പ്രതീകാത്മക ചിത്രം
ടെഹ്റാൻ: അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണടാങ്കറുകൾ മൈനുകളിൽ തട്ടി തീപിടിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു. ഒമാൻ തീരത്തോടു ചേർന്ന തെക്കൻ സമുദ്രപാതയിലൂടെ സഞ്ചരിക്കുന്പോഴായിരുന്നു അപകടം.റഡാറുകളും ആശയവിനിമയ സംവിധാനങ്ങളും നിർത്തിവച്ചുകൊണ്ടായിരുന്നു കപ്പലുകളുടെ സഞ്ചാരമെന്നും വിപ്ലവ ഗാർഡ് കൂട്ടിച്ചേർത്തു.
അതേസമയം, സംഭവം എന്നായിരുന്നുവെന്നോ ഏതു രാജ്യത്തെ കപ്പലുകളാണെന്നോ വ്യക്തമാക്കിയിട്ടില്ല.യുഎസ്-ഇസ്രേലി സൈനിക നടപടിക്കു മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്.അതേസമയം, ഒമാൻ തീരത്തോടു ചേർന്ന പാതയിലൂടെ വാണിജ്യകപ്പലുകളെ കടത്തിവിടാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്.പാതയിൽ മൈനുകൾ വിതറിയിട്ടുണ്ടെന്നാണ് ഇറാൻ അറിയിച്ചിട്ടുള്ളത്.
Tags : Ships StraitOfHormuz HormuzStrait ShipFire NavalMines Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth