x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ക്സ്: ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര നി​ല​പാ​ട് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 13, 2026 01:14 AM IST | Updated: September 13, 2026 01:14 AM IST

കോ​​​​ൺ​​​​ഗ്ര​​​​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര​​​ത​​​​ല​​​​ത്തി​​​​ൽ ബ്രി​​​​ക്സി​​​​ന്‍റെ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ്വാ​​​​ധീ​​​​ന​​​​ത്തെ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു​​​​കൊ​​​​ണ്ട്, ഇ​​​​ന്ത്യ​​​​യു​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ന​​​​യ​​​​ത​​​​ന്ത്ര പ​​​​ദ​​​​വി​​​​യും സ​​​​ത്കീ​​​​ർ​​​​ത്തി​​​​യും പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ൻ മോ​​​​ദി​​​സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ്.

ഗ്ലോ​​​​ബ​​​​ൽ സൗ​​​​ത്ത് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ബ്‍​ദ​​​​മാ​​​​യി ഇ​​​​ന്ത്യ മാ​​​​റ​​​​ണ​​​​മെ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ന​​​​യം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പി​​​​ന്തു​​​​ട​​​​രു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും വെ​​​​റും ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക​​​​പ്പു​​​​റം വ്യ​​​​ക്ത​​​​വും ഫ​​​​ല​​​​പ്ര​​​​ദ​​​​വു​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ആ​​​​വ​​​​ശ്യ​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​ഐ​​​സി​​​സി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വി​​​​ഭാ​​​​ഗം അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ൽ​​​​മാ​​​​ൻ ഖു​​​​ർ​​​​ഷി​​​​ദ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വി​​​​ദേ​​​​ശ​​​​ന​​​​യ​​​​ങ്ങ​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച പ​​​​രി​​​​മി​​​​ത​​​​മാ​​​​യ ന​​​​യ​​​​ത​​​​ന്ത്ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ പോ​​​​രാ. ന​​​​യ​​​​ത​​​​ന്ത്ര സ​​​​മ്മ​​​​ർ​​​​ദ​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട ഘ​​​​ട്ട​​​​ത്തി​​​​ൽ ബ്രി​​​​ക്സി​​​​ന്‍റെ സ്ഥാ​​​​പ​​​​കാം​​​​ഗ​​​​മാ​​​​യ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക് ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ലല്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

 

Tags : BRICS Congress Diplomatic RestoringIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up