Movies
തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും(ഭ്രമയുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. പ്രത്യേക ജൂറി പരമാർശത്തിന് ടൊവീനോയും ആസിഫ് അലിയും അർഹനായി. മികച്ച സംവിധായകനായി ചിദംബരം പുരസ്കാരത്തിനർഹനായി.
മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശനയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്കാരം.
സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്കാരം പങ്കിട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന് പ്രകാശ് രാജും വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.
മികച്ച ചലച്ചിത്ര ഗ്രന്ഥമായി പെൺപാട്ട് താരകൾ തെരഞ്ഞെടുത്തു. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.
മികച്ച ജനപ്രിയ ചിത്രം- പ്രേമലു. മികച്ച ചലച്ചിത്ര ഗ്രന്ഥം - പെൺപാട്ട് താരകൾ. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം.
നവാഗത സംവിധായകന്: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ), മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല), മികച്ച ഡബ്ബിംഗ് ആർടിസ്റ്റ്- സയനോര ഫിലിപ്പ്. വസ്ത്രാലങ്കാരം- സമീറ സനീഷ് (ബോഗൈൻവില്ല, രേഖാചിത്രം)
മികച്ച മേക്കപ്പ് ആർടിസ്റ്റ് - റോണക്സ് സേവ്യർ, മികച്ച പിന്നണി ഗായിക- സെബാ ടോമി, സംഗീതസംവിധായകൻ-സുഷിൻ ശ്യാം (മഞ്ഞുമ്മൽ ബോയ്സ്).
ഗായകൻ-കെ.എസ്. ഹരിശങ്കർ(എആർഎം), മികച്ച പശ്ചാത്തല സംഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ(ഭ്രമയുഗം), മികച്ച ഗാനരചിതാവ്- വേടൻ(മഞ്ഞുമ്മൽ ബോയ്സ്).
കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മൽ ബോയ്സ്), മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം), മികച്ച തിരക്കഥാകൃത്ത്- ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്), ഛായഗ്രാഹകൻ ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്).
Movies
വെങ്കട് കെ. നാരായണ നേതൃത്വം നൽകുന്ന കെവിഎൻ പ്രൊഡക്ഷൻസ്, ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസ് എന്നിവർ ഒരു മലയാളം ചിത്രത്തിനായി ഒരുമിക്കുന്നു. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ബാനറുകൾ ഒന്നിക്കുന്നത്.
രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കോവളത്ത് വെച്ച് നടന്നു. ബാലൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.
തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്യുടെ ജനനായകൻ, ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ ടോക്സിക് എന്നിവ നിർമ്മിക്കുന്ന കെവിഎൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്.
മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.