​യ​മ വി​ദ​ഗ്‌​ധ​ർ, മു​ൻ ജ​ഡ്‌​ജി​മാ​ർ, ബ്യൂ​റോ​ക്രാ​റ്റു​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി ഉ​ട​ൻ ത​ന്നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഓ​ഗ​സ്റ്റി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ ബി​ല്ല് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം നി​ർ​ദി​ഷ്ട നി​യ​മ​ത്തി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശീ​യ വി​ഭാ​ഗ​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​സി​സി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ ഒ​രു രാ​ജ്യം, ഒ​രു നി​യ​മം എ​ന്ന​ത് വ്യ​ക്ത​മാ​ണെ​ന്നും ഒ​രു ജ​ന​ത​യ്ക്ക് ര​ണ്ട് ത​രം നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഈ ​നി​യ​മ​നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​കീ​കൃ​ത സി​വി​ൽ കോ​ഡി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ബി​ജെ​പി രാ​ജ്യ​വ്യാ​പ​ക​മാ​യി സ​ജീ​വ​മാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ ഈ ​അ​തി​വേ​ഗ നീ​ക്കം.

Latest News

Corehub Up