x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ ഉ​ന്ന​ത സൈ​നി​ക ജ​ന​റ​ലി​നെ പു​റ​ത്താ​ക്കി

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 30, 2026 04:27 AM IST | Updated: October 30, 2026 04:27 AM IST

പ്രതീകാത്മക ചിത്രം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പി​​​ലെ സൈ​​​നി​​​ക ആ​​​സൂ​​​ത്ര​​​ണ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ല​​​ഫ്. ജ​​​ന​​​റ​​​ൽ ബ്രെ​​​റ്റ് സി​​​ൽ​​​വി​​​യ​​​യെ പെ​​​ന്‍റ​​​ഗ​​​ൺ മേ​​​ധാ​​​വി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് പു​​​റ​​​ത്താ​​​ക്കി. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ ആ​​​ലോ​​​ന ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണി​​​ത്.

പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്തി​​​ന്‍റെ കാ​​​ല​​​ത്ത് ഈ ​​​പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ജ​​​ന​​​റ​​​ലാ​​​ണ് സി​​​ൽ​​​വി​​​യ. മു​​​ൻ മേ​​​ധാ​​​വി ല​​​ഫ്. ജ​​​ന​​​റ​​​ൽ ജോ​​​സ​​​ഫ് മ​​​ക്‌​​​ഗീ​​​യെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ച്ചു രാ​​​ജി​​​വ​​​യ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.ജ​​​ന​​​റ​​​ൽ സി​​​ൽ​​​വി​​​യ​​​യെ പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പ​​​ക​​​ര​​​ക്കാ​​​ര​​​നെ​​​യും നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ല.


അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞാ​​​ലു​​​ട​​​ൻ ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു ട്രം​​​പ് പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​​മേ​​​രി​​​ക്ക​​​ൻ നേ​​​വി​​​യു​​​ടെ മൂ​​​ന്നാ​​​മ​​​തൊ​​​രു വി​​​മാ​​​ന​​​വാ​​​ഹി​​​നി​​കൂ​​​ടി പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​ശ്ചി​​​മേ​​​ഷ്യാ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കും അ​​​മേ​​​രി​​​ക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​ക്ക​​​ഴി​​​ഞ്ഞ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​റാ​​​ൻ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ തി​​​രി​​​ച്ച​​​ടി ന​​​ല്കി​​​യേ​​​ക്കാം എ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. അ​​​മേ​​​രി​​​ക്ക​​​ ആ​​​ക്ര​​​മി​​​ക്കാ​​​ൻ മു​​​തി​​​ർ​​​ന്നാൽ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി ന​​​ല്കു​​​മെ​​​ന്ന് ഇ​​​റാ​​​നും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

Tags : Military General USMilitary USArmy MilitaryGeneral USMilitaryLeadership Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth

Recent News

Corehub Up