x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​​ക്സി​​ന്‍റെ നേ​​ട്ടം ചോ​​ദ്യംചെ​​യ്തു ചി​​ദം​​ബ​​രം; പ്ര​​കീ​​ർ​​ത്തി​​ച്ച് ത​​രൂ​​ർ

വെബ്ഡെസ്ക്
Published: September 12, 2026 01:04 AM IST | Updated: September 12, 2026 01:04 AM IST

ശ​​​​​ശി ത​​​​​രൂ​​​​​രും പി.​​​​​ചി​​​​​ദം​​​​​ബ​​​​​ര​​​​​വും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ബ്രി​​​​​ക്സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യെ​​​​​ച്ചൊ​​​​​ല്ലി കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ൽ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ഭി​​​​​ന്ന​​​​​ത. മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ പി.​​​​​ചി​​​​​ദം​​​​​ബ​​​​​ര​​​​​വും ശ​​​​​ശി ത​​​​​രൂ​​​​​രും ത​​​​​മ്മി​​​​​ലാ​​​​​ണ് ഉ​​​​​ച്ച​​​​​കോ​​​​​ടി മൂ​​​​​ലം രാ​​​ജ്യ​​​ത്തി​​​നു​​​​​ണ്ടാ​​​​​കു​​​​​ന്ന നേ​​​​​ട്ട​​​​​ങ്ങ​​​​​ളെ​​​​​ച്ചൊ​​​​​ല്ലി വ്യ​​​​​ത്യ‌​​​​​സ്ത നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​ടു​​​​​ത്ത​​​​​ത്.

ബ്രി​​​​​ക്സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ നേ​​​​​ടി​​​​​യ വ്യ​​​​​ക്ത​​​​​മാ​​​​​യ നേ​​​​​ട്ട​​​​​ങ്ങ​​​​​ളെ ചി​​​​​ദം​​​​​ബ​​​​​രം ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​പ്പോ​​​​​ൾ ഉ​​​​​ച്ച​​​​​കോ​​​​​ടി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ന​​​​​യ​​​​​ത​​​​​ന്ത്ര സ​​​​​മ്മേ​​​​​ള​​​​​ന ശ​​​​​ക്തി പ്ര​​​​​ക​​​​​ട​​​​​മാ​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ത​​​​​രൂ​​​​​രി​​​​​ന്‍റെ മ​​​​​റു​​​​​പ​​​​​ടി.

എ​​​​​ത്ര പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രും പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രും വ​​​​​രു​​​​​ന്നു​​​​​ണ്ട് എ​​​​​ന്ന​​​​​തു താ​​​​​ൻ ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​ന്നും ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടോ മൂ​​​​​ന്നോ ബ്രി​​​​​ക്സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു വ്യ​​​​​ക്ത​​​​​മാ​​​​​യ നേ​​​​​ട്ട​​​​​ങ്ങ​​​​​ളോ ഫ​​​​​ല​​​​​ങ്ങ​​​​​ളോ ഉ​​​​​ണ്ടാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് താ​​​​​ൻ ക​​​​​രു​​​​​തു​​​​​ന്നു​​​​​വെ​​​​​ന്നു​​​മാ​​​​​യി​​​​​രു​​​​​ന്നു ചി​​​​​ദം​​​​​ബ​​​​​രം ക​​​​​ഴി​​​​​ഞ്ഞ​​​ദി​​​​​വ​​​​​സം പ​​​​​റ​​​​​ഞ്ഞ​​​​​ത്.

ചി​​​​​ദം​​​​​ബ​​​​​ര​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​യ്​​​​​ക്കെ​​​​​തി​​​​​രേ ബി​​​​​ജെ​​​​​പി ഉ​​​​​ൾ​​​​​പ്പ​​​​​ടെ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​ന്ന​​​​​യി​​​​​ച്ച​​​​​പ്പോ​​​ഴാ​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വാ​​​​​യ ത​​​​​രൂ​​​​​രി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് ചി​​​​​ദം​​​​​ബ​​​​​ര​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളെ ത​​​​​ള്ളു​​​​​ന്ന പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യു​​​ണ്ടാ​​​യ​​​ത്.ഉ​​​​​ച്ച​​​​​കോ​​​​​ടി ഗ്ലോ​​​​​ബ​​​​​ൽ സൗ​​​​​ത്തി​​​​​നു പ്ര​​​​​ധാ​​​​​ന പ്ലാ​​​​​റ്റ്ഫോം ഒ​​​​​രു​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ബ്രി​​​​​ക്സി​​​​​ന്‍റെ നേ​​​​​ട്ട​​​​​മാ​​​​​യി ത​​​​​രൂ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

Tags : Chidambaram BRICS SasiTharoor Questions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up