Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BRICS

യ​ഥാ​ർ​ഥ കേ​ര​ള സ്റ്റോ​റി ലോ​ക​ത്തി​ന് മു​ന്നി​ൽ; ബ്രി​ക്സ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രു​മാ​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​മാ​യും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സം​വ​ദി​ച്ചു. ക്ലി​ഫ് ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ 19 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 35 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. യ​ഥാ​ർ​ഥ കേ​ര​ള സ്റ്റോ​റി ആ​ഗോ​ള സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ കൂ​ടി​ക്കാ​ഴ്ച അ​വ​സ​ര​മൊ​രു​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി എ​ക്സി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

600 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള തീ​ര​ദേ​ശ​വും ജൈ​വ​വൈ​വി​ധ്യ സ​മ്പ​ന്ന​മാ​യ പ​ശ്ചി​മ​ഘ​ട്ട​വും അ​തി​രി​ടു​ന്ന കേ​ര​ളം അ​തി​വേ​ഗം ആ​ഗോ​ള നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ന്നു​വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തു​റ​മു​ഖ-​വ്യോ​മ​യാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നിയ​ർ​മാ​ർ, ഐ​ടി വി​ദ​ഗ്ധ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ലോ​കോ​ത്ത​ര മാ​ന​വ​വി​ഭ​വ​ശേ​ഷി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ആ​യു​ർ​വേ​ദ​ത്തി​ന്‍റെ​യും സ​മ​ഗ്ര ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ന്‍റെ​യും ആ​ഗോ​ള കേ​ന്ദ്ര​മാ​യി കേ​ര​ള​ത്തെ മാ​റ്റാ​നു​ള്ള കാ​ഴ്ച​പ്പാ​ടും സ​തീ​ശ​ൻ പ​ങ്കു​വെ​ച്ചു. സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്‍റെ മാ​തൃ​ക​യാ​യ കേ​ര​ളം രാ​ജ്യ​ത്തെ ആ​ദ്യ പൂ​ർ​ണ സാ​ക്ഷ​ര​താ സം​സ്ഥാ​ന​മെ​ന്ന നേ​ട്ട​ത്തി​ന് പി​ന്നാ​ലെ പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ന്ന​തി​ലേ​ക്കും മു​ന്നേ​റു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

'കാ​ർ​പ്ലോ​മ​സി 4.0': പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും പു​ടി​നും വീ​ണ്ടും ഒ​രേ കാ​റി​ൽ

ന്യൂ​ഡ​ൽ​ഹി: ഉ​ച്ച​കോ​ടി​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കു​മ​പ്പു​റം വീ​ണ്ടു​മൊ​രു 'കാ​ർ​പ്ലോ​മ​സി'​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച് ന്യൂ​ഡ​ൽ​ഹി. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രേ ലി​മോ​സി​ൻ കാ​റി​ൽ യാ​ത്ര ചെ​യ്ത​തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ഷാം​ഗ്ഹാ​യ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ച്ച​കോ​ടി​യ​ട​ക്കം മു​ൻ​പ് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു ന​ട​ത്തി​യ യാ​ത്ര​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് നാ​ലാം ത​വ​ണ​യും ഈ ​അ​പൂ​ർ​വ സൗ​ഹൃ​ദ നി​മി​ഷം ആ​വ​ർ​ത്തി​ച്ച​ത്.

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി​ട്ടാ​യി​രു​ന്നു ഇ​രു​നേ​താ​ക്ക​ളു​ടെ​യും നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച. ച​ർ​ച്ച​യ്ക്കി​ടെ പ്ര​ശ​സ്ത ത​മി​ഴ് വേ​ദ​ഗ്ര​ന്ഥ​മാ​യ 'തി​രു​ക്കു​റ​ലി​ന്‍റെ' റ​ഷ്യ​ൻ പ​രി​ഭാ​ഷ മോ​ദി പു​ടി​ന് സ​മ്മാ​ന​മാ​യി ന​ൽ​കി. ത​മി​ഴ് ക​വി​യും ത​ത്ത്വ​ചി​ന്ത​ക​നു​മാ​യ തി​രു​വ​ള്ളു​വ​ർ ര​ചി​ച്ച തി​രു​ക്കു​റ​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക​വും ജ​ന​കീ​യ​വു​മാ​യ ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

National

'ലോ​ക ജി​ഡി​പി​യു​ടെ 40 ശ​ത​മാ​ന​വും ബ്രി​ക്സ് സം​ഭാ​വ​ന ചെ​യ്യു​ന്നു': ജി7 ​കൂ​ട്ടാ​യ്മ​യെ പ​രി​ഹ​സി​ച്ച് വ്ളാ​ഡി​മി​ർ പു​ടി​ൻ

ന്യൂ​ഡ​ൽ​ഹി: പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക കൂ​ട്ടാ​യ്മ​യാ​യ 'ജി7' ​നെ​തി​രെ രൂ​ക്ഷ​മാ​യ പ​രി​ഹാ​സ​വു​മാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ബ്രി​ക്സ് ബി​സി​ന​സ് ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ലോ​ക ജി​ഡി​പി​യു​ടെ 40 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​തെ​ന്നും എ​ന്നാ​ൽ ജി7 ​രാ​ജ്യ​ങ്ങ​ളു​ടെ വി​ഹി​തം വെ​റും 29 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും പു​ടി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​കം വ​ലി​യ സാ​മ്പ​ത്തി​ക മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണെ​ന്നും പ​ഴ​യ വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്ക് പ​ക​രം പു​തി​യ വ​ള​ർ​ച്ചാ കേ​ന്ദ്ര​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​രോ​ധ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ അ​ന്യാ​യ​മാ​യ മ​ത്സ​ര​രീ​തി​ക​ളാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ഉ​പ​രോ​ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് റ​ഷ്യ സ്വ​ന്തം പ​ര​മാ​ധി​കാ​രം ദൃ​ഢ​മാ​ക്കി​യ​താ​യും വി​ശ്വ​സ്ത​രാ​യ പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കി​യ​താ​യും പു​ടി​ൻ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് സം​സാ​രി​ച്ച ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഈ ​ക​ണ​ക്കു​ക​ൾ ശ​രി​വെ​ച്ചു. ലോ​ക ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​ന​വും ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്‍റെ 25 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ണ്. ആ​ഗോ​ള ജി​ഡി​പി ര​ണ്ട​ര ഇ​ര​ട്ടി വ​ള​ർ​ന്ന​പ്പോ​ൾ, ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ ജി​ഡി​പി നാ​ല​ര ഇ​ര​ട്ടി​യോ​ളം വ​ർ​ധി​ച്ചു. അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ സ​ന്തു​ലി​ത​മാ​യ വ്യാ​പാ​ര​വും സേ​വ​ന മേ​ഖ​ല​യി​ലെ വി​ക​സ​ന​വും കൈ​വ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വാ​ണി​ജ്യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും പു​ടി​നും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ന​ട​ന്നു. പ​ശ്ചി​മേ​ഷ്യ​ൻ, ക​രി​ങ്ക​ട​ൽ മേ​ഖ​ല​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ മോ​ദി, സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​കൂ എ​ന്ന് ആ​വ​ർ​ത്തി​ച്ചു. റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന 24-ാമ​ത് ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ലേ​ക്കു​ള്ള പു​ടി​ന്‍റെ ക്ഷ​ണം പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

 

National

ഷി ജിൻപിംഗ് ഇന്ത്യയിലേക്ക് വരുന്നു

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് എത്തുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഷി ജിൻപിംഗ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്.

ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. പിന്നാലെയാണ് മന്ത്രാലയം പ്രസ്താവനയിലൂടെ ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനം സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്‍റ് ഷി ജിൻപിംഗ് സെപ്റ്റംബർ 12 മുതൽ 13വരെ ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏഴ് വർഷത്തിനിടയിലെ ഷി ജിൻപിംഗിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

National

ബ്രി​ക്സ് ഉ​ച്ച​കോ​ടി: പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ഡ​ൽ​ഹി പൊ​ലി​സ്

ന്യൂ​ഡ​ൽ​ഹി: ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത. ന​ഗ​ര​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി പൊ​ലി​സ് ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

സെ​പ്തം​ബ​ർ 12, 13 തി​യ​തി​ക​ളി​ലാ​ണ് ബ്രി​ക്സ് ഉ​ച്ച​കോ​ടി ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ക. വെ​ള്ളി​യാ​ഴ്ച​യോ​ടെ ലോ​ക​നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തും.

പൊ​തു ഇ​ട​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ സം​ശ​യാ​സ്പ​ദ​മാ​യ​തോ ആ​യ ബാ​ഗു​ക​ളോ വ​സ്തു​ക്ക​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ തൊ​ടു​ക​യോ കൈ​കാ​ര്യം ചെ​യ്യു​ക​യോ ചെ​യ്യ​രു​ത്.

സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണു​ന്ന വ്യ​ക്തി​ക​ൾ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ പൊ​ലി​സി​നെ അ​റി​യി​ക്കു​ക. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ അ​പ​രി​ചി​ത​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​മോ അ​ഭ​യ​മോ ജോ​ലി​യോ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഹോ​ട്ട​ൽ, ഗ​സ്റ്റ് ഹൗ​സ്, മ​റ്റ് താ​മ​സ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ അ​തി​ഥി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും രേ​ഖ​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യും വേ​ണം.

വീ​ട്ടു​ജോ​ലി​ക്കാ​ർ, വാ​ട​ക​ക്കാ​ർ, മ​റ്റ് വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ടെ ആ​വ​ശ്യ​മാ​യ പൊ​ലീ​സ് പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും താ​മ​സ​ക്കാ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ, നി​ശ്ചി​ത റൂ​ട്ടു​ക​ൾ, വേ​ദി​ക​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പം അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

യാ​ത്ര​ക​ൾ നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ധി​ക യാ​ത്രാ​സ​മ​യം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. സാ​ധ്യ​മാ​കു​ന്നി​ട​ത്തെ​ല്ലാം മെ​ട്രോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളി​ലൂ​ടെ​യും വി​ഐ​പി സ​ഞ്ചാ​ര​ത്തി​നാ​യി നി​ശ്ച​യി​ച്ച റൂ​ട്ടു​ക​ളി​ലൂ​ടെ​യും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം.

റോ​ഡു​ക​ളി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്ക​ണം. നി​യ​ന്ത്രി​ത റോ​ഡു​ക​ളി​ലും അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്നും പൊ​ലി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും പോ​കു​ന്ന യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​മാ​യ അ​ധി​ക സ​മ​യം ക​ണ​ക്കാ​ക്കി നേ​ര​ത്തെ യാ​ത്ര​തി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

International

ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് പ്ലസ് നാവികാഭ്യാസം

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ചൈ​ന, റ​ഷ്യ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​വി​കാ​ഭ്യാ​സം ആ​രം​ഭി​ച്ചു. ‘വി​ൽ ഫോ​ർ പീ​സ് 2026’ എ​ന്നാ​ണു പേ​ര്. ബ്രി​ക്സ് പ്ല​സ് സൈ​നി​കാ​ഭ്യാ​സം ആ​ണി​തെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​റി​യി​ച്ചു.

ബ്ര​സീ​ൽ, ഈ​ജി​പ്ത്, എ​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നിരീ​ക്ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കും. റ​ഷ്യ, ചൈ​ന രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക സൈ​നി​കാ​ഭ്യാ​സം ന​ട​ത്താ​റു​ള്ള​താ​ണ്.

എ​ന്നാ​ൽ, ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ക​ണ്ണു​രു​ട്ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​ഭ്യാ​സം പ്ര​ത്യേ​ക ​ശ്ര​ദ്ധ ആ​ക​ർ‌​ഷി​ക്കു​ന്നു.

Leader Page

ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി ച​രി​ത്രം തി​രു​ത്തു​മോ?

അ​മേ​രി​ക്ക​ന്‍ അ​പ്ര​മാ​ദി​ത്വവും യൂ​റോ​പ്യ​ന്‍ സ്വാ​ധീ​ന​വും ഇ​ല്ലാ​ത്ത​തും അ​തേ​സ​മ​യം ലോ​ക​ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യി​ലേ​റെ വ​രു​ന്ന​തു​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ രാ​ജ്യാ​ന്ത​ര കൂ​ട്ടാ​യ്മ​യാ​ണ് ബ്രി​ക്‌​സ്. ബ്ര​സീ​ല്‍, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഈ​ജി​പ്ത്, എ​ത്യോ​പ്യ, ഇ​റാ​ന്‍, ഇ​ന്തോ​നേ​ഷ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ അം​ഗ​ങ്ങ​ള്‍. ഇ​റാ​ന്‍റെ സാ​ന്നി​ധ്യ​വും നി​ല​പാ​ടും ഉ​ച്ച​കോ​ടി​യി​ല്‍ ഏ​റെ നി​ര്‍​ണാ​യ​ക​മാ​കും. ട്രം​പ് പ്ര​ഖ്യാ​പി​ച്ച പ​ക​രം തീ​രു​വ മൂ​ന്നു​മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ച​തി​ന്‍റെ കാ​ലാ​വ​ധി ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേയാ​ണ് ഇ​ന്നും നാ​ളെ​യു​മാ​യി ബ്രി​ക്‌​സി​ന്‍റെ 17-ാം ഉ​ച്ച​കോ​ടി ബ്ര​സീ​ലി​ലെ റി​യോ ഡി ​ജ​നീ​റോ​യി​ല്‍ ന​ട​ക്കു​ന്ന​ത്.

‘കൂ​ടു​ത​ൽ സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ ഭ​ര​ണ​ത്തി​നാ​യി ആ​ഗോ​ള ദ​ക്ഷി​ണ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ല്‍’ എ​ന്ന​താ​ണ് ഉ​ച്ച​കോ​ടി​യു​ടെ മു​ഖ്യ​വി​ഷ​യം. രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ല്‍ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ഏ​കോ​പ​നം ച​ര്‍​ച്ച​യി​ല്‍ ഉ​യ​രും. 17-ാം ഉ​ച്ച​കോ​ടി​യു​ടെ ര​ണ്ട് മു​ന്‍​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. 1). ആ​ഗോ​ള ദ​ക്ഷി​ണ സ​ഹ​ക​ര​ണം, 2). പ​രി​സ്ഥി​തി വി​ക​സ​ന​ത്തി​നാ​യു​ള്ള അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം. ഈ ​ല​ക്ഷ്യ​പ്രാ​പ്തി​ക്കാ​യി ആ​റു പ്ര​ധാ​ന മേ​ഖ​ല​ക​ളും ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. 1. ആ​ഗോ​ള ആ​രോ​ഗ്യ സ​ഹ​ക​ര​ണം, 2. വ്യാ​പാ​രം, നി​ക്ഷേ​പം, ധ​ന​കാ​ര്യം 3. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, 4. കൃ​ത്രി​മ​ബു​ദ്ധി (എ​ഐ) ഭ​ര​ണം, 5. ബ​ഹു​മു​ഖ സ​മാ​ധാ​ന സു​ര​ക്ഷ പ​ദ്ധ​തി​ക​ള്‍, 6. അ​ടി​സ്ഥാ​ന വി​ക​സ​ന​മേ​ഖ​ല​ക​ള്‍. അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ആ​ഗോ​ള സ്വാ​ധീ​നം വ​ര്‍​ധി​പ്പി​ക്കാ​നും സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സാം​സ്‌​കാ​രി​ക ബ​ന്ധ​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും കൂ​ടു​ത​ല്‍ ക്രി​യാ​ത്മ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ച്ച​കോ​ടി​യി​ല്‍ ഉ​യ​രും. ആ​ഗോ​ള ഭീ​ക​ര​ത​യ്‌​ക്കെ​തി​രേ ഇ​ന്ത്യ ഉ​ച്ച​കോ​ടി​യി​ല്‍ ഉ​റ​ച്ച നി​ല​പാ​ടു​ക​ളെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ആ​സി​യാ​ന്‍ ബ്രി​ക്‌​സി​ല്‍

ഈ ​വ​ർ​ഷ​ത്തെ ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യു​ടെ ഒ​രു പ്ര​ത്യേ​ക​ത ആ​സി​യാ​ന്‍ രാ​ജ്യ​മാ​യ ഇ​ന്തോ​നേ​ഷ്യ​യും അം​ഗ​രാ​ജ്യ​മാ​യി ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന​താ​ണ്. 2024 ഒ​ക്‌ടോ​ബ​റി​ല്‍ മ​ലേ​ഷ്യ​യും താ​യ്‌​ല​ൻ​ഡും വി​യ​റ്റ്‌​നാ​മും പ​ങ്കാ​ളി രാ​ജ്യ​ങ്ങ​ളു​മാ​യി. ഈ ​പ​ങ്കാ​ളി​ത്തം ആ​സി​യാ​ന്‍ ഐ​ക്യ​ത്തി​ല്‍ വി​ള്ള​ലു​ക​ള്‍ സൃ​ഷ്ടി​ക്ക​ാ​നു​ള്ള സാ​ധ്യ​ത​യേ​റെ. സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച, വ്യാ​പാ​ര വൈ​വി​ധ്യ​വ​ത്ക​ര​ണം, വി​ക​സ​ന ധ​ന​സ​ഹാ​യം എ​ന്നി​വ​യ്ക്കു​ള്ള ബ​ദ​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ബ്രി​ക്‌​സി​ലു​ണ്ട്. ഇ​ന്തോനേ​ഷ്യ​ക്ക് ഇ​ന്ത്യ​യും ചൈ​ന​യു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ള്‍ ബ്രി​ക്‌​സി​ലൂ​ടെ കൂ​ടു​ത​ല്‍ ദൃ​ഢ​മാ​കും. വി​ക​സ​ന​ബാ​ങ്കി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും ല​ഭി​ക്കും. ബ്രി​ക്‌​സ് ന്യൂ ​ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ വാ​യ്പാ സൗ​ക​ര്യ​ങ്ങ​ളും ധ​ന​സ​ഹാ​യ​വും വ്യാ​പാ​ര ആ​നു​കൂ​ല്യ​ങ്ങ​ളും ബ്രി​ക്‌​സ് പ​ങ്കാ​ളി​ക​ളാ​യ ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കും നേ​ട്ട​മാ​കും.

ഡി ​ഡോ​ള​റൈ​സേ​ഷ​ന്‍ സാ​ധ്യ​മോ?

അ​മേ​രി​ക്ക​ന്‍ ഡോ​ള​ര്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തു​ന്ന സാ​മ്പ​ത്തി​കക്ര​മ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ന്‍ ബ്രി​ക്‌​സ് രാ​ജ്യ​ങ്ങ​ള്‍​ക്കാ​വു​മോ? ആ​വേ​ശ​ത്തോ​ടെ ബ്രി​ക്‌​സ് ക​റ​ന്‍​സി​ക്കു​വേ​ണ്ടി വാ​ദി​ച്ചി​രു​ന്ന ബ്ര​സീ​ലും പ​രു​ങ്ങ​ലി​ലാ​ണ്. ഡോ​ള​റി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് പ​ര​മാ​വ​ധി കു​റ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ലും ബ​ദ​ല്‍ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളും രൂ​പ​പ്പെ​ട​ണം. ബ്രി​ക്‌​സി​നു​ള്ളി​ലെ ഐ​ക്യ​ത്തി​ന്‍റെ അ​ഭാ​വം ധ​ന​ന​യ​ത്തെ​യും ക​രു​ത​ല്‍ ശേ​ഖ​ര മാ​നേ​ജ്‌​മെ​ന്‍റി​നെ​യും സം​ബ​ന്ധി​ച്ചു​ള്ള വ്യ​ത്യ​സ്ത സ​മീ​പ​ന​ങ്ങ​ളും അം​ഗ​രാ​ജ്യ ഏ​കോ​പ​ന​ങ്ങ​ള്‍ പ്ര​യാ​സ​മാ​ക്കു​ന്നു. ഒ​രൊ​റ്റ ക​റ​ന്‍​സി നി​യ​ന്ത്രി​ക്കാ​ന്‍ ബ്രി​ക്‌​സി​ന് സം​യു​ക്ത സ്ഥാ​പ​ന​ങ്ങ​ളി​ല്ലാ​ത്ത​തും ഡി ​ഡോ​ള​റൈ​സേ​ഷ​ന് പ്ര​യാ​സ​മുളവാക്കുന്നു. നി​ല​വി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ഡോ​ള​റി​ലാ​യ​തി​നാ​ല്‍ അ​തി​ല്‍​നി​ന്ന് പു​തി​യൊ​രു ക​റ​ന്‍​സി​യി​ലേ​ക്കു​ള്ള മാ​റ്റം ചെ​ല​വേ​റി​യ​തും ദൈ​ര്‍​ഘ്യ​മേ​റി​യ​തും സാ​ങ്കേ​തി​ക​മാ​യി സ​ങ്കീ​ര്‍​ണ​വു​മാ​യി​രി​ക്കും. ഡി ​ഡോ​ള​റൈ​സേ​ഷ​നി​ല്‍ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​നു​പ​ക​രം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി​രി​ക്കും ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക. എ​ങ്കി​ലും ആ​ഗോ​ള വ്യാ​പാ​ര​ത്തി​ല്‍ ബ​ദ​ല്‍ പേമെ​ന്‍റ് പ്ലാ​റ്റ്‌​ഫോം ഗൗ​ര​വ​മാ​യി ഉ​ച്ച​കോ​ടി​യി​ല്‍ ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ടും.

ബ്രി​ക്‌​സ് ക​റ​ന്‍​സി​യെ​ക്കു​റി​ച്ച് അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യി​ട്ട് അ​ധി​ക​നാ​ളി​ക​ളാ​യിട്ടി​ല്ല. അ​തേ​സ​മ​യം 2023ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ന​ട​ന്ന പ​തി​ന​ഞ്ചാം ഉ​ച്ച​കോ​ടി​യി​ല്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ലു​ല ഡ ​സി​ല്‍​വ​യാ​ണ് ഡോ​ള​ര്‍ ഇ​ത​ര ബ്രി​ക്‌​സ് ക​റ​ന്‍​സി വേ​ണ​മെ​ന്ന് ശ​ക്ത​മാ​യി വാ​ദി​ച്ച​ത്. ഇ​ക്കു​റി ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി ബ്ര​സീ​ലി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ന​ട​ക്കു​മ്പോ​ള്‍ ഈ ​വാ​ദം കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കേ​ണ്ട​താ​ണ്. 2024 ന​വം​ബ​റി​ല്‍ റ​ഷ്യ​യി​ലെ ക​സാ​നി​ല്‍ ചേ​ര്‍​ന്ന 16-ാം ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ലും ബ്രി​ക്‌​സ് ക​റ​ന്‍​സി ച​ര്‍​ച്ച​യാ​യി​രു​ന്നു. നി​ല​വി​ല്‍ ലോ​ക​ത്തെ വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന്‍റെ 58 ശ​ത​മാ​ന​വും ഡോ​ള​റി​ലാ​ണ്. എ​ണ്ണ​വി​ല്പ​ന​യി​ലും ഡോ​ള​റാ​ണ് അ​ടി​സ്ഥാ​ന ക​റ​ന്‍​സി.

ബ്രി​ക്‌​സ് ക​റ​ന്‍​സി​യി​ല്‍ ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും മൗ​നം പാ​ലി​ക്കു​ന്നു. ബ്രി​ക്‌​സ് ക​റ​ന്‍​സി എ​ന്ന ആ​ശ​യ​ത്തി​ന്മേ​ല്‍ ഉ​യ​രു​ന്ന ഒ​ട്ട​ന​വ​ധി ചോ​ദ്യ​ങ്ങ​ള്‍​ക്ക് അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യ ഉ​ത്ത​ര​മി​ല്ല. അ​മേ​രി​ക്ക​ന്‍ ഉ​പ​രോ​ധ​ങ്ങ​ള്‍ മ​റി​ക​ട​ക്കാ​ന്‍ പു​ത്ത​ന്‍ ക​റ​ന്‍​സി​ക്കാ​വു​മോ? ബ്രി​ക്‌​സ് ക​റ​ന്‍​സി നി​ല​വി​ലു​ള്ള ആ​ഭ്യ​ന്ത​ര ക​റ​ന്‍​സി​ക്കു പ​ക​ര​മാ​കു​മോ? സ്ഥി​ര​വും ക്ര​മീ​ക​രി​ക്കാ​വു​ന്ന​തു​മാ​യ വി​നി​മ​യ​നി​ര​ക്ക് സം​വി​ധാ​നം എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കും? ബ്രി​ക്‌​സ് അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ബ്രി​ക്‌​സ് ക​റ​ന്‍​സി ആ​ക​ര്‍​ഷ​ക​മാ​കു​മോ? സ്വ​ര്‍​ണ​വു​മാ​യി ബ​ന്ധി​പ്പി​ച്ച ഒ​രു ക​റ​ന്‍​സി കൂ​ടു​ത​ല്‍ ലാ​ഭ​ക​ര​മോ? ബ്രി​ക്‌​സ് ക​റ​ന്‍​സി​ക്കെ​തി​രേ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ള്‍ എ​ഴു​തി​ത്ത​ള്ളാ​മോ? ചു​രു​ക്ക​ത്തി​ല്‍ ബ്രി​‌​ക്സ് ക​റ​ന്‍​സി​യെ​ന്ന സ്വ​പ്‌​ന​ം ബ്ര​സീ​ല്‍ ഉ​ച്ച​കോ​ടി​യി​ലും ച​ര്‍​ച്ച​ക​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​മെ​ന്നു വ്യ​ക്തം. മ​റ്റൊ​രു​വാ​ക്കി​ല്‍ പ​റ​ഞ്ഞാ​ല്‍ അ​മേ​രി​ക്ക​ന്‍ ഡോ​ള​ര്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ ഇ​നി​യും ലോ​ക​ത്തെ നി​യ​ന്ത്രി​ക്കും.

ക​രു​ത്തു​നേ​ടി ഇ​ന്ത്യ

17-ാം ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ ഇ​ക്കു​റി പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ പ​ഴ​യ ഇ​ന്ത്യ​യ​ല്ല. ലോ​ക സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി അ​മേ​രി​ക്ക​യ്ക്കും ചൈ​ന​യ്ക്കും ജ​ര്‍​മ​നി​ക്കും പി​ന്നി​ലി​ന്ന് നാ​ലാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​യാ​ണ്. മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് വൈ​കാ​തെ എ​ത്തു​ക​യും ചെ​യ്യും. ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ല്‍ ഇ​ന്ത്യ വ​ള​രെ പി​ന്നി​ലെ​ങ്കി​ലും വ​ന്‍ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യു​ള്ള ഇ​ന്ത്യ​യു​ടെ കു​തി​പ്പ് ഏ​തൊ​രു പൗ​ര​നും അ​ഭി​മാ​ന​മേ​കും. അ​തി​നാ​ല്‍​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ക്കു​ക​ള്‍​ക്കും നി​ല​പാ​ടു​ക​ള്‍​ക്കും ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ ഏ​റെ സ്വീ​കാ​ര്യ​ത​യു​ണ്ട്.

റ​ഷ്യ​യെ​യും അ​മേ​രി​ക്ക​യെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്താ​നും ഇ​റാ​നോ​ട് പി​ണ​ങ്ങാ​തെ ഇ​സ്ര​യേ​ലി​നോ​ട് ഇ​ണ​ങ്ങാ​നും ചൈ​ന​യു​ടെ ക​രം​പി​ടി​ക്കാ​നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നുമാ​യും യു​കെ, ഇ​റ്റ​ലി, ജ​ര്‍​മ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യും ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ള്‍ എ​ക്കാ​ല​ത്തേ​ക്കാ​ളും‍ ശ​ക്ത​മാ​ക്കാ​നും ഇ​ന്ന് ഇ​ന്ത്യ​ക്കാ​വു​ന്നു.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യു​ടെ വാ​ക്കു​ക​ള്‍ അ​വ​സാ​ന വാ​ക്കെ​ങ്കി​ല്‍ ആ​റു ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍​ക്കും ന​രേ​ന്ദ്ര മോ​ദി ഉ​റ്റ​മി​ത്ര​മാ​ണ്. ഈ ​നേ​തൃ​ത്വ​ത്തി​ന്‍റെ ക​രു​ത്തു​മാ​യാ​ണ് ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധിസം​ഘം പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​തി​നാ​ല്‍​ത​ന്നെ ഉ​ച്ച​കോ​ടി പ്ര​മേ​യ​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഇ​ന്ത്യ​യു​ടെ വ​ള​ര്‍​ച്ച​യു​ടെ​യും മു​ന്നേ​റ്റ​ത്തി​ന്‍റെ​യും ഭീ​ക​ര​ത​യ്‌​ക്കെ​തി​രേ​യു​ള്ള നി​ല​പാ​ടു​ക​ളു​ടെ​യും ത​ല​ങ്ങ​ളി​ല്‍ പു​തു​വ​ഴി​ക​ള്‍ തു​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

Latest News

Corehub Up