x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കാ​ർ​പ്ലോ​മ​സി 4.0': പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും പു​ടി​നും വീ​ണ്ടും ഒ​രേ കാ​റി​ൽ

ഓൺലൈൻ ഡെസ്ക്
Published: September 12, 2026 12:05 AM IST | Updated: September 12, 2026 12:05 AM IST

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നൊപ്പം ലിമോസിൻ കാറിൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ​ഡ​ൽ​ഹി: ഉ​ച്ച​കോ​ടി​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കു​മ​പ്പു​റം വീ​ണ്ടു​മൊ​രു 'കാ​ർ​പ്ലോ​മ​സി'​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച് ന്യൂ​ഡ​ൽ​ഹി. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രേ ലി​മോ​സി​ൻ കാ​റി​ൽ യാ​ത്ര ചെ​യ്ത​തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ഷാം​ഗ്ഹാ​യ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ച്ച​കോ​ടി​യ​ട​ക്കം മു​ൻ​പ് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു ന​ട​ത്തി​യ യാ​ത്ര​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് നാ​ലാം ത​വ​ണ​യും ഈ ​അ​പൂ​ർ​വ സൗ​ഹൃ​ദ നി​മി​ഷം ആ​വ​ർ​ത്തി​ച്ച​ത്.

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി​ട്ടാ​യി​രു​ന്നു ഇ​രു​നേ​താ​ക്ക​ളു​ടെ​യും നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച. ച​ർ​ച്ച​യ്ക്കി​ടെ പ്ര​ശ​സ്ത ത​മി​ഴ് വേ​ദ​ഗ്ര​ന്ഥ​മാ​യ 'തി​രു​ക്കു​റ​ലി​ന്‍റെ' റ​ഷ്യ​ൻ പ​രി​ഭാ​ഷ മോ​ദി പു​ടി​ന് സ​മ്മാ​ന​മാ​യി ന​ൽ​കി. ത​മി​ഴ് ക​വി​യും ത​ത്ത്വ​ചി​ന്ത​ക​നു​മാ​യ തി​രു​വ​ള്ളു​വ​ർ ര​ചി​ച്ച തി​രു​ക്കു​റ​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക​വും ജ​ന​കീ​യ​വു​മാ​യ ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Tags : PrimeMinister NarendraModi BRICS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up