Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrimeMinister

പാ​ല​ക്കാ​ട് റെ​യി​ൽവേ ഡി​വി​ഷ​ൻ വി​ഭ​ജ​നം: പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വെ ഡി​​​വി​​​ഷ​​​നി​​​ൽ നി​​​ന്നും മം​​​ഗ​​​ളൂ​​​രു സ്‌​​​റ്റേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ൾ സൗ​​​ത്ത് വെ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മൈ​​​സൂ​​​രു ഡി​​​വി​​​ഷ​​​നി​​​ലേ​​​ക്ക് മാ​​​റ്റാ​​​നു​​​ള്ള റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം പു​​​നഃപ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ ​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ റെ​​​യി​​​ൽ​​​വേ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തെ​​​യും ഭാ​​​വി വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​ക​​​ളെ​​​യും ബാ​​​ധി​​​ക്കാ​​​വു​​​ന്ന തീ​​​രു​​​മാ​​​നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ നടത്തിയി ല്ലെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

വിഭജന ഭീകരതയുടെ ഓർമദിനം: ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡൽഹി:1947-ലെ ഇന്ത്യാ വിഭജനകാലത്ത് ജീവൻ നഷ്ടപ്പെടുകയും ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്തവരെ സ്മരിച്ച് രാജ്യം. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14-ന് ആചരിക്കുന്ന 'വിഭജന ഭീകരത അനുസ്മരണ ദിനത്തിൽ' പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള പ്രമുഖർ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

വിഭജനകാലത്ത് ജനങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും അവരുടെ ധീരതയും രാജ്യം ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അനേകം കുടുംബങ്ങൾ വേർപെടുത്തപ്പെടുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്ത ചരിത്രത്തിലെ ഒരു വലിയ വേദനയായിരുന്നു അത്. എങ്കിലും, ശൂന്യതയിൽ നിന്ന് ജീവിതം വീണ്ടും കരുപ്പിടിപ്പിച്ച ജനങ്ങളുടെ ഇച്ഛാശക്തി രാജ്യത്തിന്‍റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകി.

സമൂഹത്തിൽ ഐക്യവും സഹോദര്യവും നിലനിർത്താനും 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യം വർധിപ്പിക്കാനും ഈ ദിനം കാരണമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, പിയൂഷ് ഗോയൽ, സി.ആർ. പാട്ടീൽ തുടങ്ങിയവരും വിഭജനകാലത്തെ ഇരകളെ അനുസ്മരിച്ചു. 2021 മുതലാണ് മോദി സർക്കാർ ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കാൻ തുടങ്ങിയത്.

National

യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സു​മാ​യി സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മ​ഗ്ര ആ​ഗോ​ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു.

സം​ഭാ​ഷ​ണ​ത്തി​നി​ടെ, വാ​ൻ​സി​നും ഭാ​ര്യ ഉ​ഷ വാ​ൻ​സി​നും പു​തി​യൊ​രു ആ​ൺ​കു​ഞ്ഞ് പി​റ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. വാ​ൻ​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം അ​ദ്ദേ​ഹം പി​ന്തു​ണ​യും ആ​ശം​സ​ക​ളും നേ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. 

National

ദേ​ശീ​യ കൈ​ത്ത​റി ദി​ന​ത്തി​ൽ ഗെ​റ്റ് റെ​ഡി വി​ത്ത് മീ ​വീ​ഡി​യോ​ക​ൾ ചെ​യ്യാ​ന​ഭ്യ​ർ​ത്ഥി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വെ​ള്ളി​യാ​ഴ്ച (ഓ​ഗ​സ്റ്റ് ഏ​ഴ്) ആ​ഘോ​ഷി​ക്കു​ന്ന ദേ​ശീ​യ കൈ​ത്ത​റി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ 'ഗെ​റ്റ് റെ​ഡി വി​ത്ത് മീ' ​വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ക്കാ​ൻ യു​വാ​ക്ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഈ ​അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ നെ​യ്ത്തു പാ​ര​മ്പ​ര്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് നെ​യ്ത്തു​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ഇ​ത്ത​രം സോ​ഷ്യ​ൽ മീ​ഡി​യ ട്രെ​ൻ​ഡു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

1905 ഓ​ഗ​സ്റ്റ് ഏ​ഴി​ന് ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നെ​തി​രെ തു​ട​ക്കം കു​റി​ച്ച സ്വ​ദേ​ശി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഈ ​ദി​നം ദേ​ശീ​യ കൈ​ത്ത​റി ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ഫ്ര​ണ്ട്ഷി​പ്പ് ഡേ ​പോ​ലെ ത​ന്നെ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ദേ​ശീ​യ കൈ​ത്ത​റി ദി​ന​വും ആ​ഘോ​ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും കൈ​ത്ത​റി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ആ​ശ്വാ​സ​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ യു​വ​ത​ല​മു​റ കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചു​ള്ള വീ​ഡി​യോ​ക​ൾ ചെ​യ്ത് രാ​ജ്യ​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ളെ​യും നെ​യ്ത്തു പാ​ര​മ്പ​ര്യ​ത്തെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ ട്രെ​ൻ​ഡിം​ഗ് ആ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു.

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്രാ ചെ​ല​വ് അ​ഞ്ച് ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചതായി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ​യാ​ത്രാ ചെ​ല​വി​ൽ 2021-ന് ​ശേ​ഷം വ​ൻ വ​ർ​ധ​ന​വ്. 2021-ൽ 36 ​കോ​ടി രൂ​പ​യാ​യി​രു​ന്ന വാ​ർ​ഷി​ക യാ​ത്രാ​ച്ചെ​ല​വ് 2025 ആ​യ​പ്പോ​ഴേ​ക്കും അ​ഞ്ചി​ര​ട്ടി വ​ർ​ധി​ച്ച് 180 കോ​ടി രൂ​പ ക​ട​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പ​ബി​ത്ര മ​ർ​ഗ​രീ​റ്റ​യാ​ണ് സ​ഭ​യി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

2021 മു​ത​ൽ ഇ​തു​വ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കാ​യി ആ​കെ 550 കോ​ടി​യ​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. 2021-ൽ 36 ​കോ​ടി, 2022-ൽ 55 ​കോ​ടി, 2023-ൽ 93 ​കോ​ടി, 2024-ൽ 109 ​കോ​ടി എ​ന്നി​ങ്ങ​നെ ഉ​യ​ർ​ന്ന ചെ​ല​വ് 2025-ലാ​ണ് 180 കോ​ടി​യി​ല​ധി​ക​മാ​യി ഉ​യ​ർ​ന്ന​ത്. 2026-ൽ ​ഇ​തു​വ​രെ 74.58 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. മേ​യി​ൽ ന​ട​ന്ന അ​ഞ്ച് രാ​ജ്യ​ങ്ങ​ളു​ടെ പ​ര്യ​ട​ന​ത്തി​ൽ നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക (17.46 കോ​ടി രൂ​പ) ചെ​ല​വാ​യ​ത്.

അ​തേ​സ​മ​യം, ഈ ​വി​ദേ​ശ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ വ​ഴി രാ​ജ്യ​ത്തി​ന് വ​ലി​യ നേ​ട്ട​മു​ണ്ടാ​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 2021 ജൂ​ലൈ​യ്ക്ക് ശേ​ഷം പ്ര​തി​രോ​ധം, എ.​ഐ, സെ​മി​ക​ണ്ട​ക്ട​ർ, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 316 ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ച​താ​യും, 2021 ഏ​പ്രി​ൽ മു​ത​ൽ 2025 ഡി​സം​ബ​ർ വ​രെ 381.8 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ നി​ക്ഷേ​പം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ​താ​യും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

National

ബോ​ഗാ​പു​രം അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം: വ​​​ട​​​ക്ക​​​ൻ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ന്‍റെ വി​​​ക​​​സ​​​ന​​​ക്കു​​​തി​​​പ്പി​​​ന് ആ​​​ക്കം കൂ​​​ട്ടി വി​​​ജ​​​യ​​​ന​​​ഗ​​​രം ജി​​​ല്ല​​​യി​​​ലെ ബോ​​​ഗാ​​​പു​​​ര​​​ത്തു നി​​​ർ​​​മി​​​ച്ച അ​​​ല്ലൂ​​​രി സീ​​​താ​​​രാ​​​മ രാ​​​ജു അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി രാ​​​ജ്യ​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഗ​​​വ​​​ർ​​​ണ​​​ർ എ​​​സ്. അ​​​ബ്‌​​​ദു​​​ൾ ന​​​സീ​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ന്ന​​​ത്.

2,203 ഏ​​​​ക്ക​​​​ർ സ്ഥ​​​​ന​​​​ത്താ​​​യി 3,800 മീ​​​​റ്റ​​​​ർ നീ​​​ള​​​മു​​​ള്ള റ​​​​ൺ​​​​വേ​​​​യു​​​​ൾ​​​​പ്പെ​​​​ടെ 5,600 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ ചെ​​​​ല​​​​വി​​​​ലാ​​​​ണു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ജി​​​​എം​​​​ആ​​​​ർ ഗ്രൂ​​​​പ്പു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് പൊ​​​​തു-​​​​സ്വ​​​​കാ​​​​ര്യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ലാ​​​​ണ് ഗ്രീ​​​​ൻ​​​​ഫീ​​​​ൽ​​​​ഡ് എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്നു​​​ള്ള വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സ് 17ന് ​​​ആ​​​രം​​​ഭി​​​ക്കും.

ആ​​​​ദ്യ​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​തി​​​​വ​​​​ർ​​​​ഷം 60 ല​​​​ക്ഷം യാ​​​​ത്ര​​​​ക്കാ​​​​രെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ ശേ​​​​ഷി​​​​യു​​​​ണ്ട്. ഭാ​​​വി​​​യി​​​ൽ ഇ​​​ത് 1.8 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തും. ബോ​​​​യിം​​​​ഗ് 777, എ​​​​യ​​​​ർ​​​​ബ​​​​സ് എ330 ​​​​പോ​​​​ലു​​​​ള്ള ബ്രോ​​​​ഡ് ബോ​​​​ഡി വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സു​​​​ഗ​​​​മ​​​​മാ​​​​യി ലാ​​​​ൻ​​​​ഡ് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന റ​​​​ൺ​​​​വേ​​​​യാ​​​​ണു​​​​ള്ള​​​​ത്.

വാ​​​​ണി​​​​ജ്യ​​​മേ​​​​ഖ​​​​ല​​​​യ്ക്കു ക​​​​രു​​​​ത്തേ​​​​കാ​​​​ൻ 25,000 മെ​​​​ട്രി​​​​ക് ട​​​​ൺ ശേ​​​​ഷി​​​​യു​​​​ള്ള അ​​​​ത്യാ​​​​ധു​​​​നി​​​​ക കാ​​​​ർ​​​​ഗോ ടെ​​​​ർ​​​​മി​​​​ന​​​​ലും ശീ​​​​തീ​​​​ക​​​​രി​​​​ച്ച സം​​​​ഭ​​​​ര​​​​ണി​​​​ക​​​​ളും സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​ജ്ജ​​​​മാ​​​​യ​​​​തോ​​​​ടെ വ​​​​ട​​​​ക്ക​​​​ൻ ആ​​​​ന്ധ്ര​​​​യി​​​​ലെ വ്യ​​​​വ​​​​സാ​​​​യ, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര, ഐ​​​​ടി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വ​​​​ൻ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

National

ഇ20: നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് കേജരിവാൾ

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഥ​​​നോ​​​ൾ മി​​​ശ്രി​​​ത ഇ​​​ന്ധ​​​ന പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ (ഇ20) ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു നാ​​​ലി​​​ന് മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ ക​​​ൺ​​​വീ​​​ന​​​ർ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ.

കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഇ20 ​​​പെ​​​ട്രോ​​​ൾ ന​​​യ​​​ത്തി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി കോ​​​ൺ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ക്ലബ്ബില്‍ ന​​​ട​​​ത്തി​​​യ ദേ​​​ശീ​​​യ ടൗ​​​ൺ​​​ഹാ​​​ൾ യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം.

ഇ20​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ത്തെ ര​​​ണ്ടു​​​ല​​​ക്ഷം പേ​​​ർ ഒ​​​പ്പി​​​ട്ട ഹ​​​ർ​​​ജി​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ കേ​​​ന്ദ്ര​​​ത്തി​​​നു കൈ​​​മാ​​​റു​​​മെ​​​ന്നും കേ​​​ജ​​​രി​​​വാ​​​ൾ അ​​​റി​​​യി​​​ച്ചു.

ഇ20 ​​​ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി കേ​​​ജ​​​രി​​​വാ​​​ൾ ഇ​​​ന്ന​​​ലെ ആ​​​ഹ്വാ​​​നം ചെ​​​യ്ത ടൗ​​​ൺ​​​ഹാ​​​ൾ ശൈ​​​ലി​​​യി​​​ലു​​​ള്ള യോ​​​ഗ​​​ത്തി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ഇ20 ​​​ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ ദോ​​​ഷ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത യോ​​​ഗ​​​ത്തി​​​ൽ ഇ20 ​​​പെ​​​ട്രോ​​​ളും സാ​​​ധാ​​​ര​​​ണ പെ​​​ട്രോ​​​ളും ഇ​​​ന്ധ​​​ന സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ഉ​​​പാ​​​ധി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് കേ​​​ജ​​​രി​​​വാ​​​ൾ കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ20 ​​​ക​​​ല​​​ർ​​​ത്തി​​​യ പെ​​​ട്രോ​​​ളി​​​ന് കു​​​റ​​​ഞ്ഞ വി​​​ല​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പെ​​​ട്രോ​​​ൾ വി​​​ല ലി​​​റ്റ​​​റി​​​ന് 84 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ20 ​​​ഇ​​​ന്ധ​​​നം വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ കേ​​​ട് വ​​​രു​​​ത്തി​​​ല്ലെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പ​​​ര​​​സ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ജ​​​രി​​​വാ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

ചോദ്യപേപ്പർ ചോർച്ചാ പ്രതിഷേധം: പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യുവതിക്കെതിരെ കേസ്

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യുവതിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.

ജൂലൈ 23-ന് ജന്തർ മന്തറിൽ വച്ചാണ് 25 കാരിയായ രുചിക സിംഗ് പ്രതിഷേധത്തിനിടയിൽ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. ഈ പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അന്തസിനെ അപമാനിക്കുന്നതാണെന്നും, സമൂഹത്തിൽ അനൈക്യം വളർത്താനും പൊതുസമാധാനം തകർക്കാനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി ഒരു സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കുറ്റം നടന്ന സ്ഥലം പരിഗണിക്കാതെ ഏതു പോലീസ് സ്റ്റേഷനിലും ഫയൽ ചെയ്യാവുന്ന സീറോ എഫ്ഐആർ രീതി പ്രകാരം നോയിഡയിലെ എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ എഫ്‍ഐആർ തുടർ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

National

ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം ഒ​ഴി​ഞ്ഞ് ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ക​ണം: അ​ഭി​ജീ​ത് ദീ​പ്കെ

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ പ​ദ​വി ഒ​ഴി​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ക​ണ​മെ​ന്ന് 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ. ഡ​ൽ​ഹി​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലെ വീ​ട്ടി​ലെ​ത്തി​യ ദീ​പ്കെ, മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ച സോ​ഷ്യ​ൽ മീ​ഡി​യ വീ​ഡി​യോ​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. "പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ൾ ഒ​രു ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ആ​ക​ണ​മെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. ഇ​ൻ​ഫ്ലു​വ​ൻ​സ​ർ എ​ന്ന ജോ​ലി അ​ദ്ദേ​ഹം വ​ള​രെ ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച് ആ ​ചു​മ​ത​ല മ​റ്റേ​തെ​ങ്കി​ലും നേ​താ​വി​നെ ഏ​ൽ​പ്പി​ക്ക​ണം, ദീ​പ്കെ പ​രി​ഹ​സി​ച്ചു.

ഡ​ൽ​ഹി​യി​ലെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വേ​ട്ട​യാ​ടു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ സ​ർ​ക്കാ​രി​ന് ശ​ക്ത​മാ​യ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​കൊ​ണ്ട് മാ​ത്രം ജ​ന​ങ്ങ​ളു​ടെ രോ​ഷം അ​ട​ങ്ങി​ല്ലെ​ന്നും ദീ​പ്കെ വ്യ​ക്ത​മാ​ക്കി. പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​രും തീ​വ്ര​വാ​ദി​ക​ള​ല്ലെ​ന്നും, അ​വ​രെ വീ​ണ്ടും ല​ക്ഷ്യം​വെ​ച്ചാ​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പോ​സ്റ്റു​ക​ൾ​ക്ക് ഇ​നി ഉ​ന്ന​ത​ത​ല നി​രീ​ക്ഷ​ണം; നീ​റ്റ് വീ​ഡി​യോ നീ​ക്കം ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മെ​റ്റ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ​ക്ക് ഇ​നി മു​ത​ൽ ഉ​ന്ന​ത​ത​ല​ത്തി​ൽ അ​ധി​ക നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മെ​റ്റ. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രാ​ല​യ​ത്തെ​യാ​ണ് മെ​റ്റ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​ഷ​യ​ത്തി​ൽ ജെ​ൻ സി ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ​ത്തെ സെ​ൽ​ഫി വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ നി​ന്ന് താ​ത്കാ​ലി​ക​മാ​യി നീ​ക്കം ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മെ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വീ​ഡി​യോ നീ​ക്കം ചെ​യ്ത​ത് ഒ​രു സാ​ങ്കേ​തി​ക "പി​ഴ​വ്" മൂ​ല​മാ​ണെ​ന്ന് സ​മ്മ​തി​ച്ച മെ​റ്റ, വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നാ​യി ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ​യോ അ​ടു​ത്ത ആ​ഴ്ച ആ​ദ്യ​ത്തോ​ടെ​യോ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച നി​സാ​ര വി​ഷ​യ​മ​ല്ലെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും വേ​ദ​ന മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി, കേ​സ് വി​ചാ​ര​ണ​യ്ക്ക് ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ളും കു​റ്റ​ക്കാ​ർ​ക്ക് ക​ഠി​ന ശി​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന പു​തി​യ ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

 

National

പ​രീ​ക്ഷാ പ​രി​ഷ്ക​ര​ണ കർമ സമിതി: ഐ​ടി വി​ദ​ഗ്ധ​നും ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​നും ര​ഹ​സ്യാ​ന്വേ​ഷ​ണ ത​ല​വ​നും ഉ​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്ധ സം​ഘം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്നു​ള്ള വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ച്ച​തി​ന് പി​ന്നാ​ലെ, രാ​ജ്യ​ത്തെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യം പൊ​ളി​ച്ചെ​ഴു​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച ഉ​ന്ന​ത​ത​ല ടാ​സ്ക് ഫോ​ഴ്സി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ അം​ഗ​ങ്ങ​ളാ​കു​ന്നു. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​സ​മി​തി.

ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​നും സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​നു​മാ​യ ന​ന്ദ​ൻ നി​ലേ​ക​നി ന​യി​ക്കു​ന്ന സ​മി​തി​യി​ൽ ശാ​സ്ത്ര​ജ്ഞ​രും മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന പ്ര​മു​ഖ​രു​ടെ നി​ര​ത​ന്നെ​യു​ണ്ട്.

ന​ന്ദ​ൻ നി​ലേ​ക​നി (ഐ​ടി വി​ദ​ഗ്ദ്ധ​ൻ): പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​നും ഉ​റ​പ്പാ​ക്കി ചോ​ർ​ത്താ​നാ​കാ​ത്ത​വി​ധം സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന്റെ പ​രി​ച​യ​സ​മ്പ​ത്ത് സ​ഹാ​യി​ക്കും.

എ​സ്. സോ​മ​നാ​ഥ് (മു​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ): ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ 'സീ​റോ-​ഡി​ഫെ​ക്ട്' സു​ര​ക്ഷാ പാ​ളി​ക​ളും പ്ര​ക്രി​യ​ക​ളും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ ന​ട​പ്പി​ലാ​ക്കും. ചോ​ദ്യ​പ്പേ​പ്പ​ർ ത​യ്യാ​റാ​ക്കു​ന്ന​ത് മു​ത​ൽ ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ ഘ​ട്ടം ഘ​ട്ട​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഉ​റ​പ്പാ​ക്കും.

ത​പ​ൻ ഡെ​ക്ക (മു​ൻ ഐ​ബി ഡ​യ​റ​ക്ട​ർ): ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ത്തു​ന്ന പ​രീ​ക്ഷാ മാ​ഫി​യ​ക​ളെ​യും റാ​ക്ക​റ്റു​ക​ളെ​യും പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ത​ത്സ​മ​യ സൈ​ബ​ർ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ര​ഹ​സ്യാ​ന്വേ​ഷ​ണ ശൃം​ഖ​ല​യും കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.

വി. ​കാ​മ​കോ​ടി (ഐ​ഐ​ടി മ​ദ്രാ​സ് ഡ​യ​റ​ക്ട​ർ): പ​രീ​ക്ഷാ സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും സെ​ർ​വ​റു​ക​ളും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യും.

അ​നി​ത ക​ർ​വാ​ൾ (മു​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി): ഗ്രേ​സ് മാ​ർ​ക്ക് ന​യം, ആ​ൻ​സ​ർ കീ ​ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ൽ, കേ​ന്ദ്ര​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ അ​ക്കാ​ദ​മി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

അ​മൃ​ത് ലാ​ൽ മീ​ന (ലോ​ജി​സ്റ്റി​ക്സ് വി​ദ​ഗ്ദ്ധ​ൻ): ചോ​ദ്യ​പ്പേ​പ്പ​ർ അ​ച്ച​ടി, വി​ത​ര​ണം, സൂ​ക്ഷി​പ്പ് എ​ന്നി​വ​യി​ൽ ജി​പി​എ​സ് ട്രാ​ക്കിം​ഗ്, കൃ​ത്യ​സ​മ​യ​ത്ത് മാ​ത്രം തു​റ​ക്കു​ന്ന ഡി​ജി​റ്റ​ൽ ലോ​ക്കു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ട്ടി​മ​റി​ക​ൾ ത​ട​യു​ന്ന വി​ത​ര​ണ ശൃം​ഖ​ല ഉ​റ​പ്പാ​ക്കും.

പ​രീ​ക്ഷാ സ​മ്പ്ര​ദാ​യം കൂ​ടു​ത​ൽ സു​താ​ര്യ​വും വി​ശ്വ​സ​നീ​യ​വു​മാ​ക്കു​ക​യാ​ണ് ഈ ​ബ​ഹു​മു​ഖ വി​ദ​ഗ്ധ സ​മി​തി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ക​ർ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ന​ന്ദ​ൻ നി​ലേ​കാ​നി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല ക​ർ​മ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​നും യു​ഐ​ഡി​എ​ഐ (ആ​ധാ​ർ) മു​ൻ ചെ​യ​ർ​മാ​നു​മാ​യ ന​ന്ദ​ൻ നി​ലേ​കാ​നി​യാ​ണ് ക​ർ​മ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ല​വി​ലെ വ്യ​വ​സ്ഥി​തി​യി​ലെ പോ​രാ​യ്മ​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പു​തി​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളും പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മി​തി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ പി​ഴ​വു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

അ​ടു​ത്തി​ടെ വി​വി​ധ ദേ​ശീ​യ പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ന​ന്ദ​ൻ നി​ലേ​കാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഭാ​ഗ​മാ​കു​മെ​ന്നാ​ണ് വി​വ​രം.

ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യെ​ന്ന നി​ല​യി​ലാ​ണ് പു​തി​യ ദൗ​ത്യ​ത്തി​നാ​യി ന​ന്ദ​ൻ നി​ലേ​ക​നി​യെ പ്ര​ധാ​ന​മ​ന്ത്രി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 

National

യൂ​ട്യൂ​ബ​റാ​വാ​നും റീ​ൽ​സെ​ടു​ക്കാ​നും ആ​ഹ്വാ​നം ചെ​യ്ത് മോ​ദി; മ​ന്ത്രി​മാ​രോ​ട് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സ​ജീ​വ​മാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി​മാ​ർ ഇ​ൻ​സ്റ്റഗ്രാ​മി​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​മാ​ർ റീ​ൽ​സു​ക​ൾ നി​ർ​മി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്കും പ്ര​ത്യേ​കി​ച്ച് യു​വ​ത​ല​മു​റ​യി​ലേ​ക്കും സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ൻ​സ്റ്റാ​ഗ്രാം പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെ​റു വീ​ഡി​യോ​ക​ളും റീ​ൽ​സു​ക​ളും വ​ഴി ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​മാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. 

National

പാ​ർ​ല​മെ​ന്‍റി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ സു​​​​ഗ​​​​മ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ, രാ​​​​ജ്യ​​​​ത്തെ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നു​​​​ള്ള കൂ​​​​ട്ടാ​​​​യ നി​​​​ശ്ച​​​​യ​​​​ദാ​​​​ർ​​​​ഢ്യം എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ത്തെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ന​​​ലെ ​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി പൊ​​​​തു​​​​വാ​​​​യ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ അ​​​​റി​​​​വോ​​​​ടും ആ​​​​ദ​​​​ര​​​​വോ​​​​ടും കൂ​​​​ടി​​​​യ സം​​​​വാ​​​​ദ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളോ​​​​ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

വി​​​​ക്രം-1 റോ​​​​ക്ക​​​​റ്റി​​​​ലൂ​​​​ടെ ദേ​​​ശീ​​​യ​​​പ​​​​താ​​​​ക ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ക​​​​മ്പ​​​​നി​​​​യാ​​​​യ സ്കൈ​​​​റൂ​​​​ട്ട് എ​​​​യ്‌​​​​റോ​​​​സ്‌​​​​പേ​​​​സി​​​​നെ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ചു സം​​​​സാ​​​​രി​​​​ക്ക​​​​വേ ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​രോ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

സ്കൈ​​​​റൂ​​​​ട്ട് ക​​​​മ്പ​​​​നി ടീ​​​​മി​​​​ന്‍റെ ശ​​​​രാ​​​​ശ​​​​രി പ്രാ​​​​യം 28 വ​​​​യ​​​​സാ​​​​ണെ​​​​ന്നും താ​​​​ൻ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​ത് 56 വ​​​​യ​​​​സു​​​​ള്ള ഏ​​​​തെ​​​​ങ്കി​​​​ലും ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര​​​​നെ​​​​ക്കു​​​​റി​​​​ച്ച​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു മോ​​​​ദി​​​​യു​​​​ടെ പ​​​​രി​​​​ഹാ​​​​സം.

National

പ്ര​ധാ​ന​മ​ന്ത്രി യു​വ​ജ​നവി​രു​ദ്ധൻ: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ യു​​​​വ​​​​ജ​​​​ന​​​​വി​​​​രു​​​​ദ്ധ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യാ​​​​ണെ​​​​ന്ന് ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

ദേ​​​​ശീ​​​​യ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് പോ​​​​രാ​​​​ടു​​​​ന്ന​​​​ത്.

അ​​​​വ​​​​ർ​​​​ക്കു​​​​ നേ​​​​രേ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ ന​​​​ര​​​​നാ​​​​യാ​​​​ട്ട് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്. 152 ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യി. 7.5 കോ​​​​ടി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​തി​​​​ന് ഇ​​​​ര​​​​ക​​​​ളാ​​​​യി. എ​​​​ന്നാ​​​​ൽ ഒ​​​​രു കു​​​​റ്റ​​​​വാ​​​​ളി​​​​പോ​​​​ലും ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല- രാ​​​​ഹു​​​​ൽ ഗാന്ധി പറഞ്ഞു.

Kerala

പ്രധാനമന്ത്രിക്കെതിരേ വധ ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ചെട്ടിപ്പടി കരിപ്പോട്ട് വീട്ടിൽ മിഥുൻ ആണ് ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്.

സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വീഡിയോ റിക്കാർഡ് ചെയ്യാൻ ഉപയോഗിച്ച പ്രതിയുടെ മൊബൈൽ ഫോണ്‍ സൈബർ സംഘം കസ്റ്റഡിയിലെടുത്തു.

മാനസിക രോഗിയായ പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

International

ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേര്‍നാമിന് സാധ്യതയേറി

ല​​​ണ്ട​​​ന്‍: ആ​​​ന്‍ഡി ബേ​​​ര്‍നാം ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കും. ആ​​​ദ്യ ഘ​​​ട്ട നാ​​​മ​​​നി​​​ര്‍ദേ​​​ശ​​​ത്തി​​​ല്‍ ഭൂ​​​രി​​​പ​​​ക്ഷം ലേ​​​ബ​​​ര്‍ എം​​​പി​​​മാ​​​രും ബേ​​​ര്‍ന​​​മി​​​നെ പി​​​ന്തു​​​ണ​​​ച്ചു. 403 എം​​​പി​​​മാ​​​രി​​​ല്‍ 322 പേ​​​ര്‍ ബേ​​​ര്‍നാമി​​​നെ പി​​​ന്തു​​​ണ​​​ച്ചു.

323 എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണു വേ​​​ണ്ട​​​ത്. വോ​​​ട്ടെ​​​ടു​​​പ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത എം​​​പി​​​മാ​​​ര്‍ ബേ​​​ര്‍ന​​​മി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു.

മ​​​ത്സ​​​ര​​​രം​​​ഗ​​​ത്ത് മ​​​റ്റാ​​​രു​​​മി​​​ല്ലെ​​​ങ്കി​​​ല്‍ ബേ​​​ര്‍നാ​​​മി​​​നെ ലേ​​​ബ​​​ര്‍ പാ​​​ര്‍ട്ടി നേ​​​താ​​​വാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ജൂ​​​ലൈ 20ന് ​​​ബേ​​​ര്‍നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും.

രാ​​​ജി​​​വ​​​ച്ച സ​​​ര്‍ കീ​​​യ​​​ര്‍ സ്റ്റാ​​​ര്‍മ​​​റി​​​നു പ​​​ക​​​ര​​​മാ​​​ണ് ആ​​​ന്‍ഡി ബേ​​​ര്‍നാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​ക.

International

കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​ ബ്രിട്ടീഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​തി​ഥി​

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ വി​രു​ന്നി​ൽ ആ​തി​ഥ‍്യം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ഷൈ​നി ബേ​സി​ൽ.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ ഷൈ​നി 24 വ​ർ​ഷ​മാ​യി ബ​സി​ൽ​ഡ​നി​ലാ​ണ് താ​മ​സം.ബ​സി​ൽ​ഡ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബേ​സി​ൽ ചാ​ക്കോ​യു​ടെ ഭാ​ര‍്യ​യാ​ണ്. ബ​സി​ൽ​ഡ​ൺ എ​ൻ​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ൽ ന്യൂ​റോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ലീ​ഡ് ന​ഴ്സാ​ണ് ഷൈ​നി.

നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ന്‍റെ 78-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ 10 ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ൽ പ്ര​ത്യേ​ക വി​രു​ന്നു ന​ട​ത്തി​യ​ത്.

International

ന​രേ​ന്ദ്ര മോ​ദി​ക്ക് ഓ​ർ​ഡ​ർ ഓ​ഫ് ഒ​മാ​ൻ സ​മ്മാ​നി​ച്ച് സു​ൽ​ത്താ​ൻ

മ​സ്‌​ക​റ്റ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ഓ​ർ​ഡ​ർ ഓ​ഫ് ഒ​മാ​ൻ സ​മ്മാ​നി​ച്ച് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി, നെ​ത​ർ​ലാ​ൻ​ഡ്സി​ലെ മാ​ക്‌​സി​മ രാ​ജ്ഞി, ജ​പ്പാ​ൻ ച​ക്ര​വ​ർ​ത്തി അ​ക്കി​ഹി​തോ, നെ​ൽ​സ​ൺ മ​ണ്ടേ​ല, ജോ​ർ​ദാ​ൻ രാ​ജാ​വ് അ​ബ്ദു​ള്ള എ​ന്നി​വ​രാ​ണ് നേ​ര​ത്തേ ഈ ​ബ​ഹു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള പ്ര​മു​ഖ​ർ.

ഇ​ന്ത്യ-​ഒ​മാ​ൻ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​സൂ​ച​ക​മാ​യാ​ണ് ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്റെ 70-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് മോ​ദി ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.

ബു​ധ​നാ​ഴ്ച മ​സ്‌​ക​റ്റി​ൽ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണം ല​ഭി​ച്ചു. ജോ​ർ​ദാ​നി​ലെ​യും എ​ത്യോ​പ്യ​യി​ലെ​യും സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഒ​മാ​നി​ലെ​ത്തി​യ​ത്.

"ന​മ്മു​ടെ പൂ​ർ​വി​ക​ർ മി​ക​ച്ച വ്യാ​പാ​ര​ബ​ന്ധം വ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്നു. ക​ട​ലി​ലൂ​ടെ​യു​ള്ള ക​ച്ച​വ​ട​ത്തി​ലൂ​ന്നി​യു​ള്ള ആ ​ബ​ന്ധ​ത്തി​ന് അ​റ​ബി​ക്ക​ട​ലാ​യി​രു​ന്നു ന​മ്മു​ടെ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള പാ​ലം. ഈ ​പു​ര​സ്‌​കാ​രം ഞാ​ൻ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു സ​മ​ർ​പ്പി​ക്കു​ന്നു. മാ​ണ്ഡ​വി മു​ത​ൽ മ​സ്‌​ക​റ്റു​വ​രെ നീ​ണ്ട വ്യാ​പാ​ര​ബ​ന്ധം വി​ക​സി​പ്പി​ച്ച ന​മ്മു​ടെ പൂ​ർ​വി​ക​ർ​ക്കും ഞാ​നീ സ​മ്മാ​നം സ​മ​ർ​പ്പി​ക്കു​ന്നു.'-​എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ മോ​ദി കു​റി​ച്ചു.

 

Latest News

Corehub Up